( moviemax.in ) 78-ാം പിറന്നാളിന് അമ്മയ്ക്ക് സര്‍പ്രൈസ് ഒരുക്കി നടിയും നര്‍ത്തകിയുമായ ആശ ശരത്. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സുമതിയാണ് ആശ ശരതിന്റെ അമ്മ. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശിഷ്യന്‍മാരും ഉള്‍പ്പെടെ നിരവധി പേരാണ് ആഘോഷത്തില്‍ പങ്കെടുത്തത്.
ഇതിന്റെ ചെറിയ വീഡിയോ ആശ ശരത് യുട്യൂബ് അക്കൗണ്ടില്‍ പങ്കുവെച്ചു. പ്ലാന്‍ പൊളിക്കാന്‍ സാധ്യതയുള്ള ഒരേ ഒരാള്‍ തന്റെ ഭര്‍ത്താവ് ശരത് ആയിരിക്കുമെന്നും അതിനാല്‍ എല്ലാ കാര്യങ്ങളും ശ്രദ്ധയോടെയാണ് ചെയ്തതെന്നും ആശ ശരത് പറയുന്നു. ഒരു മാസത്തെ പ്ലാനിങ്ങായിരുന്നു ഈ സര്‍പ്രൈസ് എന്നും ആശ ശരത് പറയുന്നു.
ഒരു ചാനലിന്റെ അഭിമുഖത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് അമ്മയെ വീട്ടില്‍ നിന്ന് ഹോട്ടലിലേക്ക് കൊണ്ടുവന്നത്. വീടിന് അടുത്തുള്ള ഹോട്ടലില്‍ തന്നെയായിരുന്നു ആഘോഷം. അവിടെ വന്ന് കാറില്‍ ഇറങ്ങിയപ്പോഴാണ് പിറന്നാള്‍ ആഘോഷം ആണെന്ന് അമ്മ അറിഞ്ഞത്.
കേക്ക് മുറിച്ചശേഷം ഈ സര്‍പ്രൈസിനെ കുറിച്ച് അമ്മ ആശ ശരതിനോട് പറയുന്നുണ്ട്. ഒരേ വീട്ടില്‍ താമസിച്ചിട്ടും ഇങ്ങനെയൊക്കെ പറ്റിക്കാന്‍ പാടുണ്ടോ എന്നാണ് തമാശ രൂപത്തില്‍ അമ്മ ചോദിച്ചത്.
#ashasarath #mother #birthday #celebration