'അയാള്‍ എന്റെ പിന്‍വശത്ത് നുള്ളി, ആ തോണ്ടലും നുള്ളലും ഇപ്പോഴും ട്രോമ'; 14-ാം വയസില്‍ നേരിട്ടത് പങ്കിട്ട് ഭൂമി

'അയാള്‍ എന്റെ പിന്‍വശത്ത് നുള്ളി, ആ തോണ്ടലും നുള്ളലും ഇപ്പോഴും ട്രോമ'; 14-ാം വയസില്‍ നേരിട്ടത് പങ്കിട്ട് ഭൂമി
Feb 21, 2025 01:39 PM | By Athira V

( moviemax.in ) ബന്ധങ്ങളും വേരുകളുമില്ലാതെ ബോളിവുഡില്‍ സ്ഥാനം കണ്ടെത്തുക ഏറെ പ്രയാസകരമാണ്. എന്നാല്‍ തന്റെ പ്രതിഭ കൊണ്ട് ബോളിവുഡില്‍ ഒരിടം നേടിയ നടിയാണ് ഭൂമി പേഡ്‌നേക്കര്‍. താരകുടുംബങ്ങളുടെ പാരമ്പര്യമില്ലാതെയാണ് ഭൂമി കടന്നു വരുന്നത്.

കാസ്റ്റിംഗ് ഡയറക്ടറായിരുന്ന ശേഷമാണ് ഭൂമി അഭിനേത്രിയായി മാറുന്നത്. ആയുഷ്മാന്‍ ഖുറാന നായകനായ ദം ലഗാ കെ ഹൈഷ ആയിരുന്നു ആദ്യ സിനിമ. ചിത്രവും ഭൂമിയുടെ പ്രകടനവും കയ്യടി നേടിയതോടെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

അതേസമയം ബോളിവുഡിലെ സ്ഥിരം നായിക സങ്കല്‍പ്പത്തെ പൊളിച്ചെഴുതുന്ന കഥാപാത്രങ്ങളാണ് ഭൂമിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകളിലൂടേയും ഭൂമി കയ്യടി നേടാറുണ്ട്. സമാന്തര സിനിമാ ലോകത്തും മുഖ്യധാരയിലുമെല്ലാം ഒരുപോലെ തിളങ്ങാന്‍ ഭൂമിയ്ക്ക് സാധിച്ചിട്ടുണ്ട്.

ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവം ഭൂമി തുറന്ന് പറഞ്ഞിരുന്നു. ഈ സംഭവം ഇപ്പോഴിതാ വീണ്ടും ചര്‍ച്ചയായി മാറുകയാണ്. തന്റെ 14-ാം വയസില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭൂമി വെളിപ്പെടുത്തിയത്.

ആ അനുഭവം തനിക്ക് ഇന്നും വല്ലാത്ത ട്രോമയാണെന്നാണ് ഭൂമി പറഞ്ഞത്. തന്റെ കുടുംബത്തോടൊപ്പം മേളയ്ക്ക് പോയപ്പോഴാണ് താരത്തിന് ദുരനുഭവമുണ്ടായത്. ഭൂമിയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.


''ഞാനത് വളരെ വ്യക്തമായി തന്നെ ഓര്‍ക്കുന്നുണ്ട്. ബാന്ദ്രയില്‍ വച്ചാണ് സംഭവം. അന്ന് സ്ഥിരമായി മേളകള്‍ നടക്കും. ഞാന്‍ കുടുംബത്തോടൊപ്പമാണ് പോയത്. എനിക്ക് അന്ന് 14 വയസായിരിക്കണം. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായിരുന്നു. ഞാന്‍ നടക്കുമ്പോള്‍ ഒരാള്‍ എന്റെ നിതംബത്തില്‍ നുള്ളി. ഞാന്‍ തിരിഞ്ഞു നോക്കി. പക്ഷെ ആള്‍ക്കൂട്ടം ആയതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല. വീണ്ടും വീണ്ടും എന്നെ മോശമായി സ്പര്‍ശിക്കുകയും നുള്ളുകയും ചെയ്തു. എനിക്ക് ഭ്രാന്ത് പിടിച്ചു'എന്നാണ് ഭൂമി പറഞ്ഞത്.

''ഞാന്‍ കുടുംബത്തോടൊപ്പമായിരുന്നു. കൂടെ ബില്‍ഡിംഗിലെ കുട്ടികളും ഉണ്ടായിരുന്നു. പക്ഷെ ആ സമയത്ത് ഞാന്‍ പ്രതികരിച്ചില്ല. കാരണം ഞാനാകെ ഞെട്ടിത്തരിച്ച് പോയിരുന്നു.'' എന്നാണ് തന്റെ അവസ്ഥയെക്കുറിച്ച് ഭൂമി പറഞ്ഞത്. ''എന്താണ് അനുഭവപ്പെട്ടതെന്ന് ഞാനിപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. ആ തോണ്ടലും നുള്ളലും ഞാന്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ശരീരം ഓര്‍ത്തിരിക്കുന്നത് പോലെയാണ്. ആ ട്രോമയില്‍ നിന്നും ഒരിക്കലും മോചനം സാധ്യമല്ല'' എന്നും ഭൂമി കൂട്ടിച്ചേര്‍ക്കുന്നു.

ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പലപ്പോഴും ആള്‍ക്കൂട്ടം ആയതിനാല്‍ ആരാണ് ചെയ്തതെന്നു മനസിലാകില്ലെന്നും താരം പറയുന്നു. സ്‌കൂളിന് പുറത്ത് വച്ച് പോലും ഫ്ളാഷിംഗ് നേരിട്ട സുഹൃത്തുക്കളുണ്ടെന്നും ഭൂമി ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്‌കൂളില്‍ നിന്നും വരുന്ന വഴി തങ്ങളോട് അപമര്യാദയായി പെരുമാറിയിരുന്നയാളെക്കുറിച്ചും ഭൂമി സംസാരിക്കുന്നുണ്ട്.

''ഞങ്ങള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു ഓട്ടോറിക്ഷ ഡ്രൈവറുണ്ടായിരുന്നു ജൂഹുവില്‍. അന്ന് വീട്ടിലേക്ക് നടന്നാണ് വരിക. വരുന്ന വഴിയില്‍ ഞങ്ങളുടെ മുന്നില്‍ വച്ച് അയാള്‍ സ്വയംഭോഗം ചെയ്യും. ഇതൊരു രോഗമാണ്. എങ്ങനെയാണ് ഇത് നോര്‍മല്‍ ആണെന്ന് ചിന്തിക്കാന്‍ സാധിക്കുന്ന അവസ്ഥയിലേക്ക് ഒരാളെത്തുക? ''എന്നാണ് ഭൂമി പറയുന്നത്.

അതേസമയം ഭൂമിയുടെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. മേരെ ഹസ്ബന്റ് കി ബീവിയാണ് ഭൂമിയുടെ പുതിയ സിനിമ. അര്‍ജുന്‍ കപൂര്‍, രകുല്‍ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിനിമയുടെ റിലീസിന് മുമ്പായുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് ഭൂമി ഇപ്പോള്‍.

#bhumipednekar #reveal #bad #experience #when #she #just #14 #still #gives #her #trauma

Next TV

Related Stories
'ഒരു ഭാഷയ്ക്കുവേണ്ടി ജീവൻ ത്യജിച്ചവരാണ് തമിഴർ, അക്കാര്യത്തിൽ കളിക്കാൻ നിൽക്കരുത്' -കമൽ ഹാസൻ

Feb 22, 2025 07:48 AM

'ഒരു ഭാഷയ്ക്കുവേണ്ടി ജീവൻ ത്യജിച്ചവരാണ് തമിഴർ, അക്കാര്യത്തിൽ കളിക്കാൻ നിൽക്കരുത്' -കമൽ ഹാസൻ

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്‌നാടിന്റെ ചരിത്രപരമായ പോരാട്ടത്തെക്കുറിച്ച് അദ്ദേഹം...

Read More >>
ദേഹത്ത് സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകള്‍! സ്വയം മുറിപ്പെടുത്തുന്നത് പതിവ്, ചുരുളഴിയാതെ ദിവ്യ ഭാരതിയുടെ മരണം

Feb 21, 2025 08:52 PM

ദേഹത്ത് സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകള്‍! സ്വയം മുറിപ്പെടുത്തുന്നത് പതിവ്, ചുരുളഴിയാതെ ദിവ്യ ഭാരതിയുടെ മരണം

തന്റെ ഭര്‍ത്താവിന്റെ പേര് അധോലോകവുമായി ചേര്‍ത്തുവെക്കപ്പെട്ടത് താരത്തെ സാരമായി തന്നെ അലട്ടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്....

Read More >>
ഇഡിയുടെ അസാധാരണ നടപടി; സംവിധായകൻ ശങ്കറിന്റെ പേരിലുള്ള 10.11 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

Feb 21, 2025 07:13 AM

ഇഡിയുടെ അസാധാരണ നടപടി; സംവിധായകൻ ശങ്കറിന്റെ പേരിലുള്ള 10.11 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

പകർപ്പവകാശ ലംഘനക്കുറ്റത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം സ്വത്ത് കണ്ടുകെട്ടുന്ന രാജ്യത്തെ ആദ്യത്തെ കേസായിരിക്കാം ഇതെന്നും ഇ.ഡി...

Read More >>
അക്രമികള്‍ പിന്നാലെ, ഞാന്‍ ഓടി ബാത്ത് റൂമില്‍ കയറി; അത് കണ്ടിട്ടും ആരും എന്നെ സഹായിച്ചില്ല; സാന്യ നേരിട്ട ദുരനുഭവം

Feb 20, 2025 08:00 PM

അക്രമികള്‍ പിന്നാലെ, ഞാന്‍ ഓടി ബാത്ത് റൂമില്‍ കയറി; അത് കണ്ടിട്ടും ആരും എന്നെ സഹായിച്ചില്ല; സാന്യ നേരിട്ട ദുരനുഭവം

സിനിമയിലെ കുടുംബവേരുകളൊന്നുമില്ലാതെയാണ് സാന്യ കടന്നു വന്നത്. സാധാരണക്കാരിയായ ഡല്‍ഹിക്കാരിയില്‍ നിന്നും ബോളിവുഡ് താരത്തിലേക്കുള്ള സാന്യയുടെ...

Read More >>
 'വിട്ടേക്ക്, ഞങ്ങൾ രണ്ട് പേരും ഡേറ്റ് ചെയ്യുകയാണ്', അന്ന് ഞാൻ ആശ്വസിച്ചു, പക്ഷെ...; വിശദീകരണവുമായി ദിവ്യ

Feb 20, 2025 12:08 PM

'വിട്ടേക്ക്, ഞങ്ങൾ രണ്ട് പേരും ഡേറ്റ് ചെയ്യുകയാണ്', അന്ന് ഞാൻ ആശ്വസിച്ചു, പക്ഷെ...; വിശദീകരണവുമായി ദിവ്യ

താനും ജിവി പ്രകാശും സുഹൃത്തുക്കൾ മാത്രമാണെന്ന് ദിവ്യ ഭാരതി വ്യക്തമാക്കി. ഇവർ രണ്ട് പേരും (സെെന്ധവിയും ജിവി പ്രകാശും) ഒരുമിച്ച് കൺസേർട്ട്...

Read More >>
'വീട്ടുകാർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടായിരുന്നു, അതൊന്നും ഞാൻ കാര്യമായി എടുക്കാറില്ല' - ആരാധ്യ ദേവി

Feb 20, 2025 07:00 AM

'വീട്ടുകാർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടായിരുന്നു, അതൊന്നും ഞാൻ കാര്യമായി എടുക്കാറില്ല' - ആരാധ്യ ദേവി

എക്സ്റ്റന്റ് ലെവലിൽ സ്റ്റോക്കിങ് കിട്ടിയിട്ടില്ലെങ്കിലും സ്റ്റോക്കിങ് അനുഭവങ്ങളുണ്ട്....

Read More >>
Top Stories










News Roundup