---
title: "'ആരതിയെപ്പോലൊരാളെ  ഭാര്യയായി കിട്ടിയത് ഡോക്ടറുടെ ഭാഗ്യം'; ആരതിയുഴിഞ്ഞ് സ്വീകരിച്ച് റോബിന്റെ കുടുംബം"
english_title: "#robinradhakrishnan #and #aratipodi #marriage #functions"
publisher: "moviemax.in"
canonical_url: "https://moviemax.in/news/271350/robinradhakrishnan-and-aratipodi-marriage-functions"
published_at: "2025-02-19T13:57:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b595ed904fe_podi.jpg"
keywords: []
---

# 'ആരതിയെപ്പോലൊരാളെ  ഭാര്യയായി കിട്ടിയത് ഡോക്ടറുടെ ഭാഗ്യം'; ആരതിയുഴിഞ്ഞ് സ്വീകരിച്ച് റോബിന്റെ കുടുംബം

> **Lead Summary:** ** കഴി**ഞ്ഞ ഞായറാഴ്ച്ചയാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ റോബിന്‍ രാധാകൃഷ്ണനും ഫാഷന്‍ ഡിസൈനര്‍ ആരതി പൊടിയും വിവാഹിതരായത്. ഗുരുവായൂരില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇതിന് പിന്നാലെ വിവാഹ റിസപ്ഷനും ഒരുക്കിയിരുന്നു.

## Article Content

** കഴി**ഞ്ഞ ഞായറാഴ്ച്ചയാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ റോബിന്‍ രാധാകൃഷ്ണനും ഫാഷന്‍ ഡിസൈനര്‍ ആരതി പൊടിയും വിവാഹിതരായത്. ഗുരുവായൂരില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇതിന് പിന്നാലെ വിവാഹ റിസപ്ഷനും ഒരുക്കിയിരുന്നു.

ഇപ്പോഴിതാ ഗൃഹപ്രവേശത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് റോബിന്‍. മഞ്ഞയില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള വര്‍ക്കുകളുള്ള ചുരിദാറായിരുന്നു റോബിന്റെ വീട്ടില്‍ ആദ്യമായെത്തിയപ്പോള്‍ ആരതി ധരിച്ചത്.

[A post shared by Dr Robin Radhakrishnan (@dr.robin_radhakrishnan)](https://www.instagram.com/reel/DGOYCAPTWrj/?utm_source=ig_embed&utm_campaign=loading)

ഇതിനൊപ്പം പരമ്പരാഗത ചോക്കറും ആഭരണമായി അണിഞ്ഞു. കറുപ്പ് പാന്റും ലൈറ്റ് റോസ് ഷര്‍ട്ടുമായിരുന്നു റോബിന്റെ ഔട്ട്ഫിറ്റ്. വീഡിയോയില്‍ റോബിന്റെ കുടുംബാംഗങ്ങളേയും കാണാം.

ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ നേര്‍ന്ന് കമന്റ് ചെയ്തത്. ആരതിയെ ഭാര്യയായി ലഭിച്ചത് റോബിന്റെ ഭാഗ്യമാണെന്നും പ്രണയിച്ച കുട്ടിയെ തന്നെ വിവാഹം ചെയ്ത സന്തോഷമാണ് റോബിന്റെ മുഖത്തുള്ളതെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാന്‍ കഴിയട്ടെ എന്നും ആരാധകര്‍ ആശംസിച്ചു.

ആറ് ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കുശേഷം ഏഴാം ദിവമായിരുന്നു റോബിന്റേയും ആരതിയുടേയും വിവാഹം. രംഗോളി, സംഗീത് ആഘോഷങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹത്തിന് മുന്നോടിയായി പവിത്രപ്പട്ട് ഏറ്റുവാങ്ങുന്ന ആരതിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വിവാഹ സമ്മാനമായി ആരതിക്ക് ഔഡി കാറാണ് അച്ഛന്‍ സമ്മാനിച്ചത്. ഈ കാര്‍ സ്വീകരിക്കുന്നതിന്റെ വീഡിയോ ആരതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സര്‍പ്രൈസ് ആയിപ്പോയെന്നും ഇത്രയും വലിയൊരു സമ്മാനം പ്രതീക്ഷിച്ചില്ലെന്നും ആരതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വിവാഹത്തിനുശേഷം ഇരുവരും രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഹണിമൂണിനായി യാത്ര തിരിക്കും. 27ല്‍ അധികം രാജ്യങ്ങള്‍ ചുറ്റിക്കറങ്ങിയുള്ളതാണ് ഈ മധുവിധു. മാസങ്ങള്‍ ഇടവിട്ടുള്ള ഈ മധുവിന്റെ ആദ്യ യാത്ര 26ാം തിയ്യതി അസര്‍ബെയ്ജാനിലേക്കാണ്.

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അഭിമുഖം എടുക്കാനെത്തിയപ്പോഴാണ് ആരതി ആദ്യമായി റോബിനെ കാണുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. 2023 ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.

### Related Links & Sources
- [Original Story Source](https://moviemax.in/news/271350/robinradhakrishnan-and-aratipodi-marriage-functions)