‘ആത്മാവ് നിരന്തരം ഉപദ്രവിക്കുന്നു, രണ്ടാംഭാര്യയുടെ പ്രേതത്തെ പേടി’; 36 വർഷം സ്ത്രീയായി ജീവിക്കുന്ന പുരുഷൻ, വൈറൽ

‘ആത്മാവ് നിരന്തരം ഉപദ്രവിക്കുന്നു, രണ്ടാംഭാര്യയുടെ പ്രേതത്തെ പേടി’; 36 വർഷം സ്ത്രീയായി ജീവിക്കുന്ന പുരുഷൻ, വൈറൽ
Feb 14, 2025 03:32 PM | By Athira V

(moviemax.in) രണ്ടാംഭാര്യയുടെ പ്രേതത്തെ പേടിച്ച് 36 വര്‍ഷമായി സാരിയുടുത്ത് സ്ത്രീയായി ജീവിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറൽ. യുപിയിലെ ജൗണ്‍പൂര്‍ സ്വദേശിയാണ് ഈ വിചിത്ര ജീവിതം നയിക്കുന്നത്.

ന്യൂസ് 18 ഉൾപ്പെടെയുള്ള ദേശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മുമ്പ് ഒരു ആത്മാവ് തന്നെ ഉപദ്രവിച്ചുവെന്നും അതുകൊണ്ടാണ് പുരുഷനായി ജീവിക്കുന്നത് ഉപേക്ഷിച്ച് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പറഞ്ഞു.

മൂന്ന് തവണ വിവാഹം കഴിച്ചയാളാണ് ഇയാള്‍. മരിച്ചുപോയ രണ്ടാം ഭാര്യയുടെ പ്രേതമാണ് തന്നെ ഉപദ്രവിക്കുന്നതെന്നാണ് ഇയാള്‍ പറയുന്നത്. ഇയാള്‍ക്ക് 9 മക്കളാണുള്ളത്.

അതില്‍ ഏഴ് പേരും മരണപ്പെട്ടുവെന്നും ഇയാള്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സ്ത്രീയായി ജീവിക്കുകയാണ് ഇയാള്‍. പ്രേതങ്ങളെ പേടിച്ചാണ് ഈ ജീവിതരീതി പിന്തുടരുന്നതെന്നാണ് ഇയാള്‍ പറയുന്നത്. രണ്ടാം ഭാര്യയുടെ മരണശേഷം അവളെ സ്വപ്‌നം കണ്ടിരുന്നു.

അവളുടെ പ്രേതം എന്നെ ഉപദ്രവിച്ചു. അതുകൊണ്ടാണ് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിച്ചത്. ഒമ്പത് മക്കളില്‍ ഏഴ് പേരും മരിച്ചു- അദ്ദേഹം പറഞ്ഞു. അതേസമയം, ഗ്രാമത്തിലെ നിരവധി പേരാണ് ഇയാളുടെ വിചിത്ര ജീവിതരീതിയ്‌ക്കെതിരെ രംഗത്തെത്തിയത്.

ഇയാള്‍ക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്നാണ് ചിലര്‍ സംശയിക്കുന്നത്. ചിലര്‍ പ്രേതങ്ങളുണ്ടെന്ന ഇയാളുടെ വാദത്തെ അംഗീകരിക്കുന്നുമുണ്ട്. ഇതെല്ലാം അന്ധവിശ്വാസങ്ങളാണെന്നും ഇയാള്‍ക്ക് മതിയായ ചികിത്സയും ബോധവത്കരണവും നല്‍കണമെന്നും നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു.




#up #man #living #woman #36 #years #viral

Next TV

Related Stories
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല';  മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

Jun 22, 2025 10:57 AM

'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല'; മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

ഹോംവര്‍ക്ക് ചെയ്യാത്ത മകന് വേണ്ടി ടീച്ചറോട് അപേക്ഷിക്കുന്ന അച്ഛന്‍റെ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/-