'ഭാരം കുറയുന്ന പോലെ, ജീവിക്കാനേ തോന്നുന്നില്ലായിരുന്നു, എന്നെ മരണത്തില്‍ നിന്നും രക്ഷിച്ചത് അമ്മ' -ദീപിക പദുക്കോണ്‍

'ഭാരം കുറയുന്ന പോലെ, ജീവിക്കാനേ തോന്നുന്നില്ലായിരുന്നു, എന്നെ മരണത്തില്‍ നിന്നും രക്ഷിച്ചത് അമ്മ' -ദീപിക പദുക്കോണ്‍
Feb 13, 2025 02:47 PM | By Jain Rosviya

(moviemax.in) ബോളിവുഡിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് ദീപിക പദുക്കോണ്‍. മോഡലിംഗില്‍ നിന്നും സിനിമയിലെത്തിയ ദീപിക തന്റെ പ്രകടനം കൊണ്ട് ഗംഭീരമാക്കിയ സിനിമകള്‍ നിരവധിയാണ്.

 വിഷാദരോഗത്തെക്കുറിച്ചുള്ള ദീപികയുടെ തുറന്ന് പറച്ചില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതാണ്. ഇപ്പോഴിതാ പരീക്ഷ പേ ചര്‍ച്ചയില്‍ തന്റെ വിഷാദരോഗത്തെക്കുറിച്ച് സംസാരിക്കുകയാണ് ദീപിക പദുക്കോണ്‍. താന്‍ എങ്ങനെയാണ് വിഷാദരോഗത്തെ നേരിടുകയും മറി കടക്കുകയും ചെയ്തതെന്നാണ് ദീപിക പറയുന്നത്.

ഏറെ കാലം തന്റെ അവസ്ഥ ആരുമായും പങ്കുവച്ചിരുന്നില്ല. മുംബൈയില്‍ ഒറ്റയ്ക്കു താമസിക്കുന്ന കാലം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നാണ് ദീപിക പറയുന്നത്.

''എന്റെ അമ്മ എന്നെ കാണാനായി മുംബൈയില്‍ വന്നിരുന്നു. ആ പോകുന്ന ദിവസം ഞാന്‍ പൊട്ടിക്കരഞ്ഞു. എല്ലാവരും എന്നോട് പലതും ചോദിച്ചു. പക്ഷെ എനിക്കറിയില്ല, നിസ്സഹായതയും പ്രതീക്ഷയില്ലായ്മയും അനുഭവിക്കുന്നു എന്ന് മാത്രമാണ് പറയാനായത്. എനിക്ക് ജീവിക്കാനേ തോന്നുന്നില്ലായിരുന്നു.

എന്റെ അമ്മയാണ് എന്നോട് സെെക്കോളജിസ്റ്റിനെ കാണാന്‍ പറഞ്ഞത്. നമ്മുടെ രാജ്യത്ത് മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കില്ല. പക്ഷെ സംസാരിക്കാന്‍ തുടങ്ങിയതോടെ എനിക്ക് ഭാരം കുറയുന്നതായി അനുഭവപ്പെട്ടു തുടങ്ങി. ആംഗ്‌സൈറ്റിയും സ്‌ട്രെസും ഡിപ്രഷനുമൊക്കെ ആരേയും ബാധിക്കും.

അതേക്കുറിച്ച് സംസാരിക്കുന്നതിലൂടെ ഭാരം കുറയ്ക്കാനാകും'' എന്നാണ് ദീപിക പറഞ്ഞത്. തനിക്ക് നിരന്തരം ആത്മഹത്യ ചിന്തകള്‍ വരുമായിരുന്നുവെന്നും ദീപിക ഓര്‍ക്കുന്നുണ്ട്.

''സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ സ്‌പോട്‌സിലായിരുന്നു. പിന്നെ മോഡലിംഗിലേക്കും തുടര്‍ന്ന് അഭിനയത്തിലേക്കും മാറി. എന്നെ തന്നെ പുഷ് ചെയ്തു കൊണ്ടിരുന്നു. 2014 ല്‍ പെട്ടെന്ന് ബോധം കെട്ട് വീണു. അതിന് ശേഷമാണ് എനിക്ക് വിഷാദരോഗമാണെന്ന് തിരിച്ചറിയുന്നത്.

വിഷാദത്തിന്റെ പ്രത്യേകത അത് കാണാന്‍ സാധിക്കില്ല എന്നതാണ്. നമുക്ക് ചുറ്റും വിഷാദരോഗം അനുഭവിക്കുന്നവരുണ്ടാകും. പക്ഷെ നമുക്ക് ഒരിക്കലും അറിയാന്‍ സാധിക്കില്ല. കാരണം പുറമെ അവര്‍ സന്തുഷ്ടരും സാധാരണ ജീവിതം ജീവിക്കുന്നവരുമാകും'' എന്നും ദീപിക പറയുന്നുണ്ട്.

തന്റെ അവസ്ഥയില്‍ നിന്നും പുറത്ത് കടക്കുന്നതോടെയാണ് ദീപിക വിഷാദരോഗത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാനായി തുറന്ന് സംസാരിക്കാന്‍ തീരുമാനിക്കുന്നത്. പിന്നാലെ വിഷാദരോഗികളെ സഹായിക്കുവാനായി ലിവ് ലാഫ് ഫൗണ്ടേഷനും ആരംഭിച്ചു താരം.

വിഷാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുട്ടികള്‍ക്കിടയിലും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് ദീപികയുടെ ഫൗണ്ടേഷന്‍. അതേസമയം തന്റെ കരിയറില്‍ ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് ദീപിക പദുക്കോണ്‍. അമ്മയാകാനായാണ് താരം ഇടവേളയെടുത്തത്.

ഈയ്യടുത്താണ് ദീപികയ്ക്കും രണ്‍വീര്‍ സിംഗിനും കുഞ്ഞ് പിറന്നത്. ദുവ എന്നാണ് മകള്‍ക്ക് ഇരുവരും പേരിട്ടിരിക്കുന്നത്. ദീപികയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിംഗം എഗെയ്‌നിലാണ് ദീപിക ഒടുവിലായി അഭിനയിച്ചത്.

പോയ വര്‍ഷം തെലുങ്കിലും ദീപിക അഭിനയിച്ച് കയ്യടി നേടിയിരുന്നു. ദീപികയുടേതായി നിരവധി സിനിമകളാണ് അണിയറയിലുള്ളത്. കല്‍ക്കിയുടെ രണ്ടാം ഭാഗം അടക്കമുള്ള വലിയ സിനിമകളാണ് അണിയറയിലൊരുങ്ങുന്നത്.



#losing #weight #mother #saved #from #death #DeepikaPadukone

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
Top Stories