'വേദയായി ഇനി ഞാന്‍ ഇല്ല, പകരം എത്തുന്നത് ഈ നടി', ഒരു പേജുണ്ടെന്ന് കരുതി എന്തും പോസ്റ്റ് ചെയ്യരുത്, ;യൂട്യൂബ് ചാനലിനെതിരെ സുരഭിയും ആല്‍ഫിയും

 'വേദയായി ഇനി ഞാന്‍ ഇല്ല, പകരം എത്തുന്നത് ഈ നടി', ഒരു പേജുണ്ടെന്ന് കരുതി എന്തും പോസ്റ്റ് ചെയ്യരുത്, ;യൂട്യൂബ് ചാനലിനെതിരെ സുരഭിയും ആല്‍ഫിയും
Feb 8, 2025 12:47 PM | By Jain Rosviya

(moviemax.in) താരങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ എന്നത് ഒരേ സമയം അനുഗ്രഹവും ശാപവുമാണ്. ആരാധകരുമായി അടുപ്പം സ്ഥാപിക്കാനും അവസരങ്ങള്‍ നേടാനുമൊക്കെ സോഷ്യല്‍ മീഡിയ താരങ്ങളെ സഹായിക്കുന്നുണ്ട്.

എന്നാല്‍ സോഷ്യല്‍ മീഡിയ പലപ്പോഴും താരങ്ങള്‍ക്ക് തലവേദനകളും സൃഷ്ടിക്കാറുണ്ട്. അടിസ്ഥാന രഹിതമായ വാര്‍ത്തകളും ഗോസിപ്പുകളുമൊക്കെ വലഞ്ഞ താരങ്ങള്‍ നിരവധിയാണ്.

ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി സുരഭി സന്തോഷ്. പവിത്രത്തില്‍ നിന്നും സുരഭി പിന്മാറുന്നുവെന്നായിരുന്നു ഒരു യൂട്യൂബ് ചാനല്‍ നല്‍കിയ വീഡിയോ.

പകരം നായികയായി സിനിമാ താരം ആല്‍ഫി പഞ്ഞിക്കാരന്‍ വരുന്നതായും വാര്‍ത്തയില്‍ പറയുന്നുണ്ട്. ഇതിനെതിരെയാണ് സുരഭി രംഗത്തെത്തിയിരിക്കുന്നത്.

'പവിത്രം സീരിയലില്‍ നായിക മാറുന്നു. വേദയായി ഇനി ഞാന്‍ ഇല്ല. കണ്ണ് നിറഞ്ഞ് സുരഭി. കാരണം കേട്ട് ഞെട്ടി പ്രേക്ഷകര്‍. പകരം എത്തുന്നത് ഈ നടി.' എന്നായിരുന്നു വാര്‍ത്ത.

സ്വന്തമായൊരു പേജുണ്ടെന്ന് കരുതി എന്തുമെടുത്ത് വാര്‍ത്തയാക്കരുതെന്നാണ് ചാനലിനോട് സുരഭി പറയുന്നത്. വാര്‍ത്ത നല്‍കുമ്പോള്‍ സത്യമാണോ എന്ന് പരിശോധിക്കേണ്ടത് അടിസ്ഥാന ഉത്തരവാദിത്തമാണെന്നും സുരഭി പറയുന്നു.

''ഇതുപോലുള്ള പേജുകളൊക്കെ കൈകാര്യം ചെയ്യുന്നത് ആരെന്ന് അറിയില്ല. പക്ഷെ നിങ്ങള്‍ ഒരു വാര്‍ത്ത പുറത്ത് വിടുമ്പോള്‍ അത് ശരിയോ തെറ്റോ എന്ന് പരിശോധിക്കുക എന്നത് വളരെ അടിസ്ഥാനപരമായ ഉത്തരവാദിത്തമാണ്.

നിങ്ങളുടെ പക്കല്‍ ഒരു പേജുണ്ടെന്ന് കരുതി തോന്നുന്നതെന്തും പോസ്റ്റ് ചെയ്യരുത്. 11 കെ വ്യൂസില്‍ സന്തോഷിക്കുന്നുണ്ടാകുമെന്ന് കരുതുന്നു. ഇങ്ങനെ വ്യാജ വാര്‍ത്തയും നുണയുമുണ്ടാക്കുന്നതിന് വെറുതെയാകില്ലെന്ന് കരുതുന്നു. വല്ലാതെ വിഷമിപ്പിക്കുന്നത്.'' എന്നായിരുന്നു സുരഭിയുടെ പ്രതികരണം.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സുരഭിയുടെ പ്രതികരണം. നിങ്ങള്‍ എല്ലാവരും എന്റെ അഭിനയം ആസ്വദിക്കുന്ന ദിവസം വരെ ഞാന്‍ നിങ്ങളുടെ വേദയായി തുടരും എന്നും സുരഭി അറിയിക്കുന്നുണ്ട്.

പിന്നാലെ സുരഭിയ്ക്ക് പിന്തുണയുമായി നിരവധി പേരും എത്തുന്നുണ്ട്. അതേസമയം സുരഭിയുടെ പ്രതികരണം ആല്‍ഫി പഞ്ഞിക്കാരനും പങ്കുവെക്കുന്നുണ്ട്. 'ആഹാ ഞാന്‍ അറിഞ്ഞില്ലല്ലോ' എന്നായിരുന്നു ആല്‍ഫിയുടെ പ്രതികരണം.

കന്നഡയിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് സുരഭി. കന്നഡ ചിത്രം ദുഷ്ട ആയിരുന്നു ആദ്യ സിനിമ. പിന്നീട് തമിഴ് ചിത്രം ആയിരത്തില്‍ ഇരുവനിലും അഭിനയിച്ചു.

കുട്ടനാടന്‍ മാര്‍പാപ്പയിലൂടെയാണ് മലയാളത്തിലെത്തുന്നത്. തുടർന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചു. പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്.



#post #anything #thinking #page #Surabhi #Alfie #against #YouTube #channel

Next TV

Related Stories
Top Stories