(moviemax.in) തമിഴ് സിനിമയില്‍ വിപ്ലവം സൃഷ്ടിച്ച താരങ്ങളില്‍ ഒരാളാണ് വടിവേലു. വളരെ സാധാരണക്കാരനായിരുന്ന വടിവേലു അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഹാസ്യരാജാവായി വാഴുന്ന നിലയിലേക്ക് നടന്‍ വളര്‍ന്നു.
കോടികള്‍ പ്രതിഫലം വാങ്ങിയും വലിയ ബംഗ്ലാവുകള്‍ നിര്‍മ്മിച്ചും കോടീശ്വരനായി വളര്‍ന്നു. സൂപ്പര്‍ താരമായിരിക്കുമ്പോഴാണ് വളരെ പെട്ടെന്ന് വടിവേലുവിന് പതനം സംഭവിക്കുന്നത്. നടന്റെ ജീവിതം മാറ്റി മറിച്ച സംഭവത്തെ പറ്റി പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
'വളരെ സാധാരണക്കാരനായി ജനിച്ചു, വിദ്യാഭ്യാസം പോലുമില്ലാതെ ഫോട്ടോകള്‍ ഫ്രെയിം ചെയ്തു കൊടുക്കുന്ന ജോലി ചെയ്തു ജീവിക്കുകയായിരുന്നു അന്ന് വടിവേലു.
നടനും സംവിധായകനും ആയിരുന്ന രാജ് കിരണ്‍ തന്റെ ആരാധകനും ഫാന്‍സ് അസോസിയേഷന്റെ നേതാവായിരുന്ന ഇളങ്കോയുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ മധുരയിലെത്തി. കല്യാണ ചടങ്ങുകള്‍ ഉച്ചയോടെ അവസാനിച്ചു.
രാജ് കിരണിന് തിരിച്ചു പോകാനുള്ള ട്രെയിന്‍ വൈകുന്നേരമേ ഉള്ളു. അതുവരെ ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് ഇരിക്കേണ്ടി വന്ന രാജ് കിരണിന് കൂട്ടിന് ഇളങ്കോ അയച്ച വ്യക്തിയായിരുന്നു വടിവേലു.
തന്റെ കയ്യിലുള്ള കോമഡി നമ്പറുകളൊക്കെ ഉപയോഗിച്ച് വടിവേലു രാജ് കിരണിനെ ചിരിപ്പിച്ചു. രണ്ട് വര്‍ഷത്തിനുശേഷം രാജ് കിരണ്‍ പുതിയൊരു സിനിമ എടുത്തപ്പോള്‍ കോമഡി താരം ഗൗണ്ടമണിക്കൊപ്പം ഒരു ഹാസ്യതാരത്തെ കൂടി വേണ്ടി വന്നു.
അപ്പോഴാണ് തന്നെ ചിരിപ്പിച്ച വടിവേലുവിനെ കുറിച്ച് അദ്ദേഹം ഓര്‍മ്മിച്ചത്. ഇളങ്കോയെ വിളിച്ചിട്ട് അദ്ദേഹത്തോട് ഉടനെ വരാന്‍ പറഞ്ഞു. അങ്ങനെ സിനിമയില്‍ ചെറിയൊരു വേഷം കൊടുത്തു.
വടിവേലു തന്റെ കൈയില്‍ നിന്നുള്ള ചില നമ്പറുകള്‍ ഒക്കെ അതില്‍ ഇട്ടു. അത് ഇഷ്ടമായ രാജ് കിരണ്‍ ഒരു പാട്ട് സീനില്‍ കൂടി വടിവേലുവിനെ അഭിനയിപ്പിച്ചു. പിന്നാലെ മറ്റ് സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചു തുടങ്ങി.
കാതലന്‍ എന്ന സിനിമയില്‍ പ്രഭുദേവക്കൊപ്പം ന്യൂജനറേഷന്‍ ലുക്കില്‍ വന്നാണ് പിന്നീട് നടന്‍ പ്രശസ്തിയിലേക്ക് വളര്‍ന്നത്. അക്കാലത്ത് കോമഡി താരങ്ങള്‍ ആയിട്ടുണ്ടായിരുന്ന ഗൗണ്ടമണിയെയും സെന്തിലിനെയും മറികടന്ന് വടിവേലു സൂപ്പര്‍താര പദവിയിലേക്ക് എത്തി.
അപ്പോഴേക്കും രാഷ്ട്രീയത്തില്‍ താല്പര്യമുണ്ടായ വടിവേലു ഇലക്ഷന്‍ പ്രചരണത്തിന് ഇറങ്ങി. ക്യാപ്റ്റന്‍ എന്നറിയപ്പെട്ടിരുന്ന നടന്‍ വിജയകാന്തിനെതിരെ രാഷ്ട്രീയ വേദിയില്‍ സംസാരിച്ചത് വിവാദങ്ങള്‍ സൃഷ്ടിച്ചു.
തുടക്ക കാലത്ത് വടിവേലുവിനെ ഏറെ സഹായിച്ച ആളായിരുന്നു വിജയ്കാന്ത്. അങ്ങനെയുള്ള വിജയകാന്തിനെ പല വേദികളിലും നടന്‍ പരിഹസിച്ചു. എന്നാല്‍ ആ ഇലക്ഷനില്‍ വിജയകാന്തിന്റെ സഖ്യം വിജയിക്കുകയും ജയലളിത മുഖ്യമന്ത്രിയാവുകയും ചെയ്തു.
ഇതോടെ വടിവേലുവിനെ വെച്ച് സിനിമകള്‍ എടുക്കുന്നത് കുഴപ്പമുണ്ടാക്കുമെന്ന് പലരും പേടിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ സിനിമ ജീവിതം തന്നെ ഇല്ലാതായി. കുറെ കാലത്തേക്ക് അദ്ദേഹം അപ്രത്യക്ഷനായിരുന്നു.
എവിടെയാണെന്ന് പോലും അറിവില്ലാതെയായി. പിന്നീട് ജയലളിത മരിച്ചതിനുശേഷം ആണ് വടിവേലു പുറത്തു വരാന്‍ തുടങ്ങിയത്.' എന്നും അഷ്‌റഫ് പറയുന്നു.
#Vadivelu #went #stay #actor #hotel #room #which #later #caused #actor #escape