(moviemax.in)ജയസൂര്യ ആരാധകർ ഒന്നടങ്കം കാത്തുനിൽക്കുകയാണ് 'കത്തനാർ' ചിത്രത്തിന് വേണ്ടി. ഇപ്പോഴിതാ ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ ഗോകുലം മൂവീസ്. ജയസൂര്യയുടെ പിറന്നാൾ ദിനമായ ഇന്നാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. 'ഹോം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാർ. ജയസൂര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
212 ദിവസവും 18 മാസവും കൊണ്ടാണ് റോജിനും സംഘവും ഈ പടത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രം നിർമിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. 75 കോടിയാണ് ബജറ്റെന്നാണ് റിപ്പോർട്ടുകൾ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തട്അങ്ങീ 15 ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക.
Jayasurya film Kathanar first look poster released