നടൻ ആമിര്‍ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു?, റിപ്പോര്‍ട്ടുകളില്‍ സ്ഥിരീകരണം കാത്ത് ആരാധകര്‍

നടൻ ആമിര്‍ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു?, റിപ്പോര്‍ട്ടുകളില്‍ സ്ഥിരീകരണം കാത്ത് ആരാധകര്‍
Feb 1, 2025 03:35 PM | By Athira V

(moviemax.in ) ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് ആമിര്‍. മൂന്നാമതും നടൻ ആമിര്‍ ഖാൻ വിവാഹത്തിന് ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ബംഗ്ലൂര്‍ സ്വദേശിയുമായി പ്രണയത്തിലാണെന്നും ആമിര്‍ വിവാഹിതനാകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. റീണ ദത്തയാണ് ആമിര്‍ ഖാന്റെ ആദ്യ ഭാര്യ, രണ്ടാം ഭാര്യ കിരണ്‍ റാവുവും. ജുനൈദും ഇറാ ഖാനുമാണ് മക്കള്‍.

ബോളിവുഡിന്റെ ആമിര്‍ നായകനായി വരാനിരിക്കുന്ന ചിത്രം സിത്താരെ സമീൻ പര്‍ ആണ്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരെ സമീൻ പറില്‍ നായകനായ താരം ദര്‍ശീല്‍ സഫാരി ആമിര്‍ ഖാൻ ചിത്രത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

സിത്താരെ സമീൻ പര്‍ മനോഹരമായ സിനിമയായിരിക്കും എന്ന് ദര്‍ശീല്‍ സഫാരി വ്യക്തമാക്കി. ആമിര്‍ ഖാനായിരുന്നു ചിത്രത്തിന്റെ നിര്‍മാണവും. സമീൻ പർ കഥയും സംവിധാനവും ആമിര്‍ ഖാനായിരുന്നു. എന്നാല്‍ സിത്താരെ സമീൻ പര്‍ സംവിധാനം ചെയ്യുന്നത് ആര്‍ എസ് പ്രസന്നയാണ്.

ആമിര്‍ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രം ലാല്‍ സിംഗ് ഛദ്ധ പരാജയപ്പെട്ടിരുന്നു. ലാല്‍ സിംഗ് ഛദ്ധ സിനിമയിലെ തന്റെ പ്രകടനം മോശമായിരുന്നുവെന്ന് നടൻ ആമിര്‍ ഖാനും സമ്മതിച്ചിരുന്നു. അതുകൊണ്ടാണ് ജനങ്ങള്‍ക്ക് ചിത്രം ഇഷ്‍ടമാകാതിരുന്നത്. സിത്താരെ സമീൻ പാറില്‍ താൻ തെറ്റുകള്‍ തിരുത്തിയിട്ടുണ്ട് എന്നും ഒരു മികച്ച ചിത്രമായിരിക്കും എന്നും ആമിര്‍ വ്യക്തമാക്കിയിരുന്നു.

ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു.

ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. പല പ്രായങ്ങളിലുള്ള കഥാപാത്രമായി ചിത്രത്തില്‍ ആമിറെത്തിയിരുന്നു.



#bollywood #actor #aamirkhan #wedding #report

Next TV

Related Stories
'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Sep 11, 2025 05:03 PM

'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി...

Read More >>
 'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

Sep 9, 2025 08:07 PM

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ...

Read More >>
'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

Sep 9, 2025 04:18 PM

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി...

Read More >>
സാമ്പത്തിക തട്ടിപ്പ് കേസ്; നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി

Sep 5, 2025 08:02 PM

സാമ്പത്തിക തട്ടിപ്പ് കേസ്; നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി

സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall