'ഭംഗിയുള്ള കുട്ടികളുണ്ടാകാൻ അത് ചെയ്യൂ..., അങ്ങനെ കാണാനായിരുന്നു ആഗ്രഹം'; മറുപടി നല്‍കി അമീഷ പട്ടേല്‍

'ഭംഗിയുള്ള കുട്ടികളുണ്ടാകാൻ അത് ചെയ്യൂ..., അങ്ങനെ കാണാനായിരുന്നു ആഗ്രഹം'; മറുപടി നല്‍കി അമീഷ പട്ടേല്‍
Jan 30, 2025 12:44 PM | By Athira V

ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് അമീഷ പട്ടേല്‍. കഹോ ന പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയാണ് അമീഷയുടെ അരങ്ങേറ്റം. ഹൃത്വിക് റോഷന്റേയും അമീഷയുടേയും അരങ്ങേറ്റ ചിത്രമായിരുന്നു കഹോ ന പ്യാര്‍ ഹേ.

ചിത്രം വലിയ വിജയം നേടിയതോടെ അമീഷയും താരമായി മാറുകയായിരുന്നു. അധികം വൈകാതെ തന്നെ ബോളിവുഡിലെ തിരക്കുള്ള നായികയായി അമീഷ മാറി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി മാറിയിരിക്കുകയാണ് അമീഷ പട്ടേല്‍.

സോഷ്യല്‍ മീഡിയയിലും സജീവമാണ് അമീഷ പട്ടേല്‍. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അമീഷ മറുപടി നല്‍കിയിരുന്നു. ഇതിനിടെ ഒരു ആരാധകന്‍ അമീഷയോട് സല്‍മാന്‍ ഖാനെ വിവാഹം കഴിച്ചു കൂടേ എന്ന് ചോദിക്കുകയായിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് അമീഷ പട്ടേല്‍. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് അമീഷ മനസ് തുറന്നത്.

അമീഷയും സല്‍മാനും കാണാന്‍ ഭംഗിയുള്ളവരാണ്. എങ്കില്‍ നിങ്ങള്‍ക്ക് വിവാഹം കഴിച്ചുകൂടേ, ഭംഗിയുള്ള കുട്ടികള്‍ ജനിക്കില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നതെന്നാണ് അമീഷ പറയുന്നത്. അത് നല്ലൊരു കാരണമാണ് കല്യാണം കഴിക്കാനെന്നും താരം തമാശയായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

''ഈയ്യടുത്ത് ട്വിറ്ററിലൂടെ ആസ്‌ക് മീയിലും ആരാധകര്‍ ഇതേകാര്യം എന്നോട് ചോദിച്ചിട്ടുണ്ട്. അദ്ദേഹം യോഗ്യനാണ്, നിങ്ങളും യോഗ്യയാണ്. നിങ്ങളെ കാണാന്‍ നല്ല ഭംഗിയുണ്ട്. ദയവ് ചെയ്ത് കല്യാണം കഴിക്കൂ, ഭംഗിയുള്ള കുട്ടികളുണ്ടാകും എന്നാണ് അവര്‍ പറയുന്നത്'' അമീഷ പറയുന്നു.

അതേസമയം കാണാന്‍ ഭംഗിയുള്ളവര്‍ ഒരുമിക്കുന്നത് കാണാന്‍ ആരാധകര്‍ക്കും വളരെ ഇഷ്ടമാണെന്നാണ് അമീഷ പറയുന്നത്. ''ആഹാ അത് നല്ലൊരു കാരണമാണല്ലോ എന്ന് ഞാന്‍ ചിന്തിച്ചു. എനിക്ക് തോന്നുന്നത് സൗന്ദര്യമുള്ളവര്‍ ഒരുമിക്കുന്ന കാണാന്‍ ആളുകള്‍ക്ക് ഇഷ്ടമാണെന്നാണ്.

കഹോ ന പ്യാര്‍ ഹേയുടെ സമയത്ത് ഞാനും ഹൃത്വിക്കും ഒരുമിക്കുന്നത് കാണാനായിരുന്നു അവര്‍ക്ക് ആഗ്രഹം. പിന്നീട് അദ്ദേഹം വിവാഹം കഴിച്ചപ്പോള്‍ ഒരുപാട് പേരുടെ ഹൃദയം തകര്‍ന്നു. ഇല്ല, ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നായിരുന്നു പലരും പറഞ്ഞത്'' അമീഷ പറയുന്നു.

അതേസമയം അമീഷ പട്ടേലും സല്‍മാന്‍ ഖാനും ഒരുമിച്ച് അഭിനയിച്ചിരുന്നു. 2002 ല്‍ പുറത്തിറങ്ങിയ യേ ഹേ ജല്‍വ എന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിച്ചത്. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ സിനിമ പരാജയപ്പെടാന്‍ കാരണം സല്‍മാന്‍ ഖാന്‍ ആണെന്നായിരുന്നു നേരത്തെ അമീഷ പറഞ്ഞത്.

സല്‍മാന്‍ ഖാന്റെ കുപ്രസിദ്ധമായ ഹിറ്റ് ആന്റ് റണ്‍ കേസ് കാരണമാണ് സിനിമ പരാജയപ്പെട്ടതെന്നാണ് അമീഷ പറഞ്ഞത്. നല്ല സിനിമയായിരുന്നുവെങ്കിലും മാധ്യമ ശ്രദ്ധ മുഴുവന്‍ കേസിലായിരുന്നുവെന്നും അതിനാല്‍ ആ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയെന്നുമാണ് അമീഷ അന്ന് പറഞ്ഞത്.

കഹോ ന പ്യാര്‍ ഹേയുടെ വിജയത്തിന് ശേഷം അമീഷ അഭിനയിക്കുന്നത് ഗദ്ദര്‍ എന്ന സണ്ണി ഡിയോള്‍ ചിത്രത്തിലാണ്. അക്കാലത്തെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ് ഗദ്ദര്‍. തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ചതോടെ അമീഷ വലിയ താരമാവുകയായിരുന്നു.

എന്നാല്‍ പിന്നീട് തുടര്‍ പരാജയങ്ങളും വ്യക്തി ജീവിതത്തിലെ വിവാദങ്ങളും മൂലം അമീഷ സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം തിരികെ വരികയും വീണ്ടും സജീവമായി മാറുകയുമായിരുന്നു. ഗദ്ദര്‍ ടു നേടിയ വലിയ വിജയത്തോടെ തിരിച്ചുവരവിലും തിളങ്ങി നില്‍ക്കുകയാണ് അമീഷ പട്ടേല്‍.

#ameeshapatel #gives #reply #fans #asking #her #marry #salmankhan

Next TV

Related Stories
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

Aug 19, 2025 12:49 PM

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ രണ്‍വീര്‍ സിംഗ് ചിത്രം ദുരന്തര്‍ ചിത്രീകരണം നിര്‍ത്തിവെച്ചു 120 പേരെ...

Read More >>
ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള  വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

Aug 16, 2025 11:24 AM

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall