'ഒരേസമയം നിഷ്കളങ്കനും എന്നാൽ കള്ളനുമാണെന്ന് മനസ്സിലാവും'; 'നസ്‌ലെൻ പഴയ കമൽഹാസനെ പോലെഎന്ന് പ്രിയദർശൻ

'ഒരേസമയം നിഷ്കളങ്കനും എന്നാൽ കള്ളനുമാണെന്ന് മനസ്സിലാവും'; 'നസ്‌ലെൻ പഴയ കമൽഹാസനെ പോലെഎന്ന് പ്രിയദർശൻ
Aug 25, 2025 05:27 PM | By Anjali M T

(moviemax.in) 'ലോക ചാപ്റ്റർ 1: ചന്ദ്ര'യുടെ ട്രെയ്‌ലർ ലോഞ്ചിനിടെ നസ്‌ലെനെ പ്രശംസിച്ച് പ്രിയദർശൻ. വിഷ്ണുവിജയം കാണുന്ന സമയത്ത് കമൽഹാസനെ ശ്രദ്ധിച്ചിരുന്നെന്നും ഒരേസമയം നിഷ്കളങ്കനും എന്നാൽ കള്ളനുമാണെന്ന് മനസ്സിലാവുമെന്നും അതേ സംഭവം നസ്‌ലെനായി രണ്ടാമത് ഇറങ്ങിയിരിക്കുകയാണെന്നും പ്രിയദർശൻ പറഞ്ഞു.

"നസ്‌ലെൻ ഇപ്പോൾ എന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാവാണ്‌. സത്യം പറഞ്ഞാൽ, ഞാൻ ‘വിഷ്ണുവിജയം’ ഒക്കെ കാണുന്ന സമയത്ത് കമല്‍ഹാസൻ എന്ന നടനെ അന്നേ ശ്രദ്ധിച്ചിട്ടുണ്ട്. ഭയങ്കര നിഷ്കളങ്കതയുള്ള ഒരാൾ, എന്നാൽ നല്ലൊരു കള്ളനാണെന്ന് നമുക്ക് മനസ്സിലാകും. അതേ സംഭവം രണ്ടാമത് ഇറങ്ങിയിരിക്കുകയാണ് നസ്‌ലിനായി." പ്രിയദർശൻ പറഞ്ഞു.

അതേസമയം ഇന്നലെ പുറത്തുവിട്ട ലോക ചാപ്റ്റർ 1: ചന്ദ്രയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് അരുൺ ഡൊമിനിക് ആണ്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും. സൂപ്പർ ഹീറോ- ഫാന്റസി ജോണറിൽ പുറത്തിറങ്ങുന്ന ചിത്രം മലയാളത്തിന്റെ മാർവെൽ ആവുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'.

കേരളത്തിൽ ബിഗ് റിലീസായി വേഫെറർ ഫിലിംസ് എത്തിക്കുന്ന ചിത്രം വമ്പൻ വിതരണക്കാരാണ് റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും എത്തിക്കുന്നത്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ് എന്നിവർ വിതരണം ചെയ്യുന്ന ചിത്രം, തെലുങ്കിൽ സിതാര എൻ്റർടെയ്ൻമെൻ്റ്സ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ എന്നിവരാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

സൂപ്പർഹീറോ ആയ 'ചന്ദ്ര' എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ 'സണ്ണി' എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും 'വേണു' ആയി ചന്ദുവും, 'നൈജിൽ' ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'.





Priyadarshan praises Nazlen during the trailer launch of 'Loka Chapter 1: Chandra'

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories