(moviemax.in ) ഒരു യാത്രക്കിടെ തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് മിനിസ്ക്രീൻ താരമായ അനുമോൾ. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം നടന്നത്.
രാത്രിയിൽ മയക്കത്തിനിടെ ആരോ ദേഹത്ത് തൊടുന്നതു പോലെ തോന്നി. തോന്നിയതാകും എന്നാണ് ആദ്യം കരുതിയത്. അടുത്തിരുന്ന ആള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതാണെന്ന് പിന്നെ മനസിലായി.
ഒട്ടും വൈകാതെ എഴുന്നേറ്റ് നിന്ന് ഒരടിയങ്ങ് കൊടുത്തെന്നും അനുമോൾ പറഞ്ഞു. വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് അനുമോൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ബസിലെ കണ്ടക്ടര്‍ ഉള്‍പ്പടെ വിട്ടുകളഞ്ഞേക്കൂ എന്ന രീതിയിലാണ് സംസാരിച്ചതെന്നും അനുമോൾ പറയുന്നു. പക്ഷേ അയാളെ ബസില്‍ നിന്ന് ഇറക്കി വിട്ടേ പറ്റൂ എന്ന് താൻ വാശി പിടിച്ചെന്നും ഒടുവില്‍ അയാളെ വഴിയില്‍ ഇറക്കിയ ശേഷമാണ് ബസ് യാത്ര തുടർന്നതെന്നും അനുമോൾ കൂട്ടിച്ചേർത്തു.
അതിക്രമം നടന്നാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നും മിണ്ടാതിരുന്നിട്ടോ, സംഭവത്തിന്റെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടോ കാര്യമില്ലെന്നും അനുമോൾ വ്യക്തമാക്കി.
അടി വേണ്ടിടത്ത് അടി തന്നെ വേണം. അതാണ് തന്റെ നിലപാടെന്നും അനു അഭിമുഖത്തിൽ പറയുന്നുണ്ട്. ജോലിസംബന്ധമായും അല്ലാതെയും ഒരുപാട് യാത്രകൾ ചെയ്യാറുണ്ട്.
അപ്പോളെല്ലാം ഒറ്റയ്ക്കാണ് പോകാറുള്ളതെന്നും അനുമോൾ പറഞ്ഞു. ആരെങ്കിലും മോശമായി പെരുമാറിയാൽ പ്രതികരിക്കണമെന്ന് അമ്മ പറയാറുണ്ടെന്നും നടി അഭിമുഖത്തിൽ വ്യക്തമാക്കി.
സീരിയലിൽ അഭിനയിക്കുന്നതിനിടെ തനിക്കുണ്ടായ ദുരനുഭവങ്ങളെപ്പറ്റിയും അനുമോൾ മനസു തുറന്നു. ആദ്യമൊക്ക അമ്മയോടൊപ്പമായിരുന്നു ഷൂട്ടിന് പോകുന്നത്. ബസിൽ യാത്ര ചെയ്തായിരിക്കും സെറ്റിലെത്തുന്നത്.
ചിലർ രാത്രി 12 മണി വരെയൊക്കെ പിടിച്ചിരുത്തും. ചിലർ ഷൂട്ടിംഗ് കഴിഞ്ഞാലും വിട്ടില്ല. യാത്രാക്കൂലി തരില്ല. രാത്രി റോഡിൽ ഇറക്കി വിട്ടിട്ട് പോകും. അന്ന് എനിക്ക് സ്റ്റാർ വാല്യു ഇല്ലാത്തത് കൊണ്ടായിരിക്കും. ഇങ്ങനെ വെെകി വിടുന്നവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇവരെന്ത് ചെയ്യും?'', അനുമോൾ ചേദിച്ചു.
ഒരിക്കൽ ആഹാരം കഴിക്കുന്നതിനിടെ ഒരു സീരിയൽ സംവിധായകൻ തന്നെ തെറി വിളിച്ചിട്ടുണ്ടെന്നും അനുമോൾ പറഞ്ഞു. ''രണ്ട് മൂന്ന് വർഷം മുൻപാണ്. ഫുഡ് കഴിക്കാൻ വേണ്ടിയാണോ വന്നതെന്ന് പറഞ്ഞ് അയാൾ ഒച്ചയെടുത്തു.
അന്ന് ഒരുപാട് കരഞ്ഞു. കുറച്ച് കഴിഞ്ഞ് അയാൾ വന്ന് എന്നോട് സോറി പറഞ്ഞു. എല്ലാം കഴിഞ്ഞ് സോറി ചോദിച്ചിട്ട് എന്ത് കാര്യം. അങ്ങനെ ആ സീരിയൽ ഞാൻ നിർത്തി'', അനുമോൾ വെളിപ്പെടുത്തുന്നു.
#serial #actress #anumol #reveals #bad #experience