സെയ്ഫിനെതിരെ ആക്രമണമുണ്ടാകുമ്പോള്‍ കരീന മദ്യപിച്ചു ബോധരഹിതയായിരുന്നു; തുറന്നടിച്ച് ട്വിങ്കിള്‍

സെയ്ഫിനെതിരെ ആക്രമണമുണ്ടാകുമ്പോള്‍ കരീന മദ്യപിച്ചു ബോധരഹിതയായിരുന്നു; തുറന്നടിച്ച് ട്വിങ്കിള്‍
Jan 27, 2025 11:24 AM | By Jain Rosviya

നടന്‍ സെയ്ഫ് അലി ഖാനെതിരെയുണ്ടായ ആക്രമണം ബോളിവുഡിനെയാകെ ഞെട്ടിക്കുന്നതായിരുന്നു. തന്റെ വീട്ടില്‍ നടന്ന മോഷണ ശ്രമം തടയുന്നതിനിടെയാണ് താരത്തെ അക്രമി കുത്തി പരുക്കേല്‍പ്പിക്കുന്നത്.

പിന്നാലെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഇതുവരേയും ഈ വിഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കെട്ടടങ്ങിയിട്ടില്ല.

സെയ്ഫിന്റെ വീട്ടില്‍ നടന്ന കടന്നുകയറ്റത്തേക്കുറിച്ച് ഇതിനോടകം തന്നെ പല തരത്തിലുള്ള തിയറികളും രചിക്കപ്പെട്ടു കഴിഞ്ഞു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിക്കുക വരെയുണ്ടായി.

ഇപ്പോഴിതാ സംഭവത്തില്‍ കരീന കപൂറിനെ ലക്ഷ്യം വച്ചുള്ള കഥകള്‍ മെനയുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ട്വിങ്കിള്‍ ഖന്ന.

ബോളിവുഡിലെ പ്രമുഖയാണ് ട്വിങ്കിള്‍ ഖന്ന. നടന്‍ അക്ഷയ് കുമാറിന്റെ ഭാര്യയും രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളുമാണ് ട്വിങ്കിള്‍ ഖന്ന.

അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തിയെങ്കിലും ട്വിങ്കിളിന് സിനിമയില്‍ വിജയിക്കാന്‍ സാധിച്ചില്ല. പിന്നീട് എഴുത്തിലേക്ക് തിരിയുകയും ആ മേഖലയില്‍ വിജയം കണ്ടെത്തുകയുമായിരുന്നു ട്വിങ്കിള്‍. തന്റെ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ട്വിങ്കിള്‍ ഖന്ന.

സെയ്ഫ് അലി ഖാനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് കരീനയെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെയാണ് ട്വിങ്കിള്‍ രംഗത്തെത്തിയിരിക്കുന്നത്.

ആക്രമണമുണ്ടാകുമ്പോള്‍ കരീന ഒരു പാര്‍ട്ടിയില്‍ മദ്യപിച്ചു ബോധരഹിതയായിരുന്നു എന്ന വാര്‍ത്തയ്‌ക്കെതിരെയാണ് കരീന രംഗത്തെത്തിയിരിക്കുന്നത്.

''സെയ്ഫ് ആശുപത്രിയിലായിരുന്നപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ലെന്നും, ലഹരിയില്‍ ബോധരഹിതയായിരുന്നതിനാല്‍ അദ്ദേഹത്തെ സഹായിക്കാന്‍ സാധിച്ചിരുന്നില്ലെന്നുമൊക്കെ വിവരക്കേട് പ്രചരിച്ചിരുന്നു.

യാതൊരു തെളിവും ഇല്ലാതിരുന്നിട്ടും ഇത്തരം തിയറികള്‍ അവസാനിച്ചില്ല. ഭാര്യയിലേക്ക് പഴി പോകുന്നത് ആളുകള്‍ ആസ്വദിക്കുകയായിരുന്നു. വളരെ പരിചതമായൊരു പാറ്റേണ്‍ തന്നെ'' എന്നായിരുന്നു ട്വിങ്കിളിന്റെ പ്രതികരണം.

ജനുവരി 21 നാണ് താരം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി വീട്ടിലെത്തുന്നത്. കഴിഞ്ഞ ദിവസം ഭാര്യ കരീനയ്‌ക്കൊപ്പം പുറത്തിറങ്ങിയ സെയ്ഫിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. അതീവസുരക്ഷയോടെയാണ് സെയ്ഫ് വീടിന് പുറത്തിറങ്ങിയത്.

അതേസമയം കേസില്‍ അന്വേഷണം തുടരുകയാണ്. സെയ്ഫിന്റേയും കരീനയുടേയും സ്റ്റേറ്റ്മന്റ് റെക്കോര്‍ഡ് ചെയ്തിരുന്നു. ഇളയമകന്റെ മുറിയില്‍ നിന്നും നാനിയുടെ അലര്‍ച്ച കേട്ട് താനും കരീനയും ഓടിച്ചെല്ലുകയായിരുന്നു.

കത്തിയുമായി നിന്ന അക്രമിയെ താന്‍ നേരിടുകയായിരുന്നുവെന്നുമാണ് സെയ്ഫ് നല്‍കിയ മൊഴി. അതേസമയം സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടിയായിരുന്നു. മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദ് ആണ് പിടിയിലായത്. ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണ്.



#Kareena #drunk #unconscious #Saif #attacked #Twinkle

Next TV

Related Stories
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

Aug 19, 2025 12:49 PM

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ രണ്‍വീര്‍ സിംഗ് ചിത്രം ദുരന്തര്‍ ചിത്രീകരണം നിര്‍ത്തിവെച്ചു 120 പേരെ...

Read More >>
ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള  വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

Aug 16, 2025 11:24 AM

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall