ശരീരം കാണിച്ച് ചെയ്യണം , ദേഹത്ത് ഷാളും ചുറ്റി സംവിധായകന്‍ എന്റെ അടുത്ത് വന്നു! പിന്നെ...;.ട്വിങ്കിള്‍ ഖന്ന

ശരീരം കാണിച്ച് ചെയ്യണം , ദേഹത്ത് ഷാളും ചുറ്റി സംവിധായകന്‍ എന്റെ അടുത്ത് വന്നു! പിന്നെ...;.ട്വിങ്കിള്‍ ഖന്ന
Jan 25, 2025 07:41 PM | By Athira V

( moviemax.in ) താരങ്ങളുടെ പാതയിലൂടെ താരങ്ങളുടെ മക്കളും സിനിമയിലെത്തുന്നത് പതിവാണ്, പ്രത്യേകിച്ചും ബോളിവുഡില്‍. ഇന്നത്തെ മിക്ക മുന്‍നിര താരങ്ങളും അച്ഛന്റേയോ അമ്മയുടേയോ പാതയിലൂടെ സിനിമയിലെത്തിയവരാണ്.

എന്നാല്‍ വിജയിക്കാന്‍ പറ്റാത്ത സ്റ്റാര്‍ കിഡ്‌സുമുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ട്വിങ്കിള്‍ ഖന്ന. സൂപ്പര്‍ താരം രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളാണ് ട്വിങ്കിള്‍. അച്ഛനേയും അമ്മയേയും പോലെ സിനിമയിലെത്തിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല.

കുറച്ച് സിനിമകള്‍ ചെയ്ത ശേഷം എന്നന്നേക്കുമായി സിനിമ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മാധ്യമ പ്രവര്‍ത്തകയായും എഴുത്തുകാരിയായും സ്വന്തമായി മാറിയ ട്വിങ്കിളിന് ആ മേഖലയില്‍ വിജയിക്കാനും സ്വന്തമായൊരു ഇടം കണ്ടെത്താനും സാധിച്ചിരുന്നു. ട്വിങ്കിളിന്റെ പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലറുകളായി മാറിയിരുന്നു. ഇന്ന് സേഷ്യല്‍ മീഡിയയിലും സജീവമാണ് ട്വിങ്കിള്‍. താരത്തിന്റെ നിലപാടുകളും ശ്രദ്ധ നേടാറുണ്ട്.

നേരത്തെ ഒരിക്കലൊരു സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയതിനെക്കുറിച്ച് ട്വിങ്കിള്‍ മനസ് തുറന്നത് വാര്‍ത്തയായിരുന്നു.

ന്നോട് അയാള്‍ മന്ദാകിനിയെ പോലെ നൃത്തം ചെയ്യാന്‍ പറഞ്ഞുവെന്നും അത് എതിര്‍ത്തതോടെ പിന്നീട് ഒരിക്കലും തന്നോട് സംസാരിച്ചിട്ടില്ലെന്നാണ് ട്വിങ്കിള്‍ പറയുന്നത്. വഹീദ റഹ്‌മാനുമായുള്ള അഭിമുഖത്തിലായിരുന്നു ട്വിങ്കിളിന്റെ വെളിപ്പെടുത്തല്‍.

''എനിക്കും സമാനമായൊരു അനുഭവമുണ്ട്. കുറേക്കൂടി ഗ്രാഫിക്കാണ്. ഞാനൊരു വെള്ള കുര്‍ത്തയായിരുന്നു ധരിച്ചിരുന്നത്. മഴയത്തുള്ള പാട്ടിനായി തയ്യാറെടുക്കുകയായിരുന്നു.

ഗുരു ദത്തിനെ പോലെ ദേഹത്ത് ഷാളും ചുറ്റി സംവിധായകന്‍ എന്റെ അടുത്ത് വന്നു. ഞാന്‍ നിങ്ങളോട് മന്ദാകിനിയെ പോലെ ചെയ്യാന്‍ പറഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ മറുപടി എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, രണ്ട് കാര്യങ്ങള്‍ പറയും. ആദ്യത്തേത് നോ എന്നായിരിക്കും. രണ്ടാമത് നിങ്ങള്‍ രാജ് കപൂറല്ലെന്നും'' എന്നായിരുന്നു ട്വിങ്കിളിന്റെ വെളിപ്പെടുത്തല്‍.

ഒരുകാലത്ത് ബോളിവുഡിലെ ഗ്ലാമറസ് നായികയായിരുന്നു മന്ദാകിനി. ഒരു സിനിമയില്‍ മഴയത്ത് വെള്ള സുതാര്യമായ വസ്ത്രം അണിഞ്ഞുള്ള നൃത്തമാണ് മന്ദാകിനിയെ താരമാക്കുന്നത്. മന്ദാകിനിയെ പോലെ വെള്ള വസ്ത്രം ധരിച്ച് ശരീരം കാണുന്ന തരത്തില്‍ മഴയത്ത് നൃത്തം ചെയ്യാനായിരുന്നു സംവിധായകന്‍ ട്വിങ്കിളിനോട് ആവശ്യപ്പെട്ടത്.

എന്നാല്‍ താരത്തിന്റെ മറുപടി കേട്ടതോടെ അയാളുടെ വായയടഞ്ഞു. അതോടെ ആ സംവിധായകന്‍ പിന്നീട് തന്നോട് സംസാരിക്കാതായെന്നും പിന്നീടൊരിക്കലും അദ്ദേഹത്തിന്റെ സിനിമയില്‍ തന്നെ അഭിനയിപ്പിച്ചില്ലെന്നും ട്വിങ്കിള്‍ പറഞ്ഞിരുന്നു.

രസകരമായ മറ്റൊരു വസ്തുത എന്തെന്നാല്‍ മേള എന്ന ചിത്രത്തില്‍ ട്വിങ്കിള്‍ വെള്ള വസ്ത്രത്തില്‍ മഴപ്പാട്ട് ചെയ്തിരുന്നു എന്നതാണ്. ധര്‍മേഷ് ദര്‍ശന്‍ ആയിരുന്നു സിനിമയുടെ സംവിധാനം. വെള്ള കുര്‍ത്തയായിരുന്നു പാട്ടില്‍ ട്വിങ്കിള്‍ ധരിച്ചത്.

ബര്‍സാത്ത് എന്ന സിനിമയിലൂടെയായിരുന്നു ട്വിങ്കിളിന്റെ അരങ്ങേറ്റം. പിന്നീട് ദില്‍ തേരാ ദീവാന, ബാദ്ഷാ, യേ ഹേ മുംബൈ മേരി ജാന്‍, മേല, ജോഡി നമ്പര്‍ 1 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍ ഒരു സിനിമ പോലും വിജയം നേടാന്‍ സാധിച്ചില്ല. ഇതോടെയാണ് താരം അഭിനയം ഉപേക്ഷിക്കുന്നത്. 2001 ല്‍ പുറത്തിറങ്ങിയ ലവ് കേ ലിയെ കുച്ച് ഭി കരേഗയാണ് അവസാനം അഭിനയിച്ച സിനിമ.

#director #asked #twinkle #khanna #dance #like #mandakini #wearing #white #dress #rain

Next TV

Related Stories
ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ കൊല്ലപ്പെട്ടു

Sep 17, 2025 10:29 PM

ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ കൊല്ലപ്പെട്ടു

ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ...

Read More >>
'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Sep 11, 2025 05:03 PM

'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി...

Read More >>
 'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

Sep 9, 2025 08:07 PM

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ...

Read More >>
'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

Sep 9, 2025 04:18 PM

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall