നെറ്റിയില്‍ സിന്ദൂരം, കഴുത്തില്‍ താലി; 'ഒറ്റപ്പെടുമ്പോള്‍ അങ്ങനെ ചിന്തിച്ചു',നിഷ സാരംഗ് വിവാഹിതയോ?

നെറ്റിയില്‍ സിന്ദൂരം, കഴുത്തില്‍ താലി; 'ഒറ്റപ്പെടുമ്പോള്‍ അങ്ങനെ ചിന്തിച്ചു',നിഷ സാരംഗ് വിവാഹിതയോ?
Jan 21, 2025 09:16 PM | By Jain Rosviya

മലയാളികള്‍ക്ക് സുപരിചിതയാണ് നിഷ സാരംഗ്. സിനിമയിലൂടെയാണ് നിഷയെ മലയാളികള്‍ പരിചയപ്പെടുന്നത്. എന്നാല്‍ നിഷ സാരംഗ് താരമാകുന്നത് ടെലിവിഷനിലൂടെയാണ്.

ജനപ്രീയ പരമ്പരയായ ഉപ്പും മുളകിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു നിഷ സാരംഗ്. ഒരുപക്ഷെ സ്വന്തം പേരിനേക്കാള്‍ നിഷ ഇന്ന് അറിയപ്പെടുന്നത് ഉപ്പും മുളകിലെ നീലുവമ്മ എന്ന പേരിലാകും.

മലയാളികളെ സംബന്ധിച്ച് ഉപ്പും മുളകും വെറുമൊരു സിറ്റ് കോം പരിപാടിയല്ല. മറിച്ച് തങ്ങളുടെ അയല്‍വക്കത്തുള്ള വീട് പോലെ പരിചിതവും പ്രിയപ്പെട്ടവരുമാണ്. അതുകൊണ്ട് തന്നെ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളേയും അവര്‍ക്ക് അടുത്തറിയാം.

അഭിനേതാക്കളായോ കഥാപാത്രങ്ങളായോ അല്ല, മറിച്ച് തങ്ങളില്‍ ചിലര്‍ ആയിട്ടാണ് അവരെ മലയാളികള്‍ സ്‌നേഹിക്കുന്നത്. കയ്യടികള്‍ക്കൊപ്പം തന്നെ പല വിവാദങ്ങളും ഉപ്പും മുളകിനും നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും ജനപ്രീതിയോടെ തന്നെ മുന്നോട്ട് പോവുകയാണ് പരമ്പര.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം നിഷ സാരംഗ് ഒരു അഭിമുഖത്തില്‍ പുനര്‍വിവാഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറിയത്. ഇപ്പോഴിതാ നിഷ സാരംഗിന്റെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

താന്‍ ഡബ്ബ് ചെയ്ത സിനിമ കാണാന്‍ എത്തിയ നിഷയുടെ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. വീഡിയോയില്‍ നിഷയുടെ നെറ്റിയിലെ സിന്ദൂരവും കഴുത്തിലെ താലിയുമാണ് ശ്രദ്ധിക്കപ്പെടുന്നത്. നിരവധി പേരാണ് പിന്നാലെ നിഷ വിവാഹം കഴിച്ചോ എന്ന ചോദ്യവുമായി എത്തിയിരിക്കുന്നത്.

വീഡിയോയില്‍ മാധ്യമ പ്രവര്‍ത്തകര്‍ വിവാഹത്തെക്കുറിച്ച് ചോദിക്കുന്നുണ്ട് നിഷയോട്. പുനര്‍ വിവാഹത്തെക്കുറിച്ച് പറയാനുണ്ടായ സാഹചര്യം എന്തെന്ന് നിഷയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട്.

അഭിമുഖത്തില്‍ ആ കുട്ടി ചോദിച്ചു, അതിന് ഞാന്‍ മറുപടി പറഞ്ഞുവെന്നാണ് നിഷ പറയുന്നത്. വിവാഹം കഴിഞ്ഞുവോ എന്ന് പലരും ചോദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍ ചോദിക്കട്ടെ, എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ പറയാം എന്നായിരുന്നു നിഷയുടെ മറുപടി.

നല്ല കാര്യമല്ലേ, നല്ലത് എപ്പോഴെങ്കിലും ചെയ്യാമെന്ന് വിചാരിക്കുന്നു. എനിക്ക് അങ്ങനെ തോന്നി. എല്ലാം പങ്കുവെക്കാന്‍ ഒരാളുള്ളത് നല്ലതല്ലേ. ഒറ്റപ്പെടുമ്പോള്‍ അങ്ങനെ ചിന്തിച്ചു. അത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും നിഷ പറയുന്നുണ്ട്.

അതേസമയം തന്റെ നെറ്റിയിലെ സിന്ദൂരത്തെക്കുറിച്ച് നിഷ പ്രതികരണമൊന്നും നടത്തിയിട്ടില്ല. 'വിവാഹം കഴിച്ചുവെന്ന് തോന്നുന്നു, കല്യാണം കഴിഞ്ഞുവോ? ഭര്‍ത്താവ് എവിടെ? വിവാഹം കഴിഞ്ഞുവോ നെറ്റിയില്‍ സിന്ദൂരം' എന്നിങ്ങനെ ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം ഉപ്പും മുളകും പരമ്പരയിലേക്ക് തിരികെ വരണമെന്നും ആരാധകര്‍ താരത്തോടായി അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ഈയ്യടുത്ത് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം കല്യാണത്തെക്കുറിച്ച് സംസാരിച്ചത്. ഞാന്‍ ജീവിതം ആസ്വദിച്ചു തുടങ്ങിയിരിക്കുകയാണ്. കല്യാണം കഴിക്കാമെന്ന് തോന്നി തുടങ്ങിയിട്ടുണ്ട്. കാരണം കുട്ടികള്‍ വളര്‍ന്നു കഴിഞ്ഞാല്‍ നമ്മള്‍ പറയുന്നത് അവര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല.

നമ്മള്‍ ചിന്തിക്കുന്നത് അവരോട് പറഞ്ഞുകഴിഞ്ഞാല്‍ അത് അവര്‍ അംഗീകരിക്കണമെന്നില്ല. അപ്പോള്‍ നമുക്ക് തോന്നും നമ്മള്‍ ചിന്തിക്കുന്നതും നമ്മള്‍ പറയുന്നതും കേള്‍ക്കാന്‍ ഒരാള്‍ വേണമെന്ന് എന്നായിരുന്നു നിഷ പറഞ്ഞത്.

തിരക്കിട്ട ജീവിതത്തിന്റെ ഇടവേളകളില്‍ ഒപ്പമുണ്ടാകാന്‍ ഒരു കൂട്ട് ആവശ്യമുണ്ടെന്നും താരം പറഞ്ഞിരുന്നു. അതേസമയം അമ്മയെ സ്‌നേഹിക്കുന്ന, അമ്മയെ നോക്കുന്ന, പണവും പ്രശസ്തിയും പ്രതീക്ഷിക്കാത്ത ഒരാള്‍ വരുകയാണെങ്കില്‍ സ്വീകരിക്കുമെന്നാണ് നിഷയുടെ മകള്‍ പറഞ്ഞത്.



#Nishasarang #social #media #whether #married #gossip

Next TV

Related Stories
ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

Jul 6, 2025 06:55 AM

ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ‘ദി ഡാർക്ക് വെബ്ബ് ‘...

Read More >>
'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

Jul 5, 2025 09:07 PM

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ...

Read More >>
Top Stories










https://moviemax.in/- //Truevisionall