#anjitha | ചോദിക്കുന്നതില്‍ നാണക്കേടുണ്ട്, കുറച്ച് ചെയ്ത് തന്ന് സഹായിക്കാമോ ...? തനിക്ക് സംഭവിച്ചത് തുറന്ന് പറഞ്ഞ് അഞ്ജിത

#anjitha | ചോദിക്കുന്നതില്‍ നാണക്കേടുണ്ട്, കുറച്ച്  ചെയ്ത് തന്ന് സഹായിക്കാമോ ...?  തനിക്ക് സംഭവിച്ചത് തുറന്ന് പറഞ്ഞ് അഞ്ജിത
Jan 20, 2025 07:48 PM | By Athira V

( moviemax.in ) സൈബര്‍ തട്ടിപ്പിന് ഇരയായെന്ന പരാതിയുമായി നടി അഞ്ജിത. പ്രശസ്ത നര്‍ത്തകിയായ രഞ്ജന ഗൗഹറിന്റെ വാട്‌സാപ്പ് ഹാക്ക് ചെയ്താണ് തന്നെ തട്ടിപ്പിന് ഇരയാക്കിയതെന്ന് അഞ്ജിത പറഞ്ഞു.

സംഭവത്തെ കുറിച്ച് അഞ്ജിത പറയുന്നത് ഇങ്ങനെ:

സാധാരണ നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും പരിചയമില്ലാത്ത ഫോണ്‍ നമ്പറില്‍നിന്നോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്നോ സംഭവിക്കുന്ന തട്ടിപ്പുകളെക്കുറിച്ച് അല്ലേ. എന്നാല്‍, എനിക്ക് സംഭവിച്ചത് വളരെ നാളുകളായി, എനിക്ക് അറിയുന്ന ഒരാളുടെ വാട്‌സാപ്പ് ഹാക്ക് ചെയ്ത് നടത്തിയ തട്ടിപ്പാണ്, അഞ്ജിത പറഞ്ഞു.

രഞ്ജന ഗൗഹറിനെ ഒരുപാട് നാളായി അറിയാം . ഞങ്ങള്‍ ഇടയ്ക്ക് വിളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യാറുണ്ട്. 19-ാം തീയതി ഉച്ചയോടെയാണ് അവരുടെ വാട്‌സാപ്പില്‍നിന്ന് സന്ദേശം വരുന്നത്.

ചോദിക്കുന്നതില്‍ നാണക്കേടുണ്ട്, എന്റെ അക്കൗണ്ടിന് ചെറിയ പ്രശ്‌നമുണ്ട്, കുറച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്ത് തന്ന് സഹായിക്കാമോ എന്നായിരുന്നു സന്ദേശം. ഇത് കണ്ടപാടെ ഞാന്‍ രഞ്ജനയെ വിളിക്കാന്‍ ശ്രമിച്ചു.

പക്ഷേ കോള്‍ എടുത്തില്ല. എത്രയും വലിയ ഒരാള്‍, എന്നോട് പണം കടം ചോദിക്കുന്നതിന്റെ വിഷമം കൊണ്ടായിരിക്കും ഫോണ്‍ എടുക്കാത്തതെന്ന് ഞാന്‍ കരുതി. രഞ്ജനയുടെ സ്വന്തം നമ്പറില്‍നിന്നായതുകൊണ്ട് സംശയം ഒന്നും തോന്നിയില്ല. അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് 10,000 രൂപ അയച്ചു കൊടുത്തു. അടുത്ത ദിവസം വൈകിട്ട് തിരികെ അയക്കാം എന്നായിരുന്നു പറഞ്ഞത്. ഇതിനൊപ്പംതന്നെ, എന്റെ ഫോണിലേക്ക് ഒ.ടി.പി. അയച്ച് വാട്‌സാപ്പ് ഹാക്ക് ചെയ്യാനും തട്ടിപ്പുകാര്‍ ശ്രമിച്ചിരുന്നു. പക്ഷേ, സമയോചിതമായ ഇടപെടല്‍ കാരണം വാട്‌സാപ്പ് ഹാക്ക് ആയില്ല- അഞ്ജിത കൂട്ടിച്ചേര്‍ത്തു.

സൈബര്‍ തട്ടിപ്പുകളെ കുറിച്ചൊക്കെ അറിയാമെങ്കിലും വാട്ട്‌സാപ്പ് നമ്പറില്‍നിന്ന് തട്ടിപ്പ് പ്രതീക്ഷിച്ചിരുന്നില്ല. രഞ്ജനയുടെ സ്വകാര്യ നമ്പറില്‍നിന്ന് പണം ചോദിച്ചതുകൊണ്ടാണ് സംശയം തോന്നാതിരുന്നത്. രഞ്ജന പിന്നീട് വിളിക്കുകയും തന്റെ വാട്ട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും പണം ചോദിച്ചാല്‍ കൊടുക്കരുതെന്നും പറഞ്ഞിരുന്നു.

അപ്പോഴേക്കും തട്ടിപ്പുകാര്‍ക്ക് താന്‍ 10,000 രൂപ അയച്ചുനല്‍കിക്കഴിഞ്ഞിരുന്നെന്നും അഞ്ജിത പറഞ്ഞു. രഞ്ജനയുടെ നമ്പര്‍ ഇപ്പോഴും തട്ടിപ്പുകാര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അഞ്ജിത കൂട്ടിച്ചേര്‍ത്തു.

#serial #actress #anjitha #falls #prey #cyber #financial #fraud #lost #ten #thousand

Next TV

Related Stories
കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

Jul 10, 2025 06:12 PM

കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

ദിയ കൃഷ്‍ണയുടെ മകളുടെ കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞ് സിന്ധു...

Read More >>
സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

Jul 9, 2025 03:01 PM

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall