Jan 20, 2025 11:14 AM

ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ പ്രതിയുടെ മൊഴി പുറത്ത്. കുത്തിയത് ഭയപ്പാടിലെന്ന് പ്രതി ഷെഫീറുൾ ഇസ്ലാം പൊലീസിന് മൊഴി നൽകി.

വീട്ടിലേക്ക് കടന്നത് സെയ്ഫിന്റെ വീടെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണെന്നും പ്രതി പറഞ്ഞു. വീടിന്റെ പരിസരത്ത് പലതവണ എത്തി പ്രതി കവർച്ചയ്ക്ക് സാധ്യത തേടിയെന്നും മറ്റ് ബോളിവുഡ് താരങ്ങളുടെ വീട്ടിലും പ്രതി മോഷണത്തിന് പ​ദ്ധതിയിട്ടുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

നിരവധി സെലിബ്രിറ്റികളുടെ വീടുകൾ പ്രതി അന്വേഷിച്ചു മനസ്സിലാക്കിയിരുന്നു. ഇതിൽ സേഫ് അലിഖാന്റെ വീടാണ് എളുപ്പത്തിൽ കവർച്ച നടത്താൻ സാധിക്കുന്നതെന്ന് മനസ്സിലാക്കിയതോടെയാണ് അവിടെ കയറിയത്.

നടന്മാരായ ഷാരൂഖാന്റെയും സൽമാൻഖാന്റെയും വീടുകളിലും പ്രതി കവർച്ചാ സാധ്യത പരിശോധിച്ചിരുന്നു. സെയ്ഫ് അലിഖാന്റെ ഇളയ മകൻ ജഹാംഗീറിനെ ബന്ദിയാക്കി പണം ആവശ്യപ്പെടാനും പദ്ധതി ഇട്ടിരുന്നുവെന്ന് പ്രതി പോലീസിന് നൽകിയ മൊഴിയിലുണ്ട്. വീട്ടിൽ കയറി ഉടനെ കുട്ടിയെ നോക്കുന്ന ഹോം നേഴ്സിനോട് ഒരുകോടി രൂപ ആവശ്യപ്പെട്ടു.

വീട്ടിലെ അംഗമാണെന്ന് വിചാരിച്ചാണ് അത്തരത്തിൽ തുക ചോദിച്ചതന്നും പ്രതി വ്യക്തമാക്കി.

വീട്ടുകാർ എല്ലാവരും ഉണർന്നപ്പോൾ ഭയന്നുപോയി. സെയ്ഫ് അലിഖാനെ കുത്താൻ പദ്ധതിയുണ്ടായിരുന്നില്ല എന്നും ഭയപ്പാടിലാണ് കുത്തിയതൊന്നും പ്രതി പോലീസിനോട് വ്യക്തമാക്കി.

സൈഫ് അലി ഖാൻ എത്തിയതോടെ ഭയന്നുവെന്നും അതുകൊണ്ടാണ് ഒന്നും എടുക്കാതെ ഓടിപ്പോയതെന്നുമാണ് പ്രതിയുടെ വിശദീകരണം. ബംഗ്ലാദേശിലേക്ക് മടങ്ങാൻ ആയിരുന്നു പ്രതിയുടെ ലക്ഷ്യം.

#Knowing #it #was #Saif #house #he #came #stabbed #because #he #was #afraid #Statement #accused #who #attacked #saif

Next TV

Top Stories