---
title: " #ArjunKapoor | ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ സെറ്റിന്റെ സീലിങ് തകര്‍ന്നുവീണു, അര്‍ജുന്‍ കപൂറിന് പരിക്ക്  "
english_title: "#Bollywood #actor #ArjunKapoor #injured #ceiling #shooting #set #collapsed."
publisher: "moviemax.in"
canonical_url: "https://moviemax.in/news/264319/bollywood-actor-arjunkapoor-injured-ceiling-shooting-set-collapsed"
published_at: "2025-01-18T20:30:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678bc24351640_arjun.jpg"
keywords: []
---

#  #ArjunKapoor | ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ സെറ്റിന്റെ സീലിങ് തകര്‍ന്നുവീണു, അര്‍ജുന്‍ കപൂറിന് പരിക്ക്  

> **Lead Summary:** ** **ഷൂട്ടിങ് സെറ്റിന്റെ സീലിങ് തകര്‍ന്നുവീണ് ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്. മുംബൈയിലെ ഇംപീരിയല്‍ പാലസില്‍ 'മേരെ ഹസ്ബന്‍ഡ് കി ബീവി' എന്ന സിനിമയിലെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.

## Article Content

** **ഷൂട്ടിങ് സെറ്റിന്റെ സീലിങ് തകര്‍ന്നുവീണ് ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്. മുംബൈയിലെ ഇംപീരിയല്‍ പാലസില്‍ 'മേരെ ഹസ്ബന്‍ഡ് കി ബീവി' എന്ന സിനിമയിലെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.

നടനും നിര്‍മാതാവുമായ ജാക്കി ഭാഗ്നാനി, സംവിധായകന്‍ മുദാസ്സര്‍ അസിസ് എന്നിവര്‍ക്കും സെറ്റിലുണ്ടായിരുന്ന ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ സീലിങ് തകര്‍ന്നുവീഴുകയായിരുന്നെന്നും അര്‍ജുന്‍ കപൂര്‍, ജാക്കി ഭാഗ്നാനി, മുദാസ്സര്‍ അസിസ് എന്നിവര്‍ക്ക് പരിക്കേറ്റതായും ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് (എഫ്.ഡബ്ല്യു.ഐ.സി.ഇ) അംഗം അശോക് ദുബെ പറഞ്ഞു.

സൗണ്ട് സിസ്റ്റത്തില്‍ നിന്നുണ്ടായ വൈബ്രേഷനാണ് അപകടത്തിന് കാരണമെന്നാണ് അദ്ദേഹം പറയുന്നത്. ഷൂട്ടിങ്ങിന് മുമ്പ് സെറ്റിന്റെ സുരക്ഷ ഉറപ്പുവരുത്താറില്ലെന്ന് കൊറിയോഗ്രാഫര്‍ വിജയ് ഗാംഗുലി വിമര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/264319/bollywood-actor-arjunkapoor-injured-ceiling-shooting-set-collapsed)