#Besty | ഇനി നന്നായി കേൾക്കാം; ശ്രവണ ശേഷിക്ക് വെല്ലുവിളി നേരിടുന്ന അഭിനന്ദിന് സഹായവുമായി 'ബെസ്റ്റി' ടീം

#Besty | ഇനി നന്നായി കേൾക്കാം; ശ്രവണ ശേഷിക്ക് വെല്ലുവിളി നേരിടുന്ന അഭിനന്ദിന് സഹായവുമായി 'ബെസ്റ്റി' ടീം
Jan 16, 2025 01:58 PM | By VIPIN P V

ഗ്രഹിച്ചത് പുതുവർഷ സമ്മാനമായി കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് അഭിനന്ദ്. കണ്ണൂർ ഇരിക്കൂർ സ്വദേശി ചാറിയാടി ലക്ഷ്മണന്റെ മകൻ അഭിനന്ദ് ശ്രവണ വൈകല്യം മൂലം കടുത്ത ബുദ്ധിമുട്ടിലായിരുന്നു.

പഠിക്കാൻ പോലും ആകാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിൽ. അഭിനന്ദിൻ്റെ ദുരവസ്ഥയെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയുന്നത്.

ഇക്കാര്യം ഉടൻ തന്നെ സുഹൃത്തും ബെൻസി പ്രൊഡക്ഷൻസ് ഉടമയുമായ കെ വി അബ്ദുൽ നാസറിൻ്റെ ശ്രദ്ധയിൽപ്പെടുത്തി.

യാത്രാമധ്യേ പൊന്നാനിയിലെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി നേരിട്ട് തന്നെ ചെന്നിത്തല കുട്ടിയുടെ അവസ്ഥ വിവരിച്ചു.

ഇത് കേട്ട ഉടൻ തന്നെ കെ വി അബ്ദുൽ നാസർ അഭിനന്ദിനെ സഹായിക്കാമെന്ന് ഉറപ്പ് നൽകി. മാനുഷിക ഇടപെടൽ അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം വാഗ്ദാനം നടപ്പാക്കാൻ ഒട്ടും വൈകിച്ചില്ല.

ബെൻസി പ്രൊഡക്ഷൻസ് നിർമിക്കുന്ന പുതിയ ചിത്രം 'ബെസ്റ്റി'യുടെ പ്രചാരണ പരിപാടിക്കിടെ, അഭിനന്ദിന് കോക്ലിയർ ഇംപ്ലാന്റേഷൻ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രം കൈമാറി.

ബെൻസിക്കു വേണ്ടി നിർമ്മല ഉണ്ണികൃഷ്ണനാണ് രേഖ കുടുംബത്തിന് സമ്മാനിച്ചത്. ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം മുതിർന്ന കോൺഗ്രസ് നേതാവ് വി.നാരായണൻ പങ്കെടുത്തു.

തലശ്ശേരിയിൽ നടന്ന പരിപാടിയിൽ അഭിനന്ദ് കുടുംബത്തോടൊപ്പമാണ് എത്തിയത്. രമേശ് ചെന്നിത്തലയ്ക്കും കെ വി അബ്ദുൽ നാസറിനും അഭിനന്ദിൻ്റെ കുടുംബം നന്ദി അറിയിച്ചു.

ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നിരവധി പേരാണ് തലശ്ശേരി ഡൗൺ ടൗൺ മാളിലെത്തിയത്.

അഷ്കർ സൗദാൻ, ഷഹീൻ സിദ്ദിഖ്, ശ്രവണ, സാക്ഷി അഗർവാൾ, സുരേഷ് കൃഷ്ണ, അബു സലിം, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി,സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ തുടങ്ങി നിരവധി താരങ്ങൾ ബെസ്റ്റിയിലുണ്ട്.

ഷാനു സമദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ജനുവരി 24ന് റിലീസ് ചെയ്യും.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ ആണ് ബെസ്റ്റി നിർമ്മിച്ചത്. വിതരണം ബെൻസി റിലീസ്.

കഥ : പൊന്നാനി അസീസ്. ക്യാമറ: ജിജു സണ്ണി. പ്രൊഡക്ഷൻ ഇൻ ചാർജ്: റിനി അനിൽകുമാർ. ഒറിജിനൽ സ്കോർ: ഔസേപ്പച്ചൻ. ഗാനരചന: ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല. സംഗീതം: ഔസേപ്പച്ചൻ, അൻവർഅമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതൻ.

എഡിറ്റർ: ജോൺ കുട്ടി. പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സെന്തിൽ പൂജപ്പുര. പ്രൊഡക്ഷൻ മാനേജർ: കുര്യൻജോസഫ്. കല: ദേവൻകൊടുങ്ങല്ലൂർ.

ചമയം: റഹിംകൊടുങ്ങല്ലൂർ. സ്റ്റിൽസ്: അജി മസ്കറ്റ്. സംഘട്ടനം: ഫിനിക്സ്പ്രഭു. കോസ്റ്റ്യൂം: ബ്യൂസിബേബി ജോൺ. സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ. ചീഫ് അസോസിയറ്റ് ഡയറക്ടർ: തുഫൈൽ പൊന്നാനി.

അസോസിയറ്റ് ഡയറക്ടർ: തൻവീർ നസീർ. സഹ സംവിധാനം: റെന്നി, സമീർഉസ്മാൻ, ഗ്രാംഷി,സാലി വി.എം, സാജൻ മധു. കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര. ലൊക്കേഷൻ: കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി.


#Now #listen #welL #Besty #team #hearing #challenged #Abhinand

Next TV

Related Stories
എനിക്ക് കമ്മ്യൂണിസത്തോട് ചായ്‌വുണ്ട്, ആളുകളുടെ ദേഷ്യത്തിന് കാരണവും അതാണ്

Jan 12, 2026 05:13 PM

എനിക്ക് കമ്മ്യൂണിസത്തോട് ചായ്‌വുണ്ട്, ആളുകളുടെ ദേഷ്യത്തിന് കാരണവും അതാണ്" തുറന്നുപറഞ്ഞ് നിഖില വിമൽ

കമ്മ്യൂണിസത്തോട് ചായ്‌വുണ്ട്, ആളുകളുടെ ദേഷ്യത്തിന് കാരണവും അതാണ്"തുറന്നുപറഞ്ഞ് നിഖില...

Read More >>
'ഒരു വയനാടൻ പ്രണയകഥ' ജനുവരി 16-ന് തിയേറ്ററുകളിലേക്ക് എത്തും

Jan 12, 2026 04:16 PM

'ഒരു വയനാടൻ പ്രണയകഥ' ജനുവരി 16-ന് തിയേറ്ററുകളിലേക്ക് എത്തും

'ഒരു വയനാടൻ പ്രണയകഥ' ജനുവരി 16-ന് തിയേറ്ററുകളിലേക്ക്...

Read More >>
Top Stories