പത്തനംതിട്ടയിലെ തിരുവല്ലയിൽ ജനിച്ച ഡയാന മറിയം കുര്യനെന്ന ക്രിസ്ത്യാനി പെൺകുട്ടിയിന്ന് ഇന്ത്യൻ സിനിമയിലെ സൂപ്പർ താരമാണ്. തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാറെന്ന വിശേഷണം നയൻതാരയ്ക്ക് മാത്രം സ്വന്തമാണ്. തുടക്കം മലയാള സിനിമയിലൂടെയായിരുന്നുവെങ്കിലും കരിയർ കെട്ടി പടുക്കാനും ഉയരങ്ങൾ താണ്ടാനും നയൻതാരയെ സഹായിച്ചത് തമിഴ്, തെലുങ്ക് സിനിമകളാണ്. ഇരുപത് വർഷത്തിലേറെയായി തെന്നിന്ത്യയിൽ സജീവമാണ് താരം.
നടനും ഡാൻസറുമായ പ്രഭുദേവയുമായി പ്രണയത്തിലായിരുന്ന സമയത്താണ് താരം ഹിന്ദു മതം സ്വീകരിച്ചത്. നടനെ വിവാഹം കഴിക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായിരുന്നു മതം മാറ്റമെന്നാണ് പറയപ്പെടുന്നത്. എന്നാൽ പ്രണയം വിവാഹത്തിലേക്ക് എത്തും മുമ്പ് ഇരുവരും പിരിഞ്ഞു. പക്ഷെ ഇപ്പോഴും ഹിന്ദു മത വിശ്വാസിയാണ് നയൻതാര.
ഷൂട്ടിങ് തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി ഭർത്താവിനൊപ്പം നയൻതാര ക്ഷേത്ര സന്ദർശനം നടത്താറുണ്ട്. മാത്രമല്ല ഹിന്ദു ആചാരപ്രകാരം തന്നെയായിരുന്നു നടിയുടെ വിവാഹവും. പക്ഷെ ആഘോഷങ്ങളിലേക്ക് വരുമ്പോൾ ക്രിസ്മസെന്നോ പൊങ്കലെന്നോ വ്യത്യാസം നയൻതാരയ്ക്കില്ല. ഈസ്റ്റർ പോലും ഗംഭീരമായി വിഘ്നേഷിനും മക്കൾക്കുമൊപ്പം താരം ആഘോഷിക്കാറുണ്ട്.
കഴിഞ്ഞ ദിവസം പൊങ്കൽ ചെന്നൈയിൽ ഗംഭീരമായി ആഘോഷിച്ചതിന്റെ വിശേഷങ്ങൾ വിക്കിയും നയൻസുമെല്ലാം സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു. വെളുത്ത വസ്ത്രങ്ങളിഞ്ഞാണ് താരവും കുടുംബവും പൊങ്കൽ സ്പെഷ്യൽ പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടത്. വെള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു വിഘ്നേഷിന്റെയും മക്കളുടെയും വേഷം. വെള്ളയും ബെയ്ജും കലര്‍ന്ന ചുരിദാര്‍ സെറ്റാണ് നയന്‍താര അണിഞ്ഞിരുന്നത്.
പൊങ്കല്‍ ആഘോഷങ്ങളുടെ അലങ്കാരങ്ങളും ചിത്രത്തില്‍ കാണാം. നടിയുടെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നാണ് പൊങ്കൽ സ്പെഷ്യൽ ആഘോഷങ്ങളുടെ ചിത്രങ്ങൾ പകർത്തിയതെന്നാണ് വ്യക്തമാകുന്നത്. തൈപൊങ്കൽ ആശംസിച്ചുകൊണ്ടുള്ള കുറിപ്പും താരം പങ്കുവെച്ചിരുന്നു. നമ്മളെ ജീവിക്കാന്‍ സഹായിക്കുന്ന തമിഴ് കര്‍ഷകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നാണ് താരം കുറിച്ചത്.
നയന്‍താരയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമിൽ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ആരാധകരെല്ലാം വിക്കി-നയൻസ് ഫാമിലിക്ക് പൊങ്കൽ ആശംസകൾ നേർന്ന് എത്തി. അടുത്തിടെയായി നടി ചെയ്യുന്ന ചെറിയ ചില കാര്യങ്ങൾ പോലും വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെക്കാറുണ്ട്. പൊങ്കൽ ആഘോഷങ്ങളുടെ ഫോട്ടോ പങ്കിട്ടപ്പോഴും നെഗറ്റീവ് കമന്റുകൾക്ക് കുറവില്ല.
തീയും പുകയും ഒന്നുമില്ലാതെ ബാൽക്കണിയിൽ നടി എങ്ങനെ പൊങ്കൽ തയ്യാറാക്കി എന്നായിരുന്നു ചിലരുടെ ചോദ്യം. പൊങ്കൽ സ്വന്തമായി തയ്യാറാക്കി അത് ഒരുക്കി വെക്കുന്നവർ ഒരിക്കലും ഒരു മേക്കപ്പ് പോലും മായാതെ ഇത്രയും ഫ്രഷ് ലുക്കിൽ ഫോട്ടോയിൽ പ്രത്യക്ഷപ്പെടില്ല.
ഒരു പണിയും ചെയ്യാതെ ഇത്തരത്തിൽ പോസിന് മാത്രമായി പൊങ്കലിന് അടുത്ത് എത്തിയാൽ എല്ലാവരും ഫ്രഷായി കാണപ്പെടും. ആരോ ചെയ്ത പൊങ്കലിന് മുമ്പിൽ മേക്കപ്പിട്ട് പോസ് കൊടുക്കുന്നു എന്നിങ്ങനെയായിരുന്നു വിമർശിച്ചുള്ള കമന്റുകളിൽ ചിലത്.
അന്നപൂരണിയാണ് നയന്‍താരയുടെ ഒടുവിലിറങ്ങിയ ചിത്രം. രക്കായിയാണ് നയന്‍താരയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. സെന്തില്‍ നള്ളസാമിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ നയന്‍താരയുടെ ജന്മദിനത്തിന് പുറത്തുവിട്ടിരുന്നു.
#nayanthara #faces #criticism #pongal #wishes #netizens #react #makeup #choice