#Padmapriya | പൊളിറ്റിക്സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു, ഒരിക്കലും വിവാഹം ചെയ്യില്ലെന്ന് ഞാൻ പറഞ്ഞിരുന്നു' -പത്മപ്രിയ

#Padmapriya | പൊളിറ്റിക്സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു, ഒരിക്കലും വിവാഹം ചെയ്യില്ലെന്ന് ഞാൻ പറഞ്ഞിരുന്നു' -പത്മപ്രിയ
Jan 15, 2025 04:24 PM | By Jain Rosviya

വ്യക്തി ജീവിതത്തിൽ വളരെയെധികം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയാണ് പത്മപ്രിയ. 2014 ലാണ് പത്മപ്രിയ വിവാഹിതയായത്. ജാസ്മിൻ ഷാ എന്നാണ് ഭർത്താവിന്റെ പേര്. വിദേശത്ത് പഠിക്കുമ്പോഴാണ് ഇരുവരും അടുക്കുന്നത്.

ആം ആദ്മി പാർട്ടി നേതാവാണ് ജാസ്മിൻ ഷാ ഇന്ന്. അരവിന്ദ് കെജ്രിവാളിന്റെ വിശ്വസ്തൻ. ഡൽഹി മോഡൽ എന്ന പുസ്തകവും അടുത്തിടെ ഇദ്ദേഹം പുറത്തിറക്കി. ഇപ്പോഴിതാ ഭർത്താവിനെക്കുറിച്ച് സംസാരിക്കുകയാണ് പത്മപ്രിയ.

ഭർത്താവിന്റെ പൊളിറ്റിക്കൽ കരിയറിൽ പങ്കാളിയെന്ന നിലയിൽ തനിക്ക് വലിയ പങ്കില്ലെന്ന് പത്മപ്രിയ പറയുന്നു. ഞാൻ ആക്ടീവ് പൊളിറ്റീഷ്യൻ അല്ല.

എനിക്ക് നാളെ കോൺ​ഗ്രസിന് വേണ്ടിയോ മറ്റോ വോട്ട് ചെയ്യാം. അതാണ് ഒരു നല്ല റിലേഷൻഷിപ്പിന്റെ മനോഹാരിത. ഞങ്ങളിൽ കോമണായുള്ളത് ഞങ്ങൾ വൈവിധ്യത്തിലും അവകാശത്തിലും വിശ്വസിക്കുന്നു എന്നതാണ്.

ജാസ്മിൻ തന്റെ അക്കാദമിക് ഡി​ഗ്രി ഉപയോ​ഗിച്ച് കോർപറേറ്റ് ലോകത്തായിരുന്നെങ്കിൽ വളരെ വലിയ ശമ്പളവും ആഡംബര ജീവിതവും ലഭിച്ചേനെ. പക്ഷെ ഇത് അദ്ദേഹത്തിന്റെ ചോയ്സാണ്. ആ മൂല്യമാണ് എന്നെ അദ്ദേഹത്തോട് ചേർത്ത് നിർത്തുന്നത്.

ജാസ്മിനെ കണ്ട അന്ന് തന്നെ മനസിൽ ഞാൻ വിവാഹം ചെയ്ത് കഴിഞ്ഞു. പക്ഷെ അദ്ദേഹം ആക്ടീവ് പൊളിറ്റിക്സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹത്തിന് പോലും അറിയില്ലായിരുന്നു. മറ്റൊരു മനുഷ്യനെ ദ്രോഹിക്കുന്ന ഒന്നും ഇദ്ദേഹം ചെയ്യില്ലെന്ന് മാത്രം എനിക്കറിയാമായിരുന്നു.

ഞങ്ങൾ രണ്ട് പേരും മിഡിൽ ക്ലാസ് വാല്യൂവുള്ളവരാണ്. മിഡിൽ ക്ലാസ് മാതാപിതാക്കളുടെ മക്കളായാണ് ഞങ്ങൾ വളർന്നത്. അതാണ് തന്നെ ജാസ്മിനിലേക്ക് കണക്ട് ചെയ്തതെന്ന് പത്മപ്രിയ വ്യക്തമാക്കി.

ജാസ്മിൻ ഷാ എഴുതിയ ഡൽഹി മോഡൽ എന്ന പുസ്തകത്തെ പത്മപ്രിയ പ്രശംസിക്കുകയും ചെയ്തു.

എഴുത്തുകാരനായുള്ള ജാസ്മിന്റെ യാത്ര ഞാൻ കണ്ടതാണ്. സർക്കാർ കൊണ്ട് വന്ന നയം മാറ്റങ്ങളിൽ സജീവ പങ്കാളിയായിരുന്നു ജാസ്മിനെന്നും പത്മപ്രിയ വ്യക്തമാക്കി.

പൊതുജനത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് ജാസ്മിൻ ആക്ടീവ് പൊളിറ്റീഷ്യൻ ആയത്. ഭർത്താവ് ഫിസിക്കലി ഹോട്ട് ആണെന്നതിനൊപ്പം അദ്ദേഹത്തിന്റെ ആശയങ്ങളും തന്നെ ആകർഷിച്ചെന്ന് പത്മപ്രിയ ചിരിയോടെ പറഞ്ഞു.

തന്റെ ഹൃദയം ഒരു കലാകാരിയുടേതാണ്. രാഷ്ട്രീയത്തിന് അതല്ല വേണ്ടത്. എന്നാൽ ഒരിക്കലും രാഷ്ട്രീയത്തിലേേക്ക് വരില്ല എന്ന് പറയില്ല. ഒരിക്കലും വിവാഹം ചെയ്യില്ല എന്ന് പറഞ്ഞ ഞാൻ വിവാഹം ചെയ്തു.

ഒരിക്കലും സിനിമാ രം​ഗത്തേക്ക് വരില്ലെന്ന് പറഞ്ഞ ഞാൻ സിനിമയിലേക്ക് വന്നു. ഒരിക്കലും സിനിമയിലേക്ക് തിരിച്ച് വരില്ലെന്ന് പറഞ്ഞിട്ടും തിരിച്ച് വന്നു. ജീവിതം എന്താണ് എനിക്ക് വേണ്ടി നീക്കി വെച്ചിരിക്കുന്നതെന്ന് അറിയില്ല.

എന്ത് ചെയ്താലും ഞാൻ എന്റെ ഹൃദയം മുഴുവനായി നൽകി ചെയ്യുമെന്നും പത്മപ്രിയ വ്യക്തമാക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് പത്മപ്രിയ



#didnt #know #enter #politics #Padmapriyahad #said #never #get #married

Next TV

Related Stories
മിയ വീണ്ടും പ്രസവിച്ചോ? ആശുപത്രിയില്‍ നിന്നുള്ള വീഡിയോയുമായി സഹോദരി

Feb 6, 2025 10:07 PM

മിയ വീണ്ടും പ്രസവിച്ചോ? ആശുപത്രിയില്‍ നിന്നുള്ള വീഡിയോയുമായി സഹോദരി

ഗര്‍ഭിണി ആയത് മുതല്‍ എല്ലാ കാര്യങ്ങളും നല്ല രീതിയിലായിരുന്നു എങ്കിലും ഇടയ്ക്ക് ബ്ലീഡിങ് പോലുള്ള പ്രശ്‌നങ്ങള്‍ മിയയ്ക്ക് ഉണ്ടായിരുന്നു....

Read More >>
സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം

Feb 6, 2025 08:24 PM

സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം

ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് സമരം....

Read More >>
'രജനികാന്തിനും അമിതാഭ് ബച്ചനും അഭിനയിക്കാൻ അറിയില്ല, വേട്ടയ്യനിൽ അഭിനയിച്ചതിന് ഒരു രൂപ പോലും കിട്ടിയില്ല' -അലൻസിയർ

Feb 6, 2025 08:06 PM

'രജനികാന്തിനും അമിതാഭ് ബച്ചനും അഭിനയിക്കാൻ അറിയില്ല, വേട്ടയ്യനിൽ അഭിനയിച്ചതിന് ഒരു രൂപ പോലും കിട്ടിയില്ല' -അലൻസിയർ

ഇവർ‌ക്ക് രണ്ടുപേർക്കും അഭിനയം അറിഞ്ഞുകൂടെന്ന കാര്യം എനിക്ക് അപ്പോഴാണ് മനസിലായത്....

Read More >>
മീര ജാസ്മിനുമായി പൃഥ്വിരാജിന്റെ മോതിരമാറ്റം വരെ കഴിഞ്ഞു? നടിയെ പ്രണയിച്ച് ചതിച്ചെന്നും ആരോപണം

Feb 6, 2025 02:56 PM

മീര ജാസ്മിനുമായി പൃഥ്വിരാജിന്റെ മോതിരമാറ്റം വരെ കഴിഞ്ഞു? നടിയെ പ്രണയിച്ച് ചതിച്ചെന്നും ആരോപണം

ഒരു അമ്മയും സ്വന്തം മകന് വിവാഹത്തിന് മുന്‍പ് പ്രണയം ഉണ്ടായിരുന്നെന്ന് ഒരിക്കലും തുറന്നു സമ്മതിക്കില്ല....

Read More >>
 ലിജോ മോൾ കല്യാണം കഴിച്ചത് സ്ത്രീധനം കൊടുത്തിട്ട്? 'ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിക്കരുത്'; നടിയുടെ വെളിപ്പെടുത്തൽ

Feb 6, 2025 12:44 PM

ലിജോ മോൾ കല്യാണം കഴിച്ചത് സ്ത്രീധനം കൊടുത്തിട്ട്? 'ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിക്കരുത്'; നടിയുടെ വെളിപ്പെടുത്തൽ

അടുത്തകാലത്തും സ്ത്രീധന തന്നെ പേരില്‍ ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളെ പറ്റി...

Read More >>
Top Stories










News Roundup