ബിഗ്രേഡ് സിനിമകളില്‍ അഭിനയിച്ചാണ് നടി ഷക്കീല തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലേറെ സിനിമളില്‍ ഷക്കീല അഭിനയിച്ചിരുന്നു. ഇപ്പോള്‍ സിനിമയ്ക്ക് പുറമേ മിനിസ്‌ക്രീനിലും സജീവമാണ് ഷക്കീല. ഇടയ്ക്ക് കേരളത്തില്‍ വന്നും നടി തരംഗമാവാറുണ്ട്.
നിലവില്‍ യൂട്യൂബ് ചാനലുകളിലൂടെ സെലിബ്രിറ്റികളുമായി ചാറ്റ് ഷോ നടത്തിയാണ് ഷക്കീല വാര്‍ത്തകളില്‍ നിറയുന്നത്. ഇടയ്ക്ക് ചില വിവാദ പരാമര്‍ശങ്ങളുമൊക്കെ നടത്തിയും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഇത്രയും കാലമായിട്ടും താന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
മലയാള സിനിമകളില്‍ ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിച്ചാണ് ഷക്കീല പ്രശസ്തിയിലേക്ക് വളരുന്നത്. പ്രേക്ഷകരുടെ മനം കവര്‍ന്നെങ്കിലും ബിഗ്രേഡ് സിനിമകളില്‍ നിരന്തരം അഭിനയിച്ചിരുന്നത് കൊണ്ട് ഷക്കീല അടക്കമുള്ള നടിമാരെ മാറ്റി നിര്‍ത്തിയ കാലവും ഉണ്ടായിരുന്നു. എന്നാല്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ സിനിമകളില്‍ ഷക്കീലയുടെ സാന്നിധ്യമുണ്ടെങ്കില്‍ അത് വിജയിക്കുന്ന കാലവും ഉണ്ടായിരുന്നു.
സിനിമയില്‍ നടിയായി ഉയരങ്ങള്‍ കീഴടക്കിയെങ്കിലും ജീവിതത്തില്‍ പല തിരിച്ചടികളും ഷക്കീലയ്ക്ക് നേരിടേണ്ടി വന്നിരുന്നു. തന്റെ പണമൊക്കെ സഹോദരി തട്ടിയെടുത്തതോടെ ജീവിതം വീണ്ടും പൂജ്യത്തില്‍ നിന്ന് ആരംഭിക്കേണ്ടി വന്നതൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് ഷക്കീല പറഞ്ഞിരുന്നു. അന്ന് അനുഭവിച്ച വേദനകളൊക്കെ മറികടന്നെങ്കിലും ഒരു വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്നതിനെ കുറിച്ചാണ് ഷക്കീലയിപ്പോള്‍ പറഞ്ഞത്.
ഇതിനിടെ ഒരു അഭിമുഖത്തിലൂടെ വിവാഹം കഴിക്കാത്തതിന്റെ കാരണത്തെ കുറിച്ച് ഷക്കീല വെളിപ്പെടുത്തിയിരുന്നു. 'വിവാഹിതയാവണമെന്ന് ആഗ്രഹിക്കാത്ത ഒരു സ്ത്രീയും ഉണ്ടാവില്ല.
എന്റെ ജീവിതത്തില്‍ ഒരാള്‍ രണ്ട് വര്‍ഷവും മറ്റൊരാള്‍ നാല് വര്‍ഷവും വേറൊരാള്‍ ഒരു വര്‍ഷവും ഉണ്ടായിരുന്നു. പക്ഷേ ആ ബന്ധമൊക്കെ തകര്‍ന്നു. വിവാഹത്തിലേക്ക് അതൊന്നും എത്തിയില്ല. വിവാഹം കഴിക്കുമ്പോള്‍ പരസ്പരം മുഖത്ത് നോക്കാന്‍ കഴിയില്ലെന്ന തോന്നല് കൊണ്ടാണ് വിവാഹം കഴിക്കാത്തതെന്നാണ് ഷക്കീല പറഞ്ഞത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും മലയാള സിനിമയെ കുറിച്ചുമൊക്കെ ഷക്കീല സംസാരിച്ചിരുന്നു. മലയാള സിനിമയില്‍ മാത്രമല്ല തമിഴിലും ലൈംഗിക പീഡനം നടക്കാറുണ്ടെന്നാണ് നടി പറഞ്ഞത്. ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ വന്ന കാലത്ത് കാരവാനുകള്‍ ഇല്ലായിരുന്നു. അന്ന് വസ്ത്രം മാറാന്‍ പോലും സ്ഥലമില്ലായിരുന്നു. മറ്റുള്ളവരുടെ മുന്നില്‍ വച്ചാണ് ഞങ്ങള്‍ വസ്ത്രം മാറിയത്.
'ഇപ്പോള്‍ കാരവാനുകള്‍ വന്നതിനാല്‍, വസ്ത്രം മാറുക മാത്രമല്ല, മറ്റ് മോശം കാര്യങ്ങളും അതിനകത്ത് സംഭവിക്കുന്നുണ്ട്. താന്‍ നേരിട്ട് കണ്ടിട്ടില്ലെങ്കിലും മറ്റുള്ളവര്‍ അങ്ങനെ പറയുന്നത് കേട്ടിട്ടുണ്ടെന്നും,' ഷക്കീല കൂട്ടിച്ചേര്‍ത്തു...
#shakeela #opens #up #about #why #she #not #get #married