Jan 12, 2025 07:36 PM

(moviemax.in ) സിഫ് അലി ചിത്രമായ രേഖാചിത്രത്തിന്റെ വിജയത്തിൽ പങ്കുചേർന്ന് നടൻ മമ്മൂട്ടി. ‘റോഷാക്കിന്റെ സമയത്ത് മമ്മൂക്ക എനിക്കൊരു റോളക്സ് തന്നു തിരിച്ചു എന്താ കൊടുക്കാ എന്നാ എല്ലാവരും ചോദിക്കുന്നെ’, എന്ന് ആസിഫ് അലി പറഞ്ഞപ്പോൾ, കവിളത്തൊരു ഉമ്മയാണ് മമ്മൂട്ടി ആവശ്യപ്പെട്ടത്.

പിന്നാലെ ആസിഫ് അത് നൽകുന്നുമുണ്ട്. സിനിമയിൽ വന്ന കാലം മൂതൽ ചേർത്ത് നിർത്തിയത് മമ്മൂട്ടിയെന്ന് ആസിഫ് അലി പറഞ്ഞു. തുടക്കം മുതൽ മമ്മൂക്ക എന്ന വിളിച്ചുകൊണ്ടിരുന്ന താരത്തെ മമ്മൂട്ടി ചേട്ടൻ എന്ന് വിളിക്കാനായത് സിനിമയുടെ മാജിക്കെന്നും ആസിഫ് അലി പറഞ്ഞു. ഈ സിനിമയിൽ ഞാൻ രണ്ട് വാക്കേ സംസാരിച്ചിട്ടുള്ളൂവെന്ന് മമ്മൂട്ടി പറഞ്ഞു.

സിനിമയിൽ വന്ന കാലത്ത് വുഡ് ലാന്റ് ഹോട്ടലിന്റെ അഡ്രസ് ആയിരുന്നു നാനയിൽ കൊടുത്തിരുന്നത്. ആരാധകരുടെ കത്തുകൾ തുടങ്ങിയ കാലമായിരുന്നു അത്. ആ കത്തുകളിൽ ഒന്നാണ് ‘പ്രിയപ്പെട്ട മമ്മൂട്ടി ചോട്ടന്’.

ആ കഥയാണ് പിന്നീട് മുത്താരം കുന്ന് പി ഒയിൽ ശ്രീനിവാസൻ ഉൾപ്പെടുത്തിയത്. റൂമിൽ എത്തുമ്പോൾ ഒരു ചാക്ക് നിറയെ കത്തുകളുണ്ടാകും. അന്ന് ശ്രീനിവാസൻ എന്റെ മുറിയിലെ നിത്യ സന്ദർശകനായിരുന്നു. ശ്രീനിവാസനാണ് കത്തുകൾ വായിക്കുന്നത്.

അതാണ് മമ്മൂട്ടി ചേട്ടന്റെ കഥ. രേഖാചിത്രം വേറയാണ്. അന്ന് കത്തെഴുതിയ ആരാധകരിൽ ഒരാളാണ് പ്രധാന കഥാപാത്രം. കഥാതന്തുവാണ് രേഖാചിത്രവുമായി സഹകരിക്കാൻ കാരണം.

സിനിമ വലിയ വിജയമാക്കി തന്ന പ്രേക്ഷകരോട് എന്റെ നന്ദി അറിയിക്കേണ്ട ചുമതല എനിക്കുണ്ട്. സിനിമ വിജയത്തിലേക്ക് കുതിക്കട്ടേന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.


















#mammootty #attend #asifali #movie #rekhachithram #success #celebration

Next TV

Top Stories