മലയാളികള്‍ക്ക് സുപരിചിതയാണ് സുചിത്ര നായര്‍. മിനിസ്‌ക്രീന്‍ പരമ്പരയിലൂടെയാണ് സുചിത്ര താരമാകുന്നത്. പിന്നാലെ ബിഗ് ബോസിലുമെത്തി. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായിരുന്നു സുചിത്ര. പിന്നാലെ മലൈക്കോട്ട വാലിബന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സുചിത്ര സിനിമയിലുമെത്തുകയുണ്ടായി. ഇപ്പോഴിതാ സ്ത്രീ സുരക്ഷയെക്കുറിച്ചും പ്രതികരിക്കേണ്ടതിനെക്കുറിച്ചുമൊക്കെ സുചിത്ര പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.
പ്രതികരിക്കേണ്ട സമയത്ത് തന്നെ പ്രതികരിക്കണമെന്നാണ് സുചിത്ര പറയുന്നത്. അല്ലാതെ ഒരു വര്‍ഷം കഴിഞ്ഞല്ല പ്രതികരിക്കേണ്ടതെന്നും താരം പറഞ്ഞു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരുന്നു സുചിത്രയുടെ പ്രതികരണം. ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. എന്നാല്‍ ആരുടേയും പേര് പരാമര്‍ശിക്കാന്‍ സുചിത്ര തയ്യാറായിട്ടില്ല.
''ഞാന്‍ നില്‍ക്കുന്ന മേഖലയിലാണെങ്കിലും പ്രതികരണം വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഇന്ന് ഒരാള്‍ എന്നോട് മോശമായി പെരുമാറിയാല്‍ ഒരു വര്‍ഷം കഴിഞ്ഞല്ല അതിനോട് പ്രതികരിക്കേണ്ടത്. അവിടെ വച്ച് തന്നെ പ്രതികരിക്കണം.
ഒരു ഉദ്ഘാടനത്തിനോ പരിപാടിയ്‌ക്കോ പോവുമ്പോള്‍, ഒരാള്‍ നമ്മളെക്കുറിച്ച് മോശമായി സംസാരിക്കുകയോ നമ്മുടെ ശരീരത്തെക്കുറിച്ച് അശ്ലീലമായി പറയുകയോ ചെയ്താല്‍ പറഞ്ഞത് തെറ്റായിപ്പോയി എന്ന് അപ്പോള്‍ തന്നെ പ്രതികരിക്കണം. അതിനുള്ള ധൈര്യം കാണിക്കണം. ഒരു വര്‍ഷം കഴിഞ്ഞ് അന്ന് പറഞ്ഞത് തെറ്റായിപ്പോയി എന്ന് പറഞ്ഞ് പ്രതികരിക്കാന്‍ നില്‍ക്കുന്നത് വളരെ മോശമാണ്.'' എന്നാണ് സുചിത്ര പറയുന്നത്.
ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ നടക്കുന്നത് കണ്ടില്ലേ, പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം. ഒരാള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കി, എന്തും പറയാനുള്ള അവകാശം കൊടുത്ത്, പ്രോത്സാഹിപ്പിച്ച് പ്രോത്സാഹിപ്പിച്ച് ഒരു ഘട്ടം എത്തിയ ശേഷം അവര്‍ എന്തെങ്കിലും പറയുന്നുവെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കിയിട്ട് കാര്യമില്ല.
പ്രതികരിക്കേണ്ട സമയത്ത് പ്രതികരിച്ചിരുന്നുവെങ്കില്‍ ഇന്നിത്രയും പ്രശ്‌നമുണ്ടാകില്ലെന്നും താരം പറയുന്നു. അതേസമയം ഞാന്‍ ആരുടേയും പേരേടുത്ത് പറയുന്നില്ലെന്നും സുചിത്ര പരാമര്‍ശിക്കുന്നുണ്ട്.
സുചിത്രയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഇന്ത്യന്‍ സിനിമാ ഗ്യാലറി പങ്കുവച്ച വീഡിയോയുടെ കമന്റ് ബോക്‌സില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. സുചിത്ര പേരെടുത്ത് പറഞ്ഞില്ലെങ്കിലും താരത്തിന്റെ വാക്കുകള്‍ ഹണി റോസ്-ബോബി ചെമ്മണ്ണൂര്‍ വിഷയവുമായി ചേര്‍ത്തു വായിക്കുകയാണ് സോഷ്യല്‍ മീഡിയ. സുചിത്രയെ അനുകൂലിച്ചും എതിര്‍ത്തുമെല്ലാം നിരവധി പേരാണ് എത്തുന്നത്.
'സുചിത്ര പറഞ്ഞത് തന്നെ നൂറു ശതമാനം സത്യം. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ എന്തേലും മോശം അനുഭവം ഉണ്ടായാല്‍ ആ സ്‌പോട്ടില്‍ പ്രതികരിക്കുക. കരണത്തു അടിക്കേണ്ട കാര്യം ആണേല്‍ അപ്പൊ തന്നെ കൊടുക്കുക അല്ലാതെ ആ വേദിയില്‍ ഇളിച്ചു കാട്ടി നിന്നിട്ട് കുറെ നാള്‍ കഴിഞ്ഞു ബോധോദയം വരുമ്പോള്‍ അല്ല പോലീസും കോടതിയുമൊക്ക ആയി പോകേണ്ടത്. അതൊന്നും മാതൃക ആക്കരുതേ മക്കളെ' എന്നായിരുന്നു സുചിത്രയെ അനുകൂലിച്ചത്തിയ ഒരാളുടെ കമന്റ്.
എന്നാല്‍ സുചിത്രയും വിമര്‍ശിച്ചും ആളുകളെത്തുന്നുണ്ട്. 'അവര്‍ അന്ന് പബ്ലിക്കില്‍ പ്രതികരിച്ചില്ല. പക്ഷെ അവര്‍ അതൃപ്തി അദ്ദേഹത്തെ അറിയിച്ചു. അത് സമൂഹത്തില്‍ ഉന്നതിയില്‍ നില്‍ക്കുന്ന ഒരാള്‍ ആയതു കൊണ്ടാകാം അതവരുടെ നല്ലമനസും ആകാം.
പിന്നീട് അദ്ദേഹത്തിന്റെ. പരിപാടിക്ക് പോയില്ല? അതവരുടെ ഇഷ്ട്ടം. പക്ഷെ പിന്നീട് അവരെ എന്തൊക്കെയാണ് ഈ മനുഷ്യന്‍ വീഡിയോയിലൂടെ പറഞ്ഞത് പിന്നെങ്ങനെ അവര്‍ കേസ് കൊടുക്കാതിരിക്കും? അദ്ദേഹം അവരെ പറഞ്ഞ വാക്കുകള്‍ കേട്ടില്ലെങ്കില്‍ നിങ്ങള്‍ ആ വീഡിയോകള്‍ ശേഖരിച്ചു കേള്‍ക്കുക. നാളെ നിങ്ങളെയും ആരെങ്കിലും ഇതുപോലെ മോശമായരീതിയില്‍ പറയാതിരിക്കട്ടെ' എന്നാണ് സുചിത്രയ്ക്ക് വിമര്‍ശനവുമായി എത്തിയ ഒരാള്‍ പറഞ്ഞത്.
#Insults #about #body #should #be #responded #immediately #not #year #later #Against #whom #did #Suchitra #say?