(moviemax.in ) ഒരുകാലത്ത് തിരക്കുള്ള നായികയായിരുന്ന ചിത്രാംഗദ സിംഗ്. പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം തിരികെ വന്ന് വീണ്ടും കയ്യടി നേടുകയായിരുന്നു. ഇന്ന് സിനിമയിലും ഒടിടി ലോകത്തുമെല്ലാം നിറ സാന്നിധ്യമാണ് ചിത്രാംഗദ. ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ചിത്രാംഗദ സിംഗ് തുറന്നു പറഞ്ഞിരുന്നു. ഒരു സിനിമയുടെ സെറ്റില്‍ വച്ച് സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവമാണ് താരം അന്ന് പങ്കുവച്ചത്.
2017 ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ബാബുമോഷായ് ബന്ദൂഗ്ബാസ്. നവാസുദ്ദീന്‍ സിദ്ധീഖിയായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയിരുന്നത്. ബോക്‌സ് ഓഫീസില്‍ അനക്കം സൃഷ്ടിക്കാന്‍ സാധിച്ചില്ലെങ്കിലും വിവാദങ്ങളാല്‍ വാര്‍ത്തയില്‍ ഇടം നേടാന്‍ ഈ സിനിമയ്ക്ക് സാധിച്ചിരുന്നു. ചിത്രത്തിന്റെ സംവിധായകനെതിരെ ചിത്രാംഗദ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു.
2018 ല്‍ ബോളിവുഡിനെ പിടിച്ചുലച്ചു കൊണ്ടാണ് മീടു മൂവ്‌മെന്റ് കടന്നു വരുന്നത്. പല പ്രമുഖരുടേയും യഥാര്‍ത്ഥ മുഖം പുറത്ത് വന്നു. ഈ സമയത്താണ് ചിത്രാംഗദയും തന്റെ അനുഭവം തുറന്ന് പറഞ്ഞത്. സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ തന്നെ അവഹേളിച്ചുവെന്നാണ് ചിത്രാംഗദ തുറന്ന് പറഞ്ഞത്. ചിത്രത്തിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ ലക്‌നൗവില്‍ വച്ചായിരുന്നു താരത്തിന് ദുരനുഭവമുണ്ടാകുന്നത്.
''ചിത്രീകരണത്തിനിടെ പെട്ടെന്ന് അവര്‍ ഒരു ഇക്കിളി രംഗം കൂട്ടിച്ചേര്‍ത്തു. എന്നോട് ആ രംഗം നവാസുദ്ദീനൊപ്പം അഭിനയിക്കാന്‍ പറഞ്ഞു. പെറ്റിക്കോട്ട് പൊക്കി, സ്വന്തം ദേഹത്ത് ഉരസാന്‍ സംവിധായകന്‍ ഓര്‍ഡര്‍ ഇട്ടു. പിന്നാലെ നവാസുദ്ദീന്റേ ദേഹത്ത് കയറി കിടന്ന് അയാള്‍ എനിക്ക് എന്ത് ചെയ്യണമെന്ന് കാണിച്ചു തരികയും ചെയ്തു.
അപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞിരുന്നു. പക്ഷെ എന്നിട്ടും അയാള്‍ നിര്‍ബന്ധിച്ചു. താന്‍ സംവിധായകനാണ് അനുസരിച്ചേ പറ്റൂവെന്ന് പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. ഞാന്‍ അവിടെ നിന്നും ഇറങ്ങിപ്പോന്നു'' എന്നായിരുന്നു ചിത്രാംഗദയുടെ വെളിപ്പെടുത്തല്‍.
''നവാസ് അവിടെ ഉണ്ടായിരുന്നു. ഡിഒപി ഉണ്ടായിരുന്നു. നിര്‍മ്മാതാവായ സ്ത്രീയും ഉണ്ടായിരുന്നു. പക്ഷെ ഒരാളും എനിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയില്ല. എല്ലാത്തിനും ഉപരിയായി സിനിമയുടെ റിലീസിന് മുമ്പുള്ള പത്രസമ്മേളനത്തില്‍ അവള്‍ പോയത് നന്നായെന്നും അവര്‍ പറഞ്ഞു. ഒരു പ്രൊമോഷന്‍ പരിപാടിക്കിടെ നവാസ് പറഞ്ഞത് താന്‍ രണ്ട് തവണ ആസ്വദിച്ചു എന്നാണ്'' ചിത്രാംഗദ പറയുന്നു.
അതേസമയം ചിത്രാംഗദയുടെ ആരോപണങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ എതിര്‍ത്തു. ചിത്രാംഗദയുടെ അറിവോട തന്നെയായിരുന്നു രംഗങ്ങളില്‍ മാറ്റം വരുത്തിയത്. ചിത്രാഗംദ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നതായും സംവിധായകന്‍ കിഷന്‍ നന്ദിയുടെ ബിസിനസ് പാര്‍ട്ട്ണര്‍ ആയ കിരണ്‍ ഷ്രോഫ് പറഞ്ഞിരുന്നു.
അതേസമയം ആ രംഗത്തില്‍ ലോ കട്ട് ബ്ലൗസ് ധരിക്കാമെന്ന് പറഞ്ഞത് ചിത്രാംഗദ തന്നെയാണെന്നും അദ്ദേഹം പറയുന്നുണ്ട്. ബ്ലൗസിന്റെ ഒരു ബട്ടണ്‍ പൊട്ടിക്കാന്‍ പറഞ്ഞതും നടിയാണെന്നായിരുന്നു അവരുടെ വാദം. ചിത്രാംഗദ പിന്മാറിയതോടെ സിനിമയിലേക്ക് മറ്റൊരു നടിയെ കണ്ടെത്തുകയായിരുന്നു.
2005 ല്‍ പുറത്തിറങ്ങിയ ഹസാരോം ഖ്വായിഷേന്‍ ഐസി എന്ന സിനിമയിലൂടെയായിരുന്നു ചിത്രാംഗദയുടെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് യേ സാലി സിന്ദഗി, ദേസി ബോയ്‌സ്, ജോക്കര്‍, അഞ്ജാന്‍, ബാസാര്‍, ബോബ് ബിസ്വാസ്, ഇന്‍കാര്‍, തുടങ്ങി നിരവധി സിനിമകൡ അഭിനയിച്ചു. പോയ വര്‍ഷം ചിത്രാംഗദയുടേതായി തീയേറ്ററിലെത്തിയ സിനിമ ഖേല്‍ ഖേല്‍ മേം ആണ്. ഹൗസ്ഫുള്‍ 5 ആണ് ഈ വര്‍ഷം പുറത്തിറങ്ങാനുള്ള സിനിമ.
#chitrangadasingh #revealed #director #insulted #her #during #shooting #scene