#norahmuskaan | എല്ലാവരും ചെയ്യാറുള്ളതല്ലേ..! ദിയ ഫ്രോഡ് കാര്യങ്ങൾ ചെയ്തപ്പോൾ ഞാൻ റിയാക്ട് ചെയ്തോ?, എന്തിന് നുണ പറയുന്നു?; നോറ

#norahmuskaan | എല്ലാവരും ചെയ്യാറുള്ളതല്ലേ..! ദിയ ഫ്രോഡ് കാര്യങ്ങൾ ചെയ്തപ്പോൾ ഞാൻ റിയാക്ട് ചെയ്തോ?, എന്തിന് നുണ പറയുന്നു?; നോറ
Jan 8, 2025 03:59 PM | By Athira V

സിജോയുടെ വിവാ​ഹ ദിവസം മുഖത്ത് കേക്ക് തേച്ചതിന് തന്നെ വിമർശിച്ച ദിയ കൃഷ്ണയ്ക്ക് മറുപടിയുമായി ബി​ഗ് ബോസ് മലയാളം സീസൺ ആറ് താരം നോറ മുസ്കാൻ. തന്റെ പുരുഷന്റെ മുഖത്താണ് ആരെങ്കിലും ഇത്തരത്തിൽ കേക്ക് തേക്കുന്നതെങ്കിൽ പിന്നെ കേക്ക് കഴിക്കാൻ അയാൾ ജീവനോടെ ഉണ്ടാകില്ലെന്നായിരുന്നു നോറയെ വിമർശിച്ച് ദിയ കുറിച്ചത്. ഇതിന് പിന്നാലെ ദിയയ്ക്ക് എതിരെ സിജോയും ഭാര്യയും ബി​ഗ് ബോസ് താരം സായ് കൃഷ്ണയുമെല്ലാം രം​ഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ അവസാനം നോറയും ദിയയ്ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ്. തന്റെ ഫ്രണ്ട്സ് സർക്കിളിൽ നടന്ന പ്രവൃത്തിയാണെന്നും ജഡ്ജ് ചെയ്യാനാണെങ്കിൽ ദിയയ്ക്ക് എതിരെ പ്രതികരിക്കാൻ ഒരു പതിനായിരം കാര്യങ്ങളുണ്ടെന്നും നോറ സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിലൂടെ പറഞ്ഞു.

കേക്ക് മുഖത്ത് തേച്ചത് വലിയ രീതിയിൽ ചർച്ചയായത് നോറയെ വേദനിപ്പിച്ചുവെന്ന് സിജോ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇങ്ങനൊരു വീഡിയോ ഇടേണ്ടി വരുമെന്ന് കരുതിയില്ല. കേക്ക് തേക്കുമ്പോഴും ഇത് ഇത്രത്തോളം കേരളത്തിൽ ചർച്ചയാകുമെന്നും കരുതിയിരുന്നില്ല. സിജോ ചേട്ടന്റെ മുഖത്ത് കേക്ക് തേച്ചതിൽ ഞാൻ ഖേദിക്കുന്നില്ല. എനിക്ക് ആ പ്രവൃത്തി ചെയ്യാൻ സ്വാതന്ത്ര്യമുള്ളിടത്താണ് ഞാൻ അത് ചെയ്തത്.

ഞാൻ ചെയ്യുന്ന എല്ലാ പ്രവൃത്തിയും എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. അതുപോലെ വിവാഹ ദിവസത്തെ മെമ്മറികൾ വർഷങ്ങൾക്കുശേഷം സിജോ ചേട്ടൻ വീണ്ടും ഓർത്തെടുക്കുമ്പോൾ ഞാൻ കേക്ക് തേച്ചതും എന്തായാലും ഓർക്കും. പറഞ്ഞിട്ടാണ് ഞാൻ ആ ആക്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ടുള്ള വ്ലോ​ഗ് ഉടൻ‌ വരും. അപ്പോൾ നിങ്ങൾക്ക് കുറച്ചുകൂടി ക്ലാരിറ്റി കിട്ടും.

എല്ലാ ഫങ്ഷനും കഴിഞ്ഞശേഷമാണ് ഞാൻ സ്റ്റേജിൽ കയറി കേക്ക് തേച്ചത്. പിന്നെ പലരും പറയുന്നത് കേട്ടു ഭക്ഷണം വേസ്റ്റാക്കിയെന്ന്. ഞാൻ കിലോ കണക്കിന് അരിയോ മറ്റ് സാധനങ്ങളോ കടലിൽ ഒഴുക്കുകയല്ല ചെയ്തത്. കുറച്ച് കേക്ക് മുഖത്ത് തേക്കുക മാത്രമാണ് ചെയ്തത്. അതെല്ലാവരും ചെയ്യാറുള്ള ഒന്ന് തന്നെയാണ്. അത് ഇത്ര വലിയ സീരിയസ് ലെവലിലേക്ക് കൊണ്ടുപോകണോ? എന്നാണ് നോറ ചോദിച്ചത്.

ഇനി ഞാൻ സംസാരിക്കുന്നത് ദിയ കൃഷ്ണയെ കുറിച്ചാണ്. അന്നത്തെ പ്രവൃത്തി ഞങ്ങളുടെ പേഴ്സണൽ സർക്കിളിൽ നടന്നതല്ലേ?. ഇങ്ങനൊരു ചർച്ചയുണ്ടാക്കാൻ വേണ്ടി ദിയ എന്തിനാണ് അങ്ങനൊരു കമന്റിട്ടതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. ഞങ്ങളുടെ ഫ്രണ്ട്സ് സർക്കിളിൽ നടന്ന കാര്യമാണ്. നിങ്ങൾക്കും ഫ്രണ്ട്സ് സർക്കിളില്ലേ?. അവിടെ നടക്കുന്ന സംഭവങ്ങൾ നിങ്ങളും വീഡിയോയായി ഇടാറില്ലേ?.

അതിനെ ഞങ്ങൾ‌ ജഡ്ജ് ചെയ്യാറുണ്ടോ?. ദിയ എന്തൊക്കയോ ഫ്രോഡ് കാര്യങ്ങൾ ബിസിനസിൽ ചെയ്തുവെന്ന് ഞാൻ വീഡിയോ കണ്ടിരുന്നു. പക്ഷെ അതിലൊന്നും ഞാൻ റിയാക്ട് ചെയ്തില്ലല്ലോ. പിന്നെ ചെയ്യുന്ന എല്ലാ കാര്യങ്ങളും കണ്ടന്റിന് വേണ്ടിയല്ല. ഞങ്ങൾ ഒരു ഫാമിലി പോലെ കഴിയുന്നവരാണ്. അതുകൊണ്ട് തന്നെ ‍ഞങ്ങളിൽ ആരെ പറഞ്ഞാലും ഞങ്ങൾക്ക് വേദനിക്കും.

സിജോ ചേട്ടൻ എനിക്ക് സഹോദരനെപ്പോലെയാണ്. അതുപോലെ എന്തിനാണ് സായിയെ ബോഡി ഷെയിം ചെയ്തത്. ഒരു കോൺട്രവേഴ്സിയാണ് നിങ്ങൾ ആ​ഗ്രഹിച്ചതെങ്കിൽ അത് നിങ്ങൾക്ക് കിട്ടിയെന്ന് ഞാൻ വിചാരിക്കുന്നു. ജഡ്ജ് ചെയ്യാനാണെങ്കിൽ നിങ്ങൾക്ക് എതിരെ ഞങ്ങൾക്ക് പ്രതികരിക്കാൻ ഒരു പതിനായിരം കാര്യങ്ങളുണ്ട്. പക്ഷെ എനിക്ക് അതിന് താൽപര്യമില്ല. കാരണം എല്ലാവരേയും ഞാൻ ബഹുമാനിക്കുന്നു.

നിങ്ങളുടെ വാക്കുകൾ ആരും വളച്ചൊടിച്ചിട്ടില്ല. നിങ്ങൾ പറഞ്ഞതിനുള്ള മറുപടിയാണ് കിട്ടുന്നത്. അതുപോലെ ബി​ഗ് ബോസ് താരങ്ങളെ കണ്ടിട്ടില്ല, പരിചയമില്ല, അറിയില്ലെന്നൊക്കെ എന്തിന് നുണ പറയുന്നു. സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നുണ്ടെങ്കിൽ എന്തായാലും കണ്ടിട്ടുണ്ടാകും എന്നാണ് നോറ പ്രതികരിച്ച് പറഞ്ഞത്.


#biggboss #fame #norahmuskaan #giveclarity #diyakrishna #related #controversy

Next TV

Related Stories
കാത്തിരുന്ന കണ്മണി വരുന്നു; ഭർത്താവിനൊപ്പം മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി പ്രീത പ്രദീപ്

Dec 30, 2025 02:34 PM

കാത്തിരുന്ന കണ്മണി വരുന്നു; ഭർത്താവിനൊപ്പം മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി പ്രീത പ്രദീപ്

നടി പ്രീത പ്രദീപ്, ഗർഭിണി, മെറ്റേണിറ്റി ഫോട്ടോഷൂട്ട്...

Read More >>
സീരിയൽ നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ

Dec 30, 2025 08:52 AM

സീരിയൽ നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ

സീരിയൽ നടി നന്ദിനി ആത്മഹത്യ ചെയ്ത...

Read More >>
Top Stories










News Roundup