ഹൈദരാബാദ്: നരഹത്യ കേസിലെ പ്രതി നടൻ അല്ലു അർജുൻ്റെ ജാമ്യ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും . ഹൈദരാബാദിലെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് അല്ലു അർജുൻ്റെ ജാമ്യ അപേക്ഷ പരിഗണിച്ചത് .
ഡിസംബർ നാലിന് പുഷ്പ 2 ൻ്റെ ബെനിഫിറ്റ് ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ സംഭവത്തിലായിരുന്നു അല്ലു അർജുനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തത് .
തുടർന്ന് ഡിസംബർ 13 ന് ചികഡ് പള്ളി പോലീസ് അറസ്റ്റു ചെയ്ത നടന് തെലങ്കാന ഹൈക്കോടതി ഇടകാല ജാമ്യമനുവദിച്ചിരുന്നു .
കേസിൽ സ്വാഭാവിക ജാമ്യം ലഭിക്കാൻ കഴിഞ്ഞ മാസമായിരുന്നു അല്ലു അർജുൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത് . സന്ധ്യ തിയേറ്ററിലുണ്ടായ അനിഷ്ട സംഭവത്തിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നും പോലീസിൻ്റെ അനുമതിയോടെയാണ് ബെനിഫിറ്റ് ഷോ കാണാൻ എത്തിയതെന്നുമാണ് നടൻ്റെ വാദം .
അതെ സമയം അനുമതി ഇല്ലാതെ തിയേറ്ററിൽ എത്തിയ അല്ലു അർജുൻ്റെ സാന്നിധ്യമാണ് തിരക്ക് അനിയന്ത്രിതമാക്കിയതെന്നു തെളിയിക്കുന്ന ദൃശ്യങ്ങൾ ഹൈദരാബാദ് പൊലീസ് കോടതിക്ക് കൈമാറിയിട്ടുണ്ട് .
കേസിൽ അല്ലു അർജുൻ ഉൾപ്പടെ 17 പ്രതികളാണുള്ളത്.
#Court #verdict #actor #AlluArjun #bail #plea #today