കമല്‍ ഹാസന്റെ മകള്‍ എന്നതിലുപരി ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയയായ യുവ നടിമാരില്‍ ഒരാളാണ് ശ്രുതി ഹാസന്‍. തമിഴിലും തെലുങ്കിലുമടക്കം നിരവധി വലിയ സിനിമകളുടെ ഭാഗമായി അഭിനയിക്കുകയാണ് നടിയിപ്പോള്‍.
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത് ധനുഷും ശ്രുതി ഹാസനും നായിക നായകന്മാരായ അഭിനയിച്ച സൂപ്പര്‍ ഹിറ്റ് മൂവിയായിരുന്നു 3.
3 മൂവിയിലെ ശ്രുതിയുടെ പ്രകടനം ഏറെ പ്രശംസകള്‍ നേടിക്കൊടുത്തു. അതിനുശേഷം രണ്ടുവര്‍ഷം തനിക്ക് തമിഴില്‍ നിന്നും സിനിമകളൊന്നും ലഭിച്ചതേ ഇല്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. പുതിയൊരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ശ്രുതി തന്റെ സിനിമകളെക്കുറിച്ച് മനസ്സു തുറന്നത്.
2011 ലാണ് ശ്രുതി ഹാസന്‍ തമിഴില്‍ നായികയായി തിളങ്ങുന്നത്. സൂര്യക്കൊപ്പം ഏഴാം അറിവ് എന്ന സിനിമയിലാണ് ശ്രുതി ആദ്യമായി നായികയാവുന്നത്.
തൊട്ടടുത്ത വര്‍ഷം ധനുഷിനൊപ്പം 3 എന്ന സിനിമ ലഭിച്ചു. ഇത് വിജയിച്ചെങ്കിലും പിന്നീട് തമിഴില്‍ അവസരങ്ങളൊന്നും തനിക്ക് ലഭിച്ചില്ല.
രണ്ടു വര്‍ഷത്തിനുശേഷം വിശാലിനൊപ്പം പൂജൈ എന്ന സിനിമയില്‍ അഭിനയിച്ചെങ്കിലും അതിന് ശേഷവും തനിക്ക് തമിഴില്‍ അവസരങ്ങള്‍ കാര്യമായി വന്നില്ലെന്നാണ് നടി പറഞ്ഞത്.
പ്രഭാസ് നായകനായ അഭിനയിച്ച് കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ സലാറില്‍ പ്രധാനപ്പെട്ട ഒരു റോളില്‍ ശ്രുതി അഭിനയിച്ചിരുന്നു. ബിഗ് ബജറ്റിലൊരുക്കിയ ഈ സിനിമയ്ക്ക് ശേഷം വീണ്ടും തനിക്ക് തമിഴിലേക്ക് അവസരം കിട്ടിയ സന്തോഷമാണ് നടി പങ്കുവെച്ചത്.
സലാറിന് ശേഷം തനിക്ക് വലിയ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.
നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ശ്രുതിയാണ് ചിത്രത്തിലെ നായിക.
വീണ്ടും തമിഴിലേക്ക് തനിക്കൊരു സിനിമ ലഭിച്ചതില്‍ ലോകേഷ് കനകരാജിന് നന്ദി പറഞ്ഞാണ് നടി എത്തിയത്. അതേസമയം തമിഴിലെയും തെലുങ്കിലെയും മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരം ശ്രുതിയ്ക്ക് ലഭിക്കുന്നുണ്ട്.
അതുപോലും അനിയത്തി അക്ഷര ഹാസന് ലഭിക്കുന്നില്ല. അജിത്തിന്റെയും വിക്രമിന്റെയും സിനിമകളില്‍ പ്രധാനപ്പെട്ട റോളില്‍ അക്ഷര അഭിനയിച്ചിട്ടുണ്ടെങ്കിലും അതിനപ്പുറമുള്ള അവസരങ്ങള്‍ ഒന്നും താരപുത്രിമാര്‍ക്ക് ലഭിക്കുന്നില്ല.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നടന്മാരില്‍ ഒരാളാണ് കമല്‍ ഹാസന്‍. നടന്‍ എന്നതിലുപരി സംവിധായകനും നിര്‍മ്മാതാവും ഒക്കെ ആണെങ്കിലും കമല്‍ ഹാസന്റെ രണ്ട് പെണ്‍മക്കള്‍ക്കും സിനിമയില്‍ അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ സിനിമകള്‍ ലഭിക്കാനോ അഭിനയത്തില്‍ തിളങ്ങാനോ ഇതുവരെയും സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.
#After #that #movie #didnt #get #any #movies #two #years #ShrutiHaasan #not #getting #opportunities