(moviemax.in) പുഷ്പ 2നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ, ചിത്രത്തിലെ 'ദമ്മൂന്റെ പട്ടുകൊര' എന്ന ഗാനം യൂട്യൂബിൽനിന്നും സാമൂഹിക മാധ്യമങ്ങളിൽനിന്നും നീക്കി.
ഗാനത്തിലെ വരികൾ വിവാദമായതോടെയാണ് നിർമാതാക്കളുടെ നീക്കം. അല്ലു അർജുൻ ആലപിച്ച ഈ ഗാനം ഡിസംബർ 24-നാണ് യൂട്യൂബിൽ റിലീസ് ചെയ്തത്.
പുഷ്പയും(അല്ലു അർജുൻ) ബന്‍വാര്‍ സിങ് ഷെഖാവത്തും (ഫഹദ് ഫാസിൽ) തമ്മിലുള്ള ചൂടേറിയ ഏറ്റുമുട്ടലാണ് ഗാനത്തിന്റെ പശ്ചാത്തലം.
എന്നാൽ പുഷ്പ 2-ന്റെ റിലീസ് ദിനത്തില്‍ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവവും തുടർന്നുണ്ടായ കേസും വിവാദങ്ങളും കൊടുമ്പിരികൊണ്ടിരിക്കെ, പാട്ടിലെ വരികൾ പോലീസിനെ പരിഹസിക്കുന്നുവെന്ന ആരോപണം ശക്തമായി ഉയർന്നു. തുടർന്നാണ് ഗാനം പിൻവലിക്കാനുള്ള തീരുമാനത്തിലേക്ക് നിർമാതാക്കൾ എത്തിയത്.
#AlluArjun's #song #from #Pushpa2 #removed #from #YouTube