(moviemax.in) അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരെ സ്മരിച്ച് നടൻ കമൽ ഹാസൻ. സിനിമയോടുള്ള തന്റെ പ്രണയത്തെ പരുവപ്പെടുത്തിയതിൽ എം.ടി.യുടെ പങ്ക് വലുതാണെന്ന് കമൽ ഹാസൻ പറഞ്ഞു.
ഇനിയുമേറെ വർഷങ്ങൾ എം.ടി. തന്റെ സാഹിത്യത്തിലൂടെ ജനമനസ്സിൽ ജീവിച്ചിരിക്കുമെന്നും കമൽ പറഞ്ഞു.
'എനിക്ക് സിനിമയോടുള്ള പ്രേമവും മോഹവും ഒരു ചെറിയ വിളക്കായിരുന്നുവെങ്കില്‍ അതിനെ അഗ്നികുണ്ഠമാക്കിയത് നിർമാല്യം ചിത്രമാണ്.
എന്നെ സംബന്ധിച്ചിടത്തോളം സത്യജിത് റായ്, എം.ടി. സർ, ഗിരീഷ് കർണാട്, ശ്യാം ബെനഗൽ എല്ലാം വെവ്വേറെ ഇടങ്ങളിൽ ജനിച്ചവരാണെങ്കിലും സഹോദരന്മാരാണ്.
വിജയിച്ചത് അദ്ദേഹം മാത്രമല്ല, മലയാളികളും മലയാളത്തിലെ എഴുത്തുലോകവും സിനിമയുമാണ്. എം.ടി. സർ തന്റെ സാഹിത്യത്തോടൊപ്പം ഇനിയും പലനൂറുവർഷങ്ങൾ നമുക്കൊപ്പവും നമുക്കുശേഷവും ജീവിച്ചിരിക്കും. വിടപറയാൻ മനസ്സില്ല സാർ, ക്ഷമിക്കുക.' - കമല്‍ ഹാസന്‍ പറഞ്ഞു.
#Actor #KamalHaasan #remembers #MTVasudevanNair