( moviemax.in ) തന്റെ പ്രിയപ്പെട്ട നായയുടെ മരണത്തില്‍ വികാരാധീനയായി കുറിപ്പ് പങ്കുവെച്ച് നടി തൃഷ. സോറൊ എന്ന തൃഷയുടെ നായയാണ് മരിച്ചത്.
'കൃസ്തുമസ് പുലരിയില്‍ എന്റെ മകന്‍ സോറോ ഞങ്ങളെ വിട്ടുപോയി. എന്നെ വ്യക്തിപരമായി അറിയക്കുന്നവര്‍ക്ക് എനിക്ക് സോറോ എന്തായിരുന്നുവെന്ന് അറിയാം. മുന്നോട്ടുള്ള ജീവിതത്തിന് ഇനി അര്‍ഥമില്ല.
ഞാനും എന്റെ കുടുംബവും അതീവ ദുഖത്തിലും ഞെട്ടലിലുമാണ്. ജോലിയില്‍ നിന്ന് കുറച്ച് ദിവസ്സത്തേക്ക് വിട്ടു നില്‍ക്കുകയാണ്', സമൂഹിക മാധ്യമങ്ങളിൽ തൃഷ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. തന്റെ പൊന്നോമനയുടെ ചിത്രവും തൃഷ പങ്കുവെച്ചു.
ടോവിനോ നായകനായെത്തുന്ന ഐഡെന്റിറ്റിയാണ് തൃഷയുടെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ജനുവരി രണ്ടിനാണ് ചിത്രത്തിന്റെ റിലീസ്.
#trishakrishnan #son #dog #zorro #passes #away