(moviemax.in) പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ കേസ് പിൻവലിക്കാൻ തയാറാണെന്ന് മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്കർ.
സംഭവത്തിൽ നടൻ അല്ലു അർജുനെ ആരും കുറ്റപ്പെടുത്തരുതെന്നും ഭാസ്കർ ദേശീയ മാധ്യമത്തോട് പറഞ്ഞു. ഡിസംബർ 4ന് നടന്ന സംഭവത്തിൽ രേവതിയുടെയും ഭാസ്കറിന്റെയും മകൻ ശ്രീ തേജിനും പരുക്കേറ്റിരുന്നു.
മസ്തിഷ്ക മരണം സംഭവിച്ച ശ്രീ തേജ് വെന്റിലേറ്റർ സഹായത്തോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
‘‘സംഭവത്തിന്റെ പിറ്റേ ദിവസം മുതൽ അല്ലു അർജുൻ ഞങ്ങളുടെ കുടുംബത്തിന് എല്ലാ സഹായവുമായി ഒപ്പമുണ്ട്. ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.
ഇത് ഞങ്ങളുടെ ദുർവിധിയാണ്. അല്ലു അർജുനെ അറസ്റ്റു ചെയ്തതിൽ ഞങ്ങളെ കുറ്റപ്പെടുത്തുന്നവരുണ്ട്. എന്നാൽ അതിനെ എതിർക്കാനുള്ള ശക്തി ഞങ്ങൾക്കില്ല.
മകൻ 20 ദിവസമായി ആശുപത്രിയിലാണ്. അവന്റെ ചികിത്സ എത്രനാൾ നീളുമെന്നറിയില്ല.’’– ഭാസ്കർ പറഞ്ഞു. അമ്മ മരിച്ച വിവരം തന്റെ മകൾ ഇതുവരെ അറിഞ്ഞിട്ടില്ലെന്നും ഭാസ്കർ പറഞ്ഞു. അതിനിടെ രേവതിയുടെ കുടുംബത്തിനുള്ള 50 ലക്ഷം രൂപയുടെ സഹായം പുഷ്പ 2 നിർമാതാവായ നവീൻ യെർനേനി ഇന്ന് കൈമാറി.
#No #one #should #blame #AlluArjun #ready #withdraw #case'