(moviemax.in) അല്ലു അർജുന്റെ വീടിന് നേരെയുണ്ടായ കല്ലേറിനെ തുടർന്ന് മക്കളായ അര്‍ഹയേയും അയാനേയും നടൻ മറ്റൊരു സ്ഥലത്തേക്ക് മറ്റിയതായി റിപ്പോർട്ട്.
ഏതാനും കുടുംബാംഗങ്ങൾക്കൊപ്പമാണ് കുഞ്ഞുങ്ങളെ അയച്ചിരിക്കുന്നത്. അല്ലുവിന്റെ വീട്ടിൽ നിന്ന് കുട്ടികളുമായി കാറ് പോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് അർജുന്റെ ജൂബിലി ഹിൽസിലെ വീടിനു നേരെ ആക്രമണം ഉണ്ടായത്. വീട്ടിലേക്ക് അതിക്രമിച്ചു കയറി കല്ലും തക്കാളിയും എറിയുകയായിരുന്നു.
ചെടിച്ചടികൾ തല്ലിപ്പൊട്ടിക്കുകയും ചെയ്തു.സുരക്ഷ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അതേസമയം അല്ലു അർജുന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് പിതാവും പ്രശസ്ത സിനിമാ നിർമ്മാതാവുമായ അല്ലു അരവിന്ദ് രംഗത്തെത്തിയിരുന്നു.
ഞങ്ങളുടെ വീട്ടിൽ നടന്നത് എല്ലാവരും കണ്ടതാണ്. ഒന്നിനോടും പ്രതികരിക്കാനുള്ള സമയമല്ല ഇപ്പോഴുള്ളത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.ഇത്തരം സംഭവങ്ങളെ ആരും പ്രോത്സാഹിപ്പിക്കരുത്.
ഇപ്പോൾ സംയമനം പാലിക്കേണ്ട സമയമാണ്. നിയമം അതിന്‍റെ വഴിക്ക് പോകും- അല്ലു അരവിന്ദ് മാധ്യമങ്ങളോട് പറഞ്ഞു.
#Protest #against #AlluArjun #reported #children #shifted #from #house #another #place