ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് നടി സായ് പല്ലവി. അപൂര്‍വമായി മാത്രമേ നടി ഇന്‍സ്റ്റഗ്രാമില്‍ യാത്രകളുടേയും മറ്റ് വിശേഷങ്ങളൂടെയും ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുള്ളു.
അധികവും സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയുമാണ് പോസ്റ്റ് ചെയ്യാറുള്ളത്.
ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഓസ്‌ട്രേലിയയിലെ അവധിക്കാല യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് നടി.
അടുത്തിടെ വിവാഹിതയായ സഹോദരി പൂജാ കണ്ണനും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു സായ് പല്ലവിയുടെ യാത്ര,.
'ഒരു മനോഹരമായ യാത്രയുടെ ഓര്‍മയ്ക്ക്, ഒപ്പം സ്‌നേഹം നിറഞ്ഞ ആളുകളും, സാഹസികതയും അല്‍പം ചിരിയും' എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പമുണ്ട്.
ഇത് ഓസീസ് യാത്രയിലെ ആദ്യ ഭാഗത്തിന്റെ ചിത്രങ്ങളാണെന്നും സായ് പല്ലവി പോസ്റ്റില്‍ സൂചിപ്പിക്കുന്നു.
വ്യത്യസ്ത ദിവസങ്ങളിലെടുത്ത ചിത്രങ്ങളില്‍ വെള്ള അനാര്‍ക്കലി ടോപ്പും മെറൂണ്‍, പച്ച നിറങ്ങളിലുള്ള ഗൗണുകളും ഡെനിം പാന്റ്‌സും ഷര്‍ട്ടും ധരിച്ച സായ് പല്ലവിയെ ചിത്രങ്ങളില്‍ കാണാം.
കടലില്‍ കുളിക്കുന്നതും കങ്കാരുവിനെ ഓമനിക്കുന്നതും പ്രിയപ്പെട്ട ഭക്ഷണവും പങ്കുവെച്ച ചിത്രങ്ങളിലുണ്ട്.
ഇതിന് താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇത്രയും സുന്ദരിയായിരിക്കാന്‍ എങ്ങനെ കഴിയുന്നുവെന്നും ദേവതയാണോയെന്നും ഈ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
#Remembering #beautiful #journey #Remembering #kangaroo #taking #bath #sea #SaiPallavi