#shrutihaasan | സൂര്യയുമായുള്ള ശ്രുതിയുടെ അടുപ്പം സിദ്ധാര്‍ത്ഥിന് ഇഷ്ടമായില്ല, തല്ലുണ്ടാക്കി വീട് വിട്ടിറങ്ങി ശ്രുതി

#shrutihaasan | സൂര്യയുമായുള്ള ശ്രുതിയുടെ അടുപ്പം സിദ്ധാര്‍ത്ഥിന് ഇഷ്ടമായില്ല,  തല്ലുണ്ടാക്കി വീട് വിട്ടിറങ്ങി ശ്രുതി
Dec 21, 2024 02:00 PM | By Jain Rosviya

അച്ഛന്റെ പാതയിലൂടെയാണ് ശ്രുതി ഹാസന്‍ സിനിമയിലെത്തുന്നത്. ബോളിവുഡിലൂടെയായിരുന്നു ശ്രുതിയുടെ തുടക്കം. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലേക്ക് എത്തുകയായിരുന്നു.

ബോളിവുഡില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് മിന്നും താരമായി മാറാന്‍ ശ്രുതി ഹാസന് സാധിച്ചു. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട് ശ്രുതി ഹാസന്‍.

അഭിനയത്തിന് പുറമെ ഡാന്‍സിലും പാട്ടിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട് ശ്രുതി ഹാസന്‍. ഓഫ് സ്‌ക്രീനിലെ തന്റെ വ്യക്തിത്വം കൊണ്ടും ശ്രുതി ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ശ്രുതി. മറ്റ് താരങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിട്ടാണ് ശ്രുതി തന്റെ ജീവിതം നയിക്കുന്നത്.

അതുകൊണ്ട് തന്നെ ശ്രുതിയുടെ ഓഫ് സ്‌ക്രീന്‍ ജീവിതം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

ശ്രുതിയുടെ പ്രണയങ്ങളും വാര്‍ത്തകളില്‍ നിരന്തരം ഇടം നേടാറുണ്ട്. ശ്രുതി ഹാസനും സിദ്ധാര്‍ത്ഥും തമ്മിലുള്ള പ്രണയവും പ്രണയ തകര്‍ച്ചയുമെല്ലാം ഒരുകാലത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു.

കരിയറിന്റെ തുടക്കകാലത്താണ് സിദ്ധാര്‍ത്ഥും ശ്രുതിയും പ്രണയത്തിലാകുന്നത്. ആ സംഭവത്തെക്കുറിച്ച് വായിക്കാം തുടര്‍ന്ന്.

തെന്നിന്ത്യയിലും ബോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ച നടനാണ് സിദ്ധാര്‍ത്ഥ്. സംവിധായകന്‍ ശങ്കറിന്റെ സഹായിയായിട്ടായിരുന്നു സിദ്ധാര്‍ത്ഥ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ശങ്കറിന്റെ തന്നെ ബോയ്സ് എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ് അരങ്ങേറി.

സിനിമ വന്‍ വിജയമായി മാറിയതോടെ സിദ്ധാര്‍ത്ഥും താരമായി. രംഗ് ദേ ബസന്തി പോലുള്ള സിനിമകളിലൂടെ ബോളിവുഡിലും സിദ്ധാര്‍ത്ഥ് കയ്യടി നേടിയിട്ടുണ്ട്. ശ്രുതിയും സിദ്ധാര്‍ത്ഥഉം ഒരുമിച്ച് തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് സൗഹൃദത്തിലാകുന്നത്.

അധികം വൈകാതെ ഇരുവരും പ്രണയത്തിലുമായി. മാത്രമല്ല, സിദ്ധാര്‍ത്ഥും ശ്രുതിയും ലിവിംഗ് ടുഗദറിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹൈദരാബാദിലായിരുന്നു ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അക്കാലത്ത് തെലുങ്കിലായിരുന്നു ഇരുവരും സജീവമായിരുന്നത്. പിന്നീടാണ് ശ്രുതി ഹാസന്‍ തമിഴിലേക്കും എത്തുന്നത്. സൂര്യ നായകനായ ഏഴാം അറിവിലൂടെയാണ് ശ്രുതി തമിഴില്‍ അരങ്ങേറുന്നത്.

ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ സൂര്യയും ശ്രുതിഹാസനും തമ്മില്‍ അടുപ്പത്തിലാണെന്ന ഗോസിപ്പ് പ്രചരിച്ചിരുന്നു. അതായിരുന്നു ശ്രുതിയും സിദ്ധാര്‍ത്ഥും പിരിയാനുള്ളക ാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ അടുപ്പം സിദ്ധാര്‍ത്ഥിനും ശ്രുതിയ്ക്കും ഇടയില്‍ പ്രശ്നം സൃഷ്ടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂര്യയുമായുള്ള അടുപ്പത്തിന്റെ പേരില്‍ സിദ്ധാര്‍ത്ഥും ശ്രുതിയും തമ്മില്‍ വഴക്കായി.

ഇതോടെ സിദ്ധാര്‍ത്ഥിനൊപ്പം ഇനി മുന്നോട്ട് പോകാനാകില്ലെന്ന് ബോധ്യപ്പെട്ട ശ്രുതി ഹാസന്‍ ആ ബന്ധം അവസാനിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഗോസിപ്പില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ടെന്ന് അറിയില്ല. മൂന്ന് പേരും വാര്‍ത്തകളോടൊന്നും പ്രതികരിച്ചിട്ടില്ല.

ഒരിടവേളയ്ക്ക് ശേഷം കരിയറില്‍ ശക്തമായി തിരികെ വന്നിരിക്കുകയാണ് ശ്രുതി ഹാസന്‍. സലാര്‍ ആണ് ശ്രുതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

ചിത്രം വലിയ വിജയം നേടുകയും ചെയ്തിരുന്നു. കൂലിയാണ് ശ്രുതിയുടെ പുതിയ സിനിമ. പിന്നാലെ സലാറിന്റെ രണ്ടാം ഭാഗം അടക്കം നിരവധി സിനിമകള്‍ ശ്രുതിയുടേതായി അണിറയിലുണ്ട്. അതേസമയം, ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് സിദ്ധാര്‍ത്ഥ്.

ഈയ്യടുത്താണ് സിദ്ധാര്‍ത്ഥ് വിവാഹിതനായത്. നടി അദിതി റാവു ആണ് വധു. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. രണ്ടു പേരുടേയും രണ്ടാം വിവാഹമാണിത്.



#Siddharth #did #not #like #Shruti #closeness #Surya #she #left #house #after #beating #him

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
'മാര്‍ക്കോ'യുമായി താരതമ്യപ്പെടുത്താനാവില്ല'; 'ഹിറ്റ് 3' നെക്കുറിച്ച് പ്രതികരണവുമായി നാനി

Apr 15, 2025 10:39 PM

'മാര്‍ക്കോ'യുമായി താരതമ്യപ്പെടുത്താനാവില്ല'; 'ഹിറ്റ് 3' നെക്കുറിച്ച് പ്രതികരണവുമായി നാനി

സിനിമ ഒറ്റ ഇരുപ്പില്‍ കാണുമ്പോള്‍ എല്ലാ കാര്യങ്ങളും സ്വാഭാവികതയോടെയാണ് തോന്നുക....

Read More >>
Top Stories