ഇതുവരെയുള്ള ജീവിതത്തിൽ ഒട്ടനവധി പരീക്ഷണങ്ങളിലൂടെ കടന്നുവന്ന വ്യക്തിയാണ് താരറാണി സാമന്ത റൂത്ത് പ്രഭു. നാഗ ചൈതന്യയുമായുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട വിമർശനങ്ങളും ഗോസിപ്പുകളുമാണ് ഒരു വശത്തെങ്കിൽ മറുവശത്ത് മയോസിറ്റിസ് അസുഖവും അതുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകളുമാണ് നടിയെ വലയ്ക്കുന്നത്.
രണ്ട് അവസ്ഥകളോടും പോരാടി ജയിച്ച താരം തിരികെ ജീവിതത്തിലേക്ക് എത്തി തുടങ്ങിയിട്ട് വളരെ കുറച്ച് നാളുകളെയായിട്ടുള്ളു.
ചികിത്സയ്ക്കും മറ്റുമായി അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത താരം വീണ്ടും സിനിമകൾ കമ്മിറ്റ് ചെയ്ത് തുടങ്ങി. അതിനിടയിലാണ് അടുത്തിടെ പിതാവിനെ കൂടി നടിക്ക് നഷ്ടമായത്.
എല്ലാത്തിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണിപ്പോൾ നടി. സാമന്തയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.
ഇപ്പോഴിതാ തെലുങ്കിലെ പ്രശസ്തനായ നിർമാതാവ് നടിയെ കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. പത്ത് വർഷം മുമ്പ് അള്ളുഡു സീനു എന്ന തെലുങ്ക് ചിത്രത്തിൽ യുവനടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസിനൊപ്പം സാമന്ത അഭിനയിച്ചിരുന്നു.
സായ് ശ്രീനിവാസിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. താരപുത്രൻ ആദ്യമായി നായകനാകുന്ന സിനിമ എന്നതുകൊണ്ട് തന്നെ പ്രഖ്യാപനം മുതൽ അള്ളുഡു സീനു വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. അക്കാലത്ത് ജനപ്രിയ നടിയായിരുന്നു സാമന്ത.
മഹേഷ് ബാബു, പവൻ കല്യാൺ, ജൂനിയർ എൻടിആർ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം നടി സിനിമ ചെയ്യുന്ന തിരക്കിലായിരുന്നു. അന്ന് തിരക്കുള്ള നടിയായിരുന്നുവെങ്കിലും ഹീറോയുടെ മാർക്കറ്റ് വാല്യുവളക്കാതെ അഭിനയിക്കാൻ സാമന്ത തയ്യാറായിരുന്നു.
പൊതുവെ നായികയായി തിളങ്ങി നിൽക്കുന്ന സമയത്ത് പുതുമുഖങ്ങൾക്കൊപ്പം താരറാണിമാർ ഹീറോയിനായി അഭിനയിക്കാൻ മുതിരില്ല.
കരിയറിനും ഇത് ഒരു പ്രശ്നമാണ്. പക്ഷെ സാമന്ത അതൊന്നും കാര്യമാക്കാതെ തനിക്ക് വരുന്ന കഥാപാത്രങ്ങളെല്ലാം ചെയ്യാൻ ശ്രമിച്ചു. നിർമാതാവ് ബെല്ലംകൊണ്ട സുരേഷിന്റെ മകനാണ് സായ് ശ്രീനിവാസ്.
തെലുങ്കിലെ പ്രശസ്തനായ നിർമ്മാതാവാണ് ബെല്ലംകൊണ്ട സുരേഷ്. അദ്ദേഹം ഇതിനോടകം നിരവധി സിനിമകൾ നിർമ്മിച്ച് വിജയിപ്പിച്ചിട്ടുണ്ട്.
മകനെ നായകനായി സിനിമയിലേക്ക് കൊണ്ടുവരുന്നതിനായി അദ്ദേഹം തന്നെയാണ് അള്ളുഡു സീനു നിർമ്മിച്ചത്. തൻ്റെ മകനെ ഗംഭീരമായി അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വലിയ നടന്മാരെയും സാങ്കേതിക വിദഗ്ധരെയും സുരേഷ് ഈ സിനിമയുടെ ഭാഗമാക്കി. പ്രശസ്ത സംവിധായകനായ വിവി വിനായകാണ് ചിത്രം സംവിധാനം ചെയ്തത്.
വൻ തുക മുടക്കി നിർമ്മിച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. സിനിമ പരാജയമായിരുന്നുവെന്ന് പലരും പറയുന്നുണ്ടെങ്കിലും നിർമ്മാതാവെന്ന നിലയിൽ തനിക്ക് നഷ്ടമൊന്നും ഈ സിനിമയിലൂടെ ഉണ്ടായിട്ടില്ലെന്നും മുടക്ക് മുതൽ തിരികെ കിട്ടിയെന്നുമാണ് സുരേഷ് പിന്നീട് പറഞ്ഞത്.
മാത്രമല്ല നായിക സാമന്തയ്ക്ക് ഷൂട്ടിങ്ങിനിടെ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ചർമ്മ രോഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ചികിത്സയ്ക്കായി കൂടുതൽ പണം ആവശ്യമായി വന്നപ്പോൾ സാമന്തയെ സഹായിച്ചതും ബെല്ലംകൊണ്ട സുരേഷാാണ്. അന്ന് നടിക്ക് ഉടനടി 25 ലക്ഷം രൂപ നൽകി.
പിന്നീട് അള്ളുഡു സീനു പുറത്തിറങ്ങിയതിനുശേഷം സുരേഷ് സാമന്തയ്ക്ക് ഒരു ഫാം ഹൗസും സ്നേഹം അറിയിക്കാനായി സമ്മാനിച്ചു. തിരക്കുള്ള നടിയായിരുന്നപ്പോഴും പുതുമുഖ നടനായ തന്റെ മകനൊപ്പം അഭിനയിച്ചതിനുള്ള സമ്മാനമായിരുന്നവത്രെ ഫാം ഹൗസ്.
അടുത്തിടെ ഒരു അഭിമുഖത്തിൽ ഇക്കാര്യം നിർമ്മാതാവ് വെളിപ്പെടുത്തിയിരുന്നു. ആദ്യം 25 ലക്ഷം നൽകിയെന്നും പിന്നീട് ഫാം ഹൗസ് നൽകിയെന്നുമാണ് ബെല്ലംകൊണ്ട സുരേഷ് പറഞ്ഞത്.
ബോളിവുഡിലും തിരക്കുള്ള നടിയാണിപ്പോൾ സാമന്ത. വിവാഹമോചനത്തിനുശേഷം നടിയുടെ കരിയർ അതിന്റെ പീക്ക് ലെവലിലാണ്.
#25 #lakhs #treatment #first #then #farm #house #gift #Samantha #day #producer #son