#pushpa2 | ഫയറായി പുഷ്പയും ശ്രീവല്ലിയും; ഇത് പുതിയ നാഴികകല്ല്, ആഗോള ബോക്സോഫീസില്‍ കുതിപ്പ് തുടർന്ന്പുഷ്പ 2

#pushpa2 | ഫയറായി പുഷ്പയും ശ്രീവല്ലിയും; ഇത് പുതിയ നാഴികകല്ല്, ആഗോള ബോക്സോഫീസില്‍ കുതിപ്പ് തുടർന്ന്പുഷ്പ 2
Dec 17, 2024 04:00 PM | By Athira V

( moviemax.in ) ല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ പുതിയ നാഴികകല്ല് പിന്നിട്ടിരിക്കുന്നു. ആഗോള ബോക്സോഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രം എന്ന റെക്കോഡാണ് പുഷ്പ 2 ഇപ്പോള്‍ നേടിയിരിക്കുന്നത്. പുഷ്പയ്ക്ക് മുന്നില്‍ ബാക്കിയുള്ളത് ബാഹുബലി 2വും ദംഗലും മാത്രമാണ്.

റിലീസായി 12 ദിവസത്തിനുള്ളില്‍ പുഷ്പ 2 ആഗോള കളക്ഷനില്‍ എസ്എസ് രാജമൌലിയുടെ ആര്‍ആര്‍ആര്‍ (1230 കോടി) കെജിഎഫ് 2 (1215 കോടി) എന്നിവയുടെ കളക്ഷനെ മറികടന്നിരിക്കുകയാണ്.

ഇപ്പോള്‍ ആമീര്‍ ഖാന്‍ നായകനായ ദംഗല്‍ 2000 കോടി, രജമൌലി തന്നെ സംവിധാനം ചെയ്ത ബാഹുബലി 2 1790 കോടി എന്നിവ മാത്രമാണ് പുഷ്പ 2വിന് മുന്നിലുള്ളത്. പുഷ്പ 2 ബാഹുബലി 2 കളക്ഷന്‍ മറികടന്നേക്കും എന്നാണ് വിവരം.

പുഷ്പ 2 രണ്ടാം ചൊവ്വാഴ്ച 27.75 കോടി രൂപയാണ് നേടിയത് എന്നാണ് ബോക്സോഫീസ് ട്രാക്കറായ സാക്നില്‍.കോം പറയുന്നത്. ഇതുവരെ ഇന്ത്യന്‍ ബോക്സോഫീസില്‍ മാത്രം പുഷ്പ 2 930 കോടി നേടിയെന്നാണ് കണക്ക്. രണ്ടാം തിങ്കളാഴ്ചത്തെ കളക്ഷന്‍ വച്ച് നോക്കിയാല്‍ 63.7 ശതമാനം ഇന്ത്യന്‍ കളക്ഷനില്‍ ചൊവ്വാഴ്ച ഇടിഞ്ഞിട്ടുണ്ട്.

അതേ സമയം ഇന്ത്യയില്‍ മൊത്തം കളക്ഷന്‍ 1000 കോടിയിലേക്ക് അടുക്കുകയാണ് പുഷ്പ 2വിന്‍റെത്. അതേ സമയം പുഷ്പ 2 ഹിന്ദി കളക്ഷന്‍ 500 കോടി കടന്നിട്ടുണ്ട്. ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ച ഹിന്ദി ചിത്രങ്ങള്‍ വെറും 7 എണ്ണമാണ്. അതില്‍ തന്നെ ഏറ്റവും വേഗത്തില്‍ 500 കോടി നേട്ടം കൈവരിക്കുന്ന ചിത്രമായി പുഷ്പ 2 മാറിക്കഴിഞ്ഞു.

സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച പുഷ്പ 2വില്‍ അല്ലു അർജുൻ, രശ്മിക മന്ദന്ന, ഫഹദ് ഫാസിൽ എന്നിവർ യഥാക്രമം പുഷ്പ രാജ്, ശ്രീവല്ലി, ഭൻവർ സിംഗ് ഷെകാവത്ത് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം.

#Pushpa #Srivalli #Fire #This #new #milestone #followed #Pushpa2 #global #box #office

Next TV

Related Stories
'ഉറങ്ങാൻ പോകുന്നതിനു മുൻപ് എനിക്ക് ഭാര്യയോട് അത് ചെയ്യണം, പക്ഷെ അവൾ അതിന് സമ്മതിക്കാറില്ല'; തുറന്ന് പറഞ്ഞ് നടൻ രവി കിഷൻ

Jul 21, 2025 03:20 PM

'ഉറങ്ങാൻ പോകുന്നതിനു മുൻപ് എനിക്ക് ഭാര്യയോട് അത് ചെയ്യണം, പക്ഷെ അവൾ അതിന് സമ്മതിക്കാറില്ല'; തുറന്ന് പറഞ്ഞ് നടൻ രവി കിഷൻ

എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ഭാര്യ പ്രീതിയുടെ കാൽ തൊട്ടു വന്ദിക്കാറുണ്ടെന്ന് വെളിപ്പെടുത്തി നടനും എംപിയുമായ രവി...

Read More >>
കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

Jul 18, 2025 10:28 AM

കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

കരാർ ഉറപ്പിച്ച സിനിമ ചിത്രീകരണം ആരംഭിക്കാത്തതിനാൽ ആറുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ രവി...

Read More >>
'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

Jul 15, 2025 01:56 PM

'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

സ്റ്റണ്ട്മാൻ മോഹന്‍രാജിന്‍റെ വിയോഗത്തിൽ പ്രതികരണവുമായി സംവിധായകൻ പാ രഞ്ജിത്ത്....

Read More >>
സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

Jul 14, 2025 05:44 PM

സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

സ്റ്റണ്ട്മാൻ രാജുവിന്റെ മരണംത്തിൽ പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ്...

Read More >>
'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

Jul 14, 2025 02:44 PM

'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമയാണ് തലൈവൻ തലൈവിനെന്ന് ...

Read More >>
Top Stories

https://moviemax.in/- //Truevisionall