ദിനംപ്രതി ബ്രേക്കപ്പുകളും ഡിവോഴ്സും സംഭവിക്കുന്നതുകൊണ്ട് വിവാഹം എന്നതിലേക്ക് കടക്കാൻ തന്നെ യുവതലമുറ ഭയപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ.
അടുത്തിടെയായി സിനിമാ ലോകത്തും നിരന്തരം വിവാഹമോചനങ്ങൾ സംഭവിക്കുന്നുണ്ട്. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷം വിവാഹിതരായ താരങ്ങൾ വരെ വേർപിരിഞ്ഞു.
ഈ വർഷം വിവാഹമോചിതരായ താരദമ്പതികളിൽ ആരാധകർ ഞെട്ടിയത് സംഗീത സംവിധായകൻ ജി.വി പ്രകാശും ഗായിക സൈന്ധവിയും വിവാഹമോചനം പ്രഖ്യാപിച്ചപ്പോഴാണ്.
കുട്ടിക്കാലം മുതല്‍ അടുത്തറിയുന്നവരാണ് സൈന്ധവിയും ജി.വി പ്രകാശും. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ഇരുവരും 2013ല്‍ വിവാഹിതരായി.
2020ല്‍ ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. അന്‍വി എന്നാണ് മകളുടെ പേര്. എന്നാൽ വിവാഹമോചനത്തിനുശേഷം ഇരുവരും തമ്മിൽ നല്ലൊരു സൗഹൃദവും പരസ്പര ബഹുമാനവും നിലനിർത്തുന്നുവെന്നത് താരങ്ങളുടെ ഒരുമിച്ചുള്ള കോൺസേർട്ടുകളിൽ നിന്ന് തന്നെ വ്യക്തമാണ്.
അടുത്തിടെ ഇരുവരും ഒരുമിച്ച് നടത്തിയ കോൺസേർട്ടിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. ഇരുവരും ഒരുമിച്ച് ഡ്യൂയറ്റ് പാടുകയും ചെയ്തു.
ഒരുപക്ഷെ തെന്നിന്ത്യയിൽ ആദ്യമായാകും വിവാഹമോചിതരായ രണ്ടുപേർ സ്വകാര്യ ജീവിതവും പ്രൊഫഷണൽ ലൈഫും കൂട്ടിഇളക്കാതെ പരസ്പര ബഹുമാനത്തോടെ പെരുമാറുന്നത് പ്രേക്ഷകർ കാണുന്നത്.
ഇരുവരും ഒരുമിച്ച് ഡ്യൂയറ്റ് പാടുമ്പോൾ വേദനിച്ചത് ഏറെയും ആരാധകരായിരുന്നു. ഇപ്പോഴിതാ ജി.വി പ്രകാശ് സൈന്ധവി ജോഡിയെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് വൈറലാകുന്നത്.
ആ കുറിപ്പ് ഇങ്ങനെയാണ്... നമുക്കൊക്കെ അത്രയും ഭയങ്കരമായി പ്രണയിച്ച കാമുകിയുമായുള്ള ബ്രേക്കപ്പിനുശേഷം അവളുടെ പേര് ഒരു കടയുടെ ബോർഡിലോ, വാഹനത്തിന്റെ പേര് ആയിട്ടോ അല്ലെങ്കിൽ വേറെ ആരെങ്കിലും മറ്റ് ആരെയെങ്കിലും ആ പേര് വിളിക്കുന്നത് കേട്ടാലോ തന്നെ ഒരുമാതിരി ചങ്കിൽ മുള്ള് കുത്തി വലിക്കുന്ന ഫീൽ ആയിരിക്കും അല്ലെ..?
എന്നാൽ അത്രയും കാലം പ്രണയിച്ചു... ഒന്നോ രണ്ടോ വർഷം അല്ല. ഒരാൾ എട്ടാം ക്ലാസിലും മറ്റേയാൾ പത്താം ക്ലാസിലും പഠിക്കുന്ന കാലം തൊട്ട് പ്രണയിച്ചു. വലുതായശേഷം രണ്ടുപേരും അവരുടെ കരിയറിൽ നല്ല നിലയിൽ എത്തി.
അത്രമേൽ ആഘോഷത്തോടെ ആ പ്രണയം കല്യാണത്തിലേക്ക് എത്തിച്ചു. അവർക്ക് ഒരു കുഞ്ഞും പിറന്നു. ശേഷം എന്തെല്ലാമോ കാരണങ്ങൾ കൊണ്ട് വേർപിരിയുന്നു.
തമിഴ് മ്യൂസിക് സംവിധായകൻ ജിവി പ്രകാശും മുൻ ഭാര്യയും ഗായികയുമായ സൈന്ധവി എന്നിവരുടെ കാര്യമാണ് പറഞ്ഞത്. പരസ്പരം തർക്കങ്ങൾ ഇല്ല, പഴിചാരൽ ഇല്ല, അനാവശ്യ കുറ്റപ്പെടുത്തൽ ഇല്ല. വളരെ ചെറിയ ഒരു കുറിപ്പ് ഇറക്കി വേർപിരിയുന്നുവെന്ന് പറഞ്ഞ് വിഷയം അവസാനിപ്പിക്കുന്നു.
വളരെ പക്വതയുള്ള രണ്ട് മനുഷ്യർ. എന്നാൽ അതിനുശേഷം ജിവി പ്രകാശിന്റെ സ്റ്റേജ് ഷോകളുടെ ഭാഗമായി സൈന്ധവിയും പങ്കെടുക്കുന്ന പരിപാടികൾ നടക്കുന്നു.
അതിൽ സൈന്ധവി പാടി നിർത്തിയതും കോറസിനൊപ്പം തൊട്ടു പിറകിലിരുന്ന് കീബോർഡിൽ വിരലോടിച്ചുകൊണ്ട് ജിവി പ്രകാശ് പാടുന്നു. നമുക്ക് ബ്രേക്കപ്പിന് ശേഷം നമ്മുടെ പാട്ണറിന്റെ പേര് കേട്ടാലോ ഓർമ്മ വന്നാലോ തന്നെ ഒരു കാളലാണ് വയറിനകത്ത്.
അപ്പോഴാണ് ഇവിടെ ഇവർ ഇങ്ങനെ. വല്ലാതെ ജാതി മനുഷ്യർ... ഇതിന്റെ മറ്റൊരു വശം എന്താണെന്ന് വെച്ചാൽ രണ്ടുപേരും സാമ്പത്തികമായി സെറ്റിൽഡാണ്.
കരിയറിൽ നന്നായി മുന്നോട്ട് പോകുന്നുമുണ്ട്. മറ്റൊന്ന് അവരുടെ തന്നെ അമ്മയുടെ ഒരു ഇന്റർവ്യു കണ്ടതിൽ നിന്നും മനസിലായത് ഡിവോഴ്സ് ആയെങ്കിലും രണ്ടുപേരും ഇപ്പോഴും നല്ല കോൺടാക്ടിൽ തന്നെയാണ്.
കുട്ടിയുടെ കാര്യത്തിന് എല്ലാം ഒന്ന് ചേരുന്നു. കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട് വെറുപ്പ് വിദ്വേഷം പക എന്നിവയില്ല എന്നെല്ലാമാണ്. ഒരുപക്ഷെ മൊത്തത്തിൽ സുരക്ഷിതമായി ഇരിക്കുന്നതുകൊണ്ട് ആയിരിക്കുമോ അവർക്ക് ഇക്കാര്യത്തിൽ ഇത്ര പക്വത.
അങ്ങനെയാണെങ്കിൽ ഇതിനേക്കാൾ സാമ്പത്തികമായും മറ്റും ഒരുപാട് സ്റ്റേബിളായ വളരെയധികം സുരക്ഷിതമായിരിക്കുന്നുവെന്ന് കരുതുന്ന പലരും വിവാഹബന്ധം വേർപ്പെടുത്തി പരസ്പരം തല്ലും ബഹളവുമായി കഴിയുന്നുണ്ടല്ലോ അല്ലേ..?
എന്തായാലും കേവലം പിരിയലിൽ എന്നല്ല എല്ലാകാര്യത്തിലും ഈ പക്വത എല്ലാവർക്കും പാഠമാക്കാവുന്നതാണ്... എന്നായിരുന്നു കുറിപ്പ്.
എ.ആര്‍ റഹ്‌മാന്റെ സഹോദരി എ.ആര്‍ റെയ്ഹാനയുടേയും ജി.വെങ്കിടേഷിന്റേയും മകനാണ് ജി.വി പ്രകാശ്. ജെന്റില്‍മാന്‍ എന്ന ചിത്രത്തില്‍ എ.ആര്‍ റഹ്‌മാന്‍ ഈണമിട്ട പാട്ട് പാടിയാണ് സിനിമാരംഗത്തേക്കുള്ള വരവ്.
#they #mature #because #safe #just #hearing #name #prickly #feeling #GV Prakash