#Sandrathomas | നിവിൻപോളിക്ക് വരെ അഡ്വാൻസ് കൊടുത്തു,പോസ്റ്റർ കണ്ടത്തിന് ശേഷമാണ് അറിയുന്നത് നിർമാതാവിനെതിരെ സാന്ദ്ര തോമസ്

#Sandrathomas | നിവിൻപോളിക്ക് വരെ അഡ്വാൻസ് കൊടുത്തു,പോസ്റ്റർ കണ്ടത്തിന് ശേഷമാണ് അറിയുന്നത് നിർമാതാവിനെതിരെ സാന്ദ്ര തോമസ്
2024-12-16T15:28:00 | By Jain Rosviya

(moviemax.in) പ്രൊ‍ഡ്യൂസേർസ് അസോസിയേഷനിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ഒന്നിന് പിറകെ ഒന്നായി വെളിപ്പെടുത്തലുകളുമായി രം​ഗത്ത് വരികയാണ് നിർമാതാവ് സാന്ദ്ര തോമസ്.

അസോസിയേഷൻ ഭാരവാഹികളെ പേരെടുത്ത് പറഞ്ഞ് വിമർശിക്കാൻ സാന്ദ്ര തോമസ് മടിക്കുന്നില്ല. പൊതുവെ ആരോപണങ്ങൾ ഉയരാറുണ്ടെങ്കിലും പ്രബലരുടെ പേരെടുത്ത് പറയാൻ പലരും മടിക്കാറുണ്ട്.

എന്നാൽ സംഘടനയുടെ പോരായ്മകളെ ചൂണ്ടിക്കാണിക്കുന്ന സാന്ദ്ര ഭാരവാഹികളിലൊരാളായ ജി സുരേഷ് കുമാറിനെതിരെ വരെ പരസ്യമായ ആരോപണം ഇതിനകം ഉന്നയിച്ചു.

ഇപ്പോഴിതാ പ്രൊഡ്യൂസേർസ് അസോസിയേഷന്റെ നീക്കങ്ങൾ കാരണം തനിക്ക് നഷ്ടപ്പെട്ട സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര തോമസ്.

ഓം ശാന്തി ഓശാന എന്ന സിനിമയ്ക്ക് പിന്നിൽ നടന്ന കാര്യങ്ങളെക്കുറിച്ച് സാന്ദ്ര വെളിപ്പെടുത്തി. ഞാനുണ്ടാക്കി കൊണ്ട് വന്ന എന്റെ സിനിമയായിരുന്നു അത്. ഒരു സുപ്രഭാതത്തിൽ ആന്റോ ജോസഫ് എന്ന വ്യക്തി വന്ന് ആ സിനിമ അടിച്ച് കൊണ്ട് പോയി. ഞാൻ പ്രൊഡ്യൂസേർസ് അസോസിയേഷനിൽ പരാതി കൊടുത്തു.

പ്രൊജക്ടിന് വാല്യു ഉണ്ടെന്ന് കണ്ടപ്പോൾ ആന്റോ ജോസഫ് വന്നതാണ്. വലിയ ബാനർ വന്നതോടെ സംവിധായകനും എഴുത്തുകാരനും അവരുടെ പിറകെ പോയി.

ഞാൻ പരാതി കൊടുക്കാനുള്ള സാഹചര്യം ഇതെന്റെ മറ്റ് സിനിമകളെയും ബാധിക്കാൻ തു‌ടങ്ങിയതാണ്. ആ സമയത്ത് തന്നെയാണ് മങ്കി പെൻ, സക്കറിയയുടെ ​ഗർഭിണികൾ എന്നീ സിനിമകൾ ഞാൻ ചെയ്യുന്നത്.

മങ്കി പെൻ പോലെയുള്ള കുട്ടികളുടെ സിനിമ ചെയ്യുന്ന പ്രൊഡ്യൂസർക്കൊപ്പം സിനിമ ചെയ്യാൻ താൽപര്യമില്ലെന്നാണ് അവർ പറഞ്ഞ കാരണം.

കഥയ്ക്ക് അഡ്വാൻസ് കൊടുത്ത് എഴുതിച്ച് അവർ പറഞ്ഞ സംവിധായകനും അഡ്വാൻസ് കൊടുത്തു. നിവിൻ പോളിക്കട‌ക്കം ഞാൻ അഡ്വാൻസ് കൊടുത്ത സിനിമയാണ്. വലിയ പ്രൊജക്ട് ആയിക്കഴിഞ്ഞപ്പോഴാണ് ഇത് അടിച്ചോണ്ട് പോകുന്നത്.

അന്ന് ഈ സിനിമയുടെ പേര് ഓലക്കുടയും കുംഫു പാണ്ടയും എന്നാണ്. പ്രൊഡ്യൂസേർസ് അസോസിയേഷനിൽ പരാതി കൊടുത്തിട്ടും ഒരു അനക്കവുമില്ല. എന്തായി എന്ന് ഞാൻ ഇടയ്ക്കിടെ വിളിച്ച് ചോദിക്കുന്നുണ്ട്.

ഏഴെട്ട് മാസങ്ങൾക്ക് ശേഷം ഓം ശാന്തി ഓശാന എന്ന പോസ്റ്റർ ഞാൻ കണ്ടു. സിനിമയുടെ പ്രൊഡ്യൂസർ അന്നത്തെ പ്രൊഡ്യൂസേർസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായ ആൽവിൻ ആന്റണിയാണ്.

ഇങ്ങനെയുള്ള അന്യായങ്ങൾ കണ്ട് മടുത്തിട്ടാണ് ലിസ്റ്റിൻ സ്റ്റീഫൻ അസോസിയേഷനിലേക്ക് വരുന്നത്. എന്നാൽ ഇന്ന് ലിസ്റ്റിനും ഈ സംഘത്തിന്റെ ഭാ​ഗമായി മാറുന്നെന്ന് സാന്ദ്ര തോമസ് തുറന്ന‌ടിച്ചു.

2014 ലാണ് ഓം ശാന്തി ഓശാന റിലീസ് ചെയ്തത്. നിവിൻ പോളി, നസ്രിയ നസിം എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത സിനിമ ആ വർഷത്തെ വൻ ഹിറ്റായിരുന്നു.

ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. മിഥുൻ മാനുവൽ തോമസാണ് കഥയൊരുക്കിയത്. നസ്രിയ നസീമിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് ഓം ശാന്തി ഓശാന.



Content Highlight: #Advance #given #including #story #NivinPauly #SandraThomas #against #producer #after #seeing #poster

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup