(moviemax.in) ക്ഷേത്ര ശ്രീകോവിലിനുള്ളിൽ കയറിയ ഇളയരാജയെ തിരച്ചിറക്കി ക്ഷേത്ര ഭാരവാഹികള്‍. ശ്രീവില്ലിപ്പുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലാണ് ഇളയരാജ കയറിയത്.
ക്ഷേത്ര ആചാര പ്രകാരം ഭക്തർക്ക് ശ്രീകോവിലിൽ പ്രവേശിക്കാൻ ആകില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ഇതോടെ ഇദ്ദേഹം തിരിച്ച് ഇറങ്ങുകയായിരുന്നു.
പൊലീസ് സംരക്ഷണത്തോടെ ഇളയരാജ പുറത്തേക്ക് കടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇളയരാജയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമൻ്റുകളാണ് പ്രചരിക്കുന്ന വീഡിയോയ്ക്ക് താഴെ നിറയുന്നത്.
സാധാരണയായി ശ്രീകോവിലില്‍ പൂജാരിമാരല്ലാതെ മറ്റാരും കയറാറില്ലെന്നും, ഇളയരാജയ്ക്ക് എന്തെങ്കിലും ആശയകുഴപ്പം സംഭവിച്ചതാകാമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
അതേസമയം, മറ്റൊരു ചടങ്ങില്‍ വെച്ച് ആണ്ടാള്‍ ക്ഷേത്രത്തിലെ പൂജാരികളും ഭാരവാഹികളും ഇളയരാജയെ ആദരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വിഷയത്തില്‍ ഇളയരാജയോ ക്ഷേത്രഭാരവാഹികളോ പ്രതികരിച്ചിട്ടില്ല.
#temple #officials #searched #Ilayaraja #who #entered #temple #sanctum.