(moviemax.in) സംഗീത രംഗത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ഗായികയാണ് അഭയ ഹിരൺമയി. ഇന്ന് അഭിനയത്തിലും അഭയ സാന്നിധ്യം അറിയിക്കുന്നു.
ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നയാളാണ് അഭയ. തന്റെ മുൻബന്ധങ്ങളിൽ നിന്നുൾക്കൊണ്ട പാഠത്തെക്കുറിച്ചും മറ്റും അഭയ തുറന്ന് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വിഷമഘട്ടം നേരിട്ടതിനെക്കുറിച്ചും മനസിലാക്കിയ കാര്യങ്ങളെക്കുറിച്ചും അഭയ ഹിരൺമയി മനസ് തുറക്കുകയാണ്.
വിഷമഘട്ടങ്ങളിൽ തളരാതെ മുന്നോട്ട് പോകാനുള്ള മനക്കരുത്ത് തനിക്കുണ്ടെന്ന് അഭയ പറയുന്നു. കുടുംബം വളരെ പ്രധാനപ്പെട്ട ഘടകമാണ്. അതിലുപരി ഞാനൊന്ന് താഴ്ന്ന് പോയാൽ പൊങ്ങി വരാൻ ഉള്ളിന്റെയുള്ളിൽ വലിയ ബലമുണ്ടാകും. നാച്വറലായ മോട്ടിവേഷൻ എങ്ങനെയോ വരും.
തനിക്ക് അധികം സുഹൃത്തുക്കളില്ലെന്നും അഭയ ഹിരൺമയി പറയുന്നു. മൂന്ന് വർഷം മുമ്പ് എന്റെ ചുറ്റും ഒരുപാട് മനുഷ്യരുണ്ടായിരുന്നു. അവരെന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. അവർ എന്റെ സുഹൃത്തുക്കളാണെന്ന് ഞാൻ കരുതി.
പണ്ട് തൊട്ടേ സൗഹൃദം മനസിലേക്ക് എടുക്കാറില്ല. പക്ഷെ എന്റെ സാഹചര്യ വശാൽ എനിക്ക് സൗഹൃദങ്ങൾ സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. ഭാഗ്യവശാൽ ഇപ്പോഴും എനിക്കവരെ കൊണ്ട് നടക്കേണ്ട കാര്യമില്ല.
രണ്ട് മൂന്ന് സുഹൃത്തുക്കളേ തനിക്കിപ്പോഴുള്ളെന്നും അഭയ വ്യക്തമാക്കി. പണ്ടുള്ള സുഹൃത്തുക്കളിൽ ഒന്നോ രണ്ടോ പേർ മാത്രമേ ഇപ്പോഴും എന്റെ കൂടെയുള്ളൂ.
ആ ലൈഫിലേക്ക് പോയപ്പോൾ എന്റെ ജീവിത സാഹചര്യം തന്നെ മ്യൂസിക് ആണ്. കാണുന്നതും കേൾക്കുന്നതെല്ലാം ഫിൽമിയായ കാര്യങ്ങൾ. പക്ഷെ അതൊന്നും ശീലമല്ലാത്ത വ്യക്തിയല്ല ഞാൻ.
എന്റെ കുടുംബത്തിലും കലാപരമായ ആളുകളുണ്ട്. അച്ഛന് നാടക കമ്പനിയുണ്ടായിരുന്നു. അമ്മാവൻ ആക്ടറാണ്. എങ്കിൽ പോലും ഞാൻ കടന്ന് ചെന്ന ജീവിതത്തിൽ ഫോക്കസ് മുഴുവൻ മ്യൂസിക് ആയിരുന്നു.
കാണുന്നതും കേൾക്കുന്നതും പറയുന്നതുമെല്ലാം മ്യൂസിക്കിനെക്കുറിച്ച്. ആ കാലം മുഴുവനും തനിക്ക് പഠനമായാണ് തോന്നിയതെന്നും അഭയ വ്യക്തമാക്കി.
ഇൻഡിപെന്റൻഡായി മ്യൂസിക് ചെയ്യണമെന്ന് അന്നേയുണ്ടായിരുന്നു. പക്ഷെ എപ്പോഴും എനിക്കാെരു ഡിപെന്റൻസി ഉണ്ടായിരുന്നു. കൂടെ നിൽക്കുന്നത് ഇങ്ങനെയുള്ളയൊരാളാണ്, അപ്പോൾ അതിനനുസരിച്ച് വർക്കൗട്ട് ചെയ്യണം.
നമ്മളെ ഇങ്ങനെ പ്രസന്റ് ചെയ്യണം എന്നൊക്കെയുള്ള അറിയാത്ത തടസം എനിക്കുള്ളിലുണ്ടായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ അങ്ങനെയൊരു ചിന്തയുടെ ആവശ്യമുണ്ടായിരുന്നില്ല.
അതൊക്കെ എന്റെ പേടിയുടെ ഭാഗമായിരുന്നു. കുറച്ച് കൂടെ നന്നായി എന്നെ അവതരിപ്പിക്കാമായിരുന്നു എന്ന തോന്നലുണ്ട്. അതേസമയം എല്ലാം പാഠമായെടുക്കുന്നെന്നും അഭയ ഹിരൺമയി പറഞ്ഞു.
#Could #performed #better #such #person #stay #with #now #think #about #AbhayHiranmayi