#jinto | 'അവൾ എന്റെ അത് നോക്കുമായിരുന്നില്ല, ഭാര്യയും ഭർത്താവും എന്നാൽ കെട്ടിപ്പിടിച്ച് ചെയ്യുമ്പോൾ കിട്ടുന്ന സുഖം വേറെയില്ല! ' മനസ്സ് തുറന്ന് ജിൻ്റോ

#jinto | 'അവൾ എന്റെ അത് നോക്കുമായിരുന്നില്ല, ഭാര്യയും ഭർത്താവും എന്നാൽ കെട്ടിപ്പിടിച്ച് ചെയ്യുമ്പോൾ കിട്ടുന്ന സുഖം വേറെയില്ല! ' മനസ്സ് തുറന്ന് ജിൻ്റോ
Dec 16, 2024 10:42 AM | By Athira V

ബിഗ് ബോസ് മലയാളത്തിന്റെ ഏറ്റവും ഒടുവിലത്തെ സീസണില്‍ വിജയിച്ച മത്സരാര്‍ത്ഥിയാണ് ജിന്റോ. ഫിറ്റ്‌നസ് ട്രെയിനറായ ജിന്റോയെ കുറിച്ചുള്ള വിശേഷങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. സെലിബ്രിറ്റികളുടെയടക്കം പേഴ്‌സണല്‍ ട്രെയിനറായി വര്‍ക്ക് ചെയ്തിരുന്ന താരത്തിന് വലിയ ആരാധക പിന്‍ബലം ലഭിച്ചിരുന്നു.

ബിഗ് ബോസിന് ശേഷം വിവാഹിതനാവാന്‍ ഒരുങ്ങിയെങ്കിലും ആ വിവാഹം മുടങ്ങിപ്പോയെന്നാണ് ജിന്റോയിപ്പോള്‍ പറയുന്നത്. മാത്രമല്ല തന്റെ ആദ്യ വിവാഹമോചനത്തെക്കുറിച്ചും മനസ്സുതുറക്കുകയാണ് താരം. ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ജിന്റോ സംസാരിച്ചത്.

'ആദ്യത്തെ ബന്ധം വേര്‍പിരിഞ്ഞത് ഞങ്ങള്‍ ഒരുമിച്ച് മുന്നോട്ടുപോകില്ലെന്ന് മനസ്സിലായതോടെയാണ്. നാലു വര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചിട്ടുണ്ട്. മുന്നോട്ട് പോകണമെന്നാണ് വിചാരിച്ചത്, പക്ഷേ അത് പോകുന്നില്ലായിരുന്നു. റിലേഷന്‍ഷിപ്പ് മുന്നോട്ടു പോകാന്‍ പറ്റാത്ത തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായി. എന്റെ പേരിലും ആളുടെ പേരിലും ഒക്കെ അങ്ങനെ ഉണ്ടായിട്ടുണ്ട്. ഒരാളെ മാത്രം കുറ്റം പറയാന്‍ പറ്റില്ല.

ജീവിതത്തില്‍ പല പ്രശ്‌നങ്ങളും എല്ലാവര്‍ക്കും ഉണ്ടാകും. അത് തരണം ചെയ്തു ജീവിക്കാന്‍ ആര്‍ക്കൊക്കെ സാധിക്കുമോ അവര്‍ മാത്രമേ ഒരുമിച്ചു പോവുകയുള്ളൂ. അപ്പനെയും അമ്മയെയും ആങ്ങളമാരെയും ഒന്നും വേറെ കിട്ടില്ല പക്ഷേ വേറൊരു ഭാര്യയെയും ഭര്‍ത്താവിനെയും എളുപ്പത്തില്‍ കിട്ടും എന്നൊക്കെ എല്ലാവരും പറയും. പക്ഷേ അതൊക്കെ വെറുതെയാണ്. നല്ലൊരു ഭാര്യയെയും ഭര്‍ത്താവിനെയും പെട്ടെന്ന് കിട്ടണമെന്നില്ല. നല്ലൊരു ഭാര്യ ഭര്‍ത്താവ് എന്ന് പറഞ്ഞാല്‍ താലി കെട്ടിയ ശേഷം ഒരു കുഴിയില്‍ അടക്കണം. അതാണ് റിലേഷന്‍ഷിപ്പ്.

മുന്‍ ഭാര്യ എന്റെ ഫോണൊന്നും നോക്കുമായിരുന്നില്ല, ഞാനും അവളുടെ ഫോണ്‍ നോക്കില്ല. ആളൊരു സ്‌പോര്‍ട്‌സ് പേര്‍സണ്‍ ആയിരുന്നു. എട്ടാം ക്ലാസ് മുതല്‍ എനിക്ക് അറിയാവുന്നതാണ്. അവളെ ഒരു നിലയിലേക്ക് എത്തിക്കണമെന്ന് ഉണ്ടായിരുന്നു. അതിന് ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ആള് കോമണ്‍വെല്‍ത്ത് വരെ എത്തി.

ഇപ്പോള്‍ കേരള പോലീസിലാണ് ജോലി. സെന്‍ട്രല്‍ പോലീസില്‍ ആയിരുന്നു അവിടെനിന്ന് കേരളത്തിലേക്ക് മാറി. ഭാര്യയും ഭര്‍ത്താവും എന്ന് പറഞ്ഞാല്‍, അവര്‍ ഒന്നിച്ചു കെട്ടിപ്പിടിച്ചു കിടക്കുന്ന സുഖം വേറെ ഒന്നിനുമില്ല. അത് എല്ലാവരോടും എനിക്ക് പറയാനുള്ള കാര്യമാണ്. ആ ഒരു കാര്യം മാത്രമാണ് എനിക്ക് മിസ്സ് ചെയ്യുന്നത്. നമ്മുടെ സ്വന്തമായിരുന്നതിനെ കെട്ടിപ്പിടിച്ച് കിടക്കുന്നതിന് പ്രത്യേകതയുണ്ട്.

അതില്‍ വിഷമം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. കാരണം ഞങ്ങള്‍ ഒരുമിച്ച് എടുത്ത തീരുമാനമാണ്. വിവാഹം കഴിഞ്ഞ് മൂന്നുനാല് വര്‍ഷത്തിന് ശേഷമാണ് അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയത്. ഇനി അതില്‍ വിഷമിച്ചിട്ട് കാര്യമില്ല. ജീവിതത്തിലെ പല കാര്യങ്ങളും പുറകോട്ടു നോക്കിയാല്‍ വിഷമമുണ്ടാവും. അതില്‍ കാര്യമില്ലെന്നും' ജിന്റോ കൂട്ടിച്ചേര്‍ത്തു.


#biggboss #malayalam #winner #jinto #spoke #about #his #first #marriage #separation

Next TV

Related Stories
അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

Jul 26, 2025 11:41 AM

അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

മനസ്സ്തുറന്ന് ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്...

Read More >>
ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

Jul 26, 2025 10:34 AM

ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

ബി​ഗ് ബോസ് മലയാളം സീസൺ 7 ഓ​ഗസ്റ്റ് 3ന് ​ഗ്രാന്റ് ലോഞ്ച്...

Read More >>
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jul 25, 2025 07:33 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall