(moviemax.in) തെന്നിന്ത്യന്‍ സൂപ്പര്‍ നായിക കീര്‍ത്തി സുരേഷും ദീര്‍ഘകാല സുഹൃത്തായ ആന്റണി തട്ടിലും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്.
പിന്നാലെ ഇരുവരുടേയും വിവാഹ ചിത്രങ്ങളും വൈറലായി. കീർത്തിയുടെ പരമ്പരാഗത ശൈലിയിലുള്ള സാരിക്കും അഭിനന്ദന പ്രവാഹമായിരുന്നു. പ്രശസ്ത ഡിസൈനര്‍ അനിത ഡോംഗ്രെയാണ് കീർത്തി വിവാഹത്തിന് ധരിച്ച കാഞ്ചീവരം സാരി ഡിസൈന്‍ ചെയ്തത്.
മഞ്ഞയും പച്ചയും ചേര്‍ന്ന കാഞ്ചിപുരം സാരി വൈര ഊസി എന്ന പരമ്പരാഗത രീതിയിലൂടെയാണ് നെയ്‌തെടുത്തിരിക്കുന്നത്. ഒമ്പത് മുഴം നീളമുള്ള സാരിയില്‍ ഗോള്‍ഡ് സരി വര്‍ക്കുമുണ്ട്.
കീര്‍ത്തി തന്നെയെഴുതിയ പ്രണയകവിതയും സാരിയില്‍ തുന്നിചേര്‍ത്തിട്ടുണ്ട്. പ്രശാന്ത് ദയാനന്ദ്, യോഗാനന്ദം, കന്തവേല്‍. സുഭാഷ്, ശേഖര്‍, ശിവകുമാര്‍, കണ്ണിയപ്പന്‍, കുമാര്‍ എന്നീ നെയ്ത്ത് കലാകാരന്‍മാരാണ് ഈ സാരി നെയ്‌തെടുത്തത്. 405 മണിക്കൂറുകളെടുത്താണ് സാരി നെയ്തത്.
പരമ്പരാഗത രീതിയിൽ വധുവായി അണിഞ്ഞൊരുങ്ങിയാണ് കീർത്തി ചടങ്ങിനെത്തിയത്. മഞ്ഞയിൽ പച്ചബോർഡറുള്ള പട്ടുപുടവയും ജിമിക്കി കമ്മലും ട്രഡീഷണൽ ടച്ചുള്ള ആഭരണങ്ങളും നെറ്റിച്ചുട്ടിയുമൊക്കെ കീർത്തിക്ക് തമിഴ് വധു സ്റ്റൈൽ നൽകി.
എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്
ഗോവയില്‍ വെച്ച് നടന്ന സ്വകാര്യ വിവാഹ ചടങ്ങില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളും എത്തിയിരുന്നു. വിജയ്, നാനി, തൃഷ തുടങ്ങി നിരവധി പേര്‍ ചടങ്ങിലെത്തി.
#love #poem #written #Keerthy #herself #saree #wedding #saree #woven #405 #hours!