കൊല്ലം സുധിയുടെ അകാല മരണം ഇന്നും ഉൾക്കൊള്ളാൻ കഴിയാത്തവരാണ് മലയാളികൾ. ഒരു വർഷം മുമ്പ് കാർ അപകടത്തിലാണ് സുധി മരിച്ചത്. സുധിയുടെ മരണത്തിനുശേഷം അനാഥരായ ഭാര്യ രേണുവിനും മക്കളായ കിച്ചുവിനും റിഥുലിനും അന്ന് മുതൽ ഇന്ന് വരെയും ഏറ്റവും കൂടുതൽ കരുത്തായി നിൽക്കുന്നൊരാൾ അവതാരകയും സുധിയുടെ സഹോദരി തുല്യയും സഹപ്രവർത്തകയുമെല്ലാമായ ലക്ഷ്മി നക്ഷത്രയായിരുന്നു.
എന്നാൽ സുധിയുടെ കുടുംബത്തോടൊപ്പം നിൽക്കാൻ തുടങ്ങിയശേഷം വിമർശനങ്ങളേയും വിവാദങ്ങളേയുമാണ് ലക്ഷ്മിക്ക് ഏറെയും അഭിമുഖീകരിക്കേണ്ടി വന്നത്.
സുധിയുടെ ഭാര്യയ്ക്ക് വേണ്ടി പെർഫ്യൂം ചെയ്ത് കൊടുത്ത ലക്ഷ്മിയുടെ വീഡോയ വൈറലായശേഷം ലക്ഷ്മി സുധിയുടെ മരണം വിറ്റ് കാശുണ്ടാക്കുന്നുവെന്ന തരത്തിലായിരുന്നു ആക്ഷേപം. നടൻ സാജു നവോദയ അടക്കമുള്ളവർ ലക്ഷ്മിയെ പരോക്ഷമായി വിമർശിച്ചിരുന്നു.
എന്നാൽ ഒന്നിനോടും ലക്ഷ്മി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ പേരിൽ ഉണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് താരം. എന്ത് നല്ലത് ചെയ്താലും മോശമായി പറയുന്ന ആളുകളുണ്ടാകുമെന്നും താൻ അത്തരക്കാരെ നോക്കുന്നില്ലെന്നുമാണ് ലക്ഷ്മി ഓൺലൈൻ മീഡിയയായ കണക്ടിങ് മലയാളിയോട് സംസാരിക്കവെ പറഞ്ഞത്. നമ്മൾ എന്ത് നല്ലത് ചെയ്താലും അതിനെ മോശമായി പറയുന്ന ഒരുപാട് ആളുകൾ ഉണ്ടാകും.
ഞാൻ അത്തരക്കാരെ നോക്കുന്നില്ല. എനിക്ക് അദ്ദേഹത്തിന്റെ വീട്ടുകാരെയും അദ്ദേഹത്തെയും എന്റെ വീട്ടുകാരെയും എന്റെ മനസാക്ഷിയെയെയും മാത്രം ഓർത്താൽ മതി. ഈ പറയുന്ന ആളുകളോ എതിര് നിന്നിട്ടുള്ള ആളുകളോ അല്ലെങ്കിൽ മോശം പറഞ്ഞവരോ അവർ എന്ത് ചെയ്തെന്ന് മാത്രം ആലോചിക്കുക. എനിക്ക് അങ്ങനെ ചെയ്തതിൽ ഒരുപാട് ആത്മസംതൃപ്തിയുണ്ട്.
എത്രയോ ആളുകൾ അതിനുശേഷം എന്നെ കണ്ടിട്ട് സന്തോഷം പങ്കുവെച്ചിട്ടുണ്ട്. ഈ പെർഫ്യൂമിന്റെ കാര്യം തന്നെ പറയാം. ഒരിക്കൽ ഒരു ചേച്ചി അവരുടെ അച്ഛനെ കുറിച്ചുള്ള ഓർമകൾ എന്നോട് പറഞ്ഞു.
ഒരു തോർത്ത് മാത്രമാണ് അച്ഛന്റേതായി ആ ചേച്ചിയുടെ കയ്യിൽ ഉള്ളത്. ആ തോർത്തുമായി അവർ യൂസഫ് ഭായിയുടെ അടുത്തേക്ക് പോകുകയാണെന്ന് പറഞ്ഞു. രേണുവാണ് (സുധിയുടെ ഭാര്യ) യൂസഫ് ഭായി എന്നൊരാളെക്കുറിച്ച് എന്നോട് പറയുന്നത്.
രേണു പറഞ്ഞിട്ടാണ് ഞാൻ പോകുന്നതും. അവർ ഹാപ്പിയാണ് ഞാനും ഹാപ്പി. എന്റെ വീട്ടുകാർക്കും എന്നെ അറിയാം. അവരുടെ കുടുംബത്തിനും അറിയാം. അത്ര മാത്രം മതി. പിന്നെ സഹപ്രവർത്തകരുടെ പ്രതികരണം. ഞാൻ അവരെപ്പോലെ അല്ല. പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതെന്റെയൊരു ഗ്രാറ്റിറ്റ്യൂഡ് എന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക.
പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുക എന്നതായിരുന്നു സാജു നവോദയ ലക്ഷ്മിയുമായി ബന്ധപ്പെട്ട പെർഫ്യൂം വിവാദത്തിൽ പ്രതികരിച്ച് പറഞ്ഞത്. ലക്ഷ്മി അവതാരകയായിരുന്ന സ്റ്റാർ മാജിക്ക് ഷോ അവസാനിപ്പിച്ചതിനെ കുറിച്ചും ലക്ഷ്മി സംസാരിച്ചു. ഒട്ടേറെ കുടുംബപ്രേക്ഷകർ ആരാധകരായുണ്ടായിരുന്ന ടിവി ഷോയായിരുന്നു സ്റ്റാർ മാജിക്ക്. ഈ ഷോയിലൂടെയാണ് കൊല്ലം സുധിയിലെ കലാകാരനും പ്രശസ്തി ലഭിച്ചത്.
ഏഴുവർഷമായി ആ പരിപാടി തുടങ്ങിയിട്ട്. നിങ്ങളൊക്കെ തന്നെ പറയുന്നുണ്ട്... ഞങ്ങൾക്ക് മാറ്റം വേണം എന്നൊക്കെ. ഒരു മാറ്റം പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ടാകും. ഒരു താത്ക്കാലിക ബ്രേക്ക് മാത്രമേയുള്ളൂ. അത് കഴിഞ്ഞാൽ ഉറപ്പായും നിങ്ങൾക്ക് സന്തോഷിക്കാൻ വകുപ്പുണ്ടാകും. ഇവന്റ് പരിപാടികളൊക്കെയായി ഞങ്ങളെല്ലാം സജീവമായി രംഗത്തുണ്ട്. വീട്ടിലെ ഒരംഗമായാണ് ആളുകൾ എന്നെ കാണുന്നത്.
ആ സ്നേഹവും പരിഗണനയുമൊക്കെ ഉറപ്പായും ഈ പരിപാടിയിലൂടെ സംഭവിച്ചതാണ്. അതിനുള്ള നന്ദിയും സ്നേഹവും ഉറപ്പായും ആരാധകരോടുണ്ട്. പിന്നെ മിണ്ടി കഴിഞ്ഞാൽ എന്നെ എയറിലാക്കുന്ന ചില ആളുകളഉണ്ട്. ഇപ്പോൾ അതും ട്രെൻന്റാണ്. അതുകൊണ്ട് ഞാൻ അതും ആസ്വദിക്കുന്നു എന്ന് പറഞ്ഞാണ് ലക്ഷ്മി അവസാനിപ്പിച്ചത്.
#lakshminakshathra #reacted #kollam #sudhi #family #controversy #related #sajunavodaya #statemen