#arrest | സംഗീത പരിപാടിയിൽ ഹിജാബ് ധരിച്ചില്ല; ഗായികയെ അറസ്റ്റ് ചെയ്ത് പൊലീസ്

#arrest | സംഗീത പരിപാടിയിൽ ഹിജാബ് ധരിച്ചില്ല; ഗായികയെ അറസ്റ്റ് ചെയ്ത് പൊലീസ്
Dec 16, 2024 03:26 PM | By akhilap

(moviemax.in) ഇറാൻ സംഗീത പരിപാടിയിൽ ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് ഗായിക പരസ്തു അഹമ്മദിയെ അറസ്റ്റ് ചെയ്ത് ഇറാൻ പൊലീസ്.

ഇറാനിയൻ പോലീസ് ഉദ്യോഗസ്ഥർ പരസ്തുവിനെ എവിടെയാണ് മാറ്റിയതെന്ന് അഹമ്മദിയുടെ അഭിഭാഷകൻ മിലാദ് പനാഹിപൂർ പറഞ്ഞു.

പരസ്‌തുവിന്റെ മ്യൂസിക്കൽ ബാൻഡിലെ മറ്റ് രണ്ട് അംഗങ്ങളായ എഹ്‌സാൻ ബെരഗ്ദാർ, സൊഹൈൽ ഫാഗിഹ്-നസിരി എന്നിവരും ശനിയാഴ്ച അറസ്റ്റിലായിരുന്നു.

പരസ്തു അഹമ്മദി യൂട്യൂബിൽ ഒരു ഓൺലൈൻ സംഗീത കച്ചേരി നടത്തിയിരുന്നതായി ഇറാൻ ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു.

ഗാനം യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് ഒരു ദിവസത്തിന് ശേഷം, വടക്കൻ ഇറാനിലെ മസന്ദരനിൽ നിന്നാണ് ഗായികയെ അറസ്റ്റ് ചെയ്തത്.

ഹിജാബ് നിയമത്തിൽ ഇറാൻ സർക്കാർ പരിഷ്കരണം വരുത്തിയത് അടുത്തിടെയാണ് . ​​ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകൾക്ക് വധശിക്ഷ വരെ ലഭിക്കുന്ന തരത്തിലാണ് നിയമം പരിഷ്കരിച്ചത്.

പുതിയ നിയമത്തിലെ ആർട്ടിക്കിൾ 60 പ്രകാരം ഹിജാബ് നിയമം ലംഘിക്കുന്നവർക്ക് പിഴയോ, ചാട്ടവറടിയോ, ജയിൽ ശിക്ഷയോ ലഭിക്കും. കുറ്റം വീണ്ടും ആവർത്തിച്ചാൽ 15 വർഷം വരെ തടവോ വധശിക്ഷയോ ആണ് ലഭിക്കുക.

#Hijab #worn #concert #police #arrested #singer

Next TV

Related Stories
അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

Jul 26, 2025 11:41 AM

അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

മനസ്സ്തുറന്ന് ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്...

Read More >>
ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

Jul 26, 2025 10:34 AM

ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

ബി​ഗ് ബോസ് മലയാളം സീസൺ 7 ഓ​ഗസ്റ്റ് 3ന് ​ഗ്രാന്റ് ലോഞ്ച്...

Read More >>
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jul 25, 2025 07:33 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall