#iffk2024 | 'മറക്കില്ലൊരിക്കലും'; മുതിര്‍ന്ന നടിമാരെ ആദരിച്ച് ചലച്ചിത്രോത്സവ വേദി

#iffk2024 | 'മറക്കില്ലൊരിക്കലും'; മുതിര്‍ന്ന നടിമാരെ ആദരിച്ച് ചലച്ചിത്രോത്സവ വേദി
Dec 15, 2024 09:53 PM | By Athira V

( www.truevisionnews.com) സിനിമയടക്കമുള്ള മേഖലകളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള നിയമനിർമാണത്തിലേക്കു സർക്കാർ കടക്കുന്നുവെന്നു സാംസ്‌കാരിക വകുപ്പ്മന്ത്രി സജി ചെറിയാൻ.

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ മുതിർന്ന നടിമാരെ ആദരിക്കാൻ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 'മറക്കില്ലൊരിക്കലും' പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


ചലച്ചിത്ര മേഖലയിലെ സ്ത്രീസാന്നിധ്യത്തിനാണ് ഈ വർഷത്തെ മേള പ്രാമുഖ്യം നൽകുന്നതെന്നു മന്ത്രി പറഞ്ഞു.


മലയാള സിനിമയുടെ ഒരു കാലഘട്ടത്തെത്തന്നെ ദീപ്തമാക്കിയവരെയാണ് 'മറക്കില്ലൊരിക്കലും' പരിപാടിയിൽ ആദരിക്കുന്നത്. തലമുറകളുടെ സംഗമമാണ് പരിപാടിയെന്നും മന്ത്രി പറഞ്ഞു.


മലയാള സിനിമയുടെ ശൈശവദശ മുതൽ എൺപതുകളുടെ തുടക്കം വരെതിരശീലയിൽതിളങ്ങിയ മുതിർന്ന നടിമാരെ ചടങ്ങിൽ ആദരിച്ചു. ടി.ആർ. ഓമന, വഞ്ചിയൂർ രാധ, വിനോദിനി, രാജശ്രീ, കെ.ആർ. വിജയ, സച്ചു (സരസ്വതി), ഉഷാകുമാരി, ശ്രീലത നമ്പൂതിരി, വിധുബാല, ശോഭന(ചെമ്പരത്തി), കനകദുർഗ, റീന, മല്ലിക സുകുമാരൻ, ഹേമ ചൗധരി, ഭവാനി, അനുപമ മോഹൻ, ശാന്തകുമാരി, സുരേഖ, ജലജ, ശാന്തികൃഷ്ണ, മേനക എന്നിവരെയാണ് ചടങ്ങിൽ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ഐ.എഫ്.എഫ്.കെ. ലോഗോ ആലേഖനം ചെയ്ത ഫലകവും ഉപഹാരവും മന്ത്രി കൈമാറി.


ആദരിക്കപ്പെട്ട ഓരോ നടിമാരും മലയാള സിനിമയ്ക്കു നൽകിയ സംഭാവനകൾ അടയാളപ്പെടുത്തിയ പ്രൊഫൈൽ വിഡിയോകൾ ചടങ്ങിൽ പ്രദർശിപ്പിച്ചു. ചലച്ചിത്രകലയിലെ സ്ത്രീസാന്നിധ്യത്തിന് ഈ വർഷത്തെ മേള നൽകുന്ന പ്രാമുഖ്യത്തിന്റെ അടയാളമായി ചടങ്ങ് മാറി.


29-ത് കേരള രാജ്യാന്തര ചലച്ചിത്ര മേള ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു എന്നതിൽ സംശയമില്ലെന്നു മന്ത്രി പറഞ്ഞു.


പതിവിൽനിന്നു വ്യത്യസ്തമായ നിരവധി അനുബന്ധ പരിപാടികൾ ഇത്തവണത്തെ മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.


അതിന്റെ ഭാഗമായാണ് 1953ൽ സിനിമാ രംഗത്ത് എത്തിയ ടി.ആർ. ഓമന മുതൽ 1981ൽ സിനിമയിലെത്തിയ മേനകയും ശാന്തികൃഷ്ണയും വരെ 21 പേരെ ആദരിച്ച പരിപാടിയെന്നും മന്ത്രി പറഞ്ഞു.

സിനിമയുടെ സാങ്കേതിക രംഗത്തെ സ്ത്രീസാന്നിധ്യം വർധിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കിവരികയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ച തൊഴിൽ പരിശീലന പദ്ധതിയുടെ ആദ്യഘട്ടമായ ഓറിയന്റേഷൻ ക്യാമ്പ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നടന്നു.


പ്രൊഡക്ഷൻ മാനേജ്‌മെന്റ്, ലൈറ്റിംഗ്, ആർട്ട് ആൻഡ് ഡിസൈൻ, കോസ്റ്റ്യൂം, മേക്കപ്പ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവിഷൻ, മാർക്കറ്റിംഗ് ആന്റ് പബ്‌ളിസിറ്റി എന്നീ മേഖലകളിലാണ് പരിശീലനം നൽകുന്നത്.


പരിശീലനത്തിനുശേഷം പ്രൊഫഷണൽ ഫിലിം പ്രൊഡക്ഷൻ കമ്പനികളിൽ വനിതകൾക്ക് തൊഴിലവസരത്തിന് വഴിയൊരുക്കും. ഇത്തരം സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് സ്ത്രീപ്രാതിനിധ്യത്തിന് നൽകുന്ന പ്രാമുഖ്യം നൽകുന്ന ഈ ചലച്ചിത്ര മേളയെന്നും മന്ത്രി പറഞ്ഞു.


ചടങ്ങിനെത്തിയ മുതിർന്ന താരങ്ങൾ നിരവധി നിർദേശങ്ങൾ സർക്കാരിന് മുന്നിൽ വച്ചിട്ടുണ്ടെന്നും അതുകൂടി കണക്കിലെടുത്ത് വരും മേളകൾ കൂടുതൽ മികവുറ്റതാക്കുമെന്നും മന്ത്രി പറഞ്ഞു.

വരും വർഷങ്ങളിൽ മേളയുടെ ഭാഗമായി നടൻമാരെയും സാങ്കേതിക പ്രവർത്തകരെയും മലയാള സിനിമയ്ക്ക് വിവിധ മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകിയവരെയും ആദരിക്കുമെന്നും മന്ത്രി പറഞ്ഞു.


മലയാള സിനിമയുടെ ഒരു കാലഘട്ടത്തിലെ ചരിത്രമാണു പരിപാടിയുടെ വേദിയിലെത്തിയ അഭിനേതാക്കളെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു. താനടക്കമുള്ള നടിമാരെ ആദരിച്ച സംസ്ഥാന സർക്കാരിനും ഈ ആശയം മുന്നോട്ടുവച്ച മന്ത്രി സജി ചെറിയാനും എല്ലാ നടിമാർക്കും വേണ്ടി നന്ദി പറയുന്നതായി മല്ലിക സുകുമാരൻ പറഞ്ഞു.


സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ദിവ്യ എസ്. അയ്യർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ബുക്ക് മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു, ഭാഗ്യലക്ഷ്മി, എസ്ബിഐ ജനറൽ മാനേജർ ടി. ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.


ചടങ്ങിനു ശേഷം ആദരിക്കപ്പെട്ട നടിമാരുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീതപരിപാടി മാനവീയം വീഥിയിൽ അരങ്ങേറി.

#'Never #Forget #Film #festival #venue #honoring #veteran #actresses

Next TV

Related Stories
#keerthisuresh | സ്നേഹ ചുംബനം പങ്കുവെച്ച് കീർത്തിയും  പ്രിയതമനും,  തൂവെള്ള ​ഗൗണിൽ ക്രിസ്ത്യൻ വധുവായി താരം

Dec 15, 2024 09:43 PM

#keerthisuresh | സ്നേഹ ചുംബനം പങ്കുവെച്ച് കീർത്തിയും പ്രിയതമനും, തൂവെള്ള ​ഗൗണിൽ ക്രിസ്ത്യൻ വധുവായി താരം

ഇപ്പോഴിതാ ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കീർത്തിയുടെ ഔദ്യോ​ഗിക ഇൻസ്റ്റാ​ഗ്രാമിലൂടെ ചിത്രങ്ങൾ...

Read More >>
#marco | മാർക്കോയുടെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി സ്പീക്കർ ഷംസീർ; ഡിസംബർ 20ന് ചിത്രം തിയറ്ററിലെത്തും

Dec 15, 2024 05:32 PM

#marco | മാർക്കോയുടെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി സ്പീക്കർ ഷംസീർ; ഡിസംബർ 20ന് ചിത്രം തിയറ്ററിലെത്തും

ഓൺലൈൻ ബുക്കിങ് ആരംഭിച്ച മാർക്കോയുടെ ആദ്യ ടിക്കറ്റ് എടുത്ത് കൊണ്ട് കേരള സ്പീക്കർ എ.എൻ. ഷംസീര്‍ ആശംസകൾ...

Read More >>
#surya45 | സൂര്യ45 ൽ മലയാളികളുടെ പ്രിയപ്പെട്ട ഇന്ദ്രൻസും സ്വാസികയും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്നു

Dec 15, 2024 12:08 PM

#surya45 | സൂര്യ45 ൽ മലയാളികളുടെ പ്രിയപ്പെട്ട ഇന്ദ്രൻസും സ്വാസികയും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്നു

തൃഷയാണ് സൂര്യാ 45ലെ നായിക. ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സായി...

Read More >>
#keerthisuresh | കീര്‍ത്തി തന്നെയെഴുതിയ പ്രണയകവിതയും സാരിയില്‍, 405 മണിക്കൂര്‍ കൊണ്ട് നെയ്‌തെടുത്ത വിവാഹസാരി!

Dec 14, 2024 01:41 PM

#keerthisuresh | കീര്‍ത്തി തന്നെയെഴുതിയ പ്രണയകവിതയും സാരിയില്‍, 405 മണിക്കൂര്‍ കൊണ്ട് നെയ്‌തെടുത്ത വിവാഹസാരി!

പ്രശസ്ത ഡിസൈനര്‍ അനിത ഡോംഗ്രെയാണ് കീർത്തി വിവാഹത്തിന് ധരിച്ച കാഞ്ചീവരം സാരി ഡിസൈന്‍...

Read More >>
#Aishwaryalakshmi | ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണിയ്ക്ക് വന്നൊരാള്‍ വൈകിട്ട് ഒരു കൂട്ടം ആളുകളേയും കൂട്ടി വന്നു -ഐശ്വര്യ ലക്ഷ്മി

Dec 14, 2024 01:40 PM

#Aishwaryalakshmi | ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണിയ്ക്ക് വന്നൊരാള്‍ വൈകിട്ട് ഒരു കൂട്ടം ആളുകളേയും കൂട്ടി വന്നു -ഐശ്വര്യ ലക്ഷ്മി

സിനിമയുടെ ഭാഗമാകുന്നതോടെ സുഖവും സന്തോഷങ്ങളും അനുഭവിച്ചിട്ടുണ്ട്. അതുപോലെ തന്നെ മറുവശങ്ങളും അനുഭവിക്കേണ്ടി വരുമെന്നാണ് ഐശ്വര്യ...

Read More >>
Top Stories