Dec 15, 2024 09:23 PM

( moviemax.in ) പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ആശുപത്രിയില്‍. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ച ആദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്.

ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്ന് സുഹൃത്തും പുല്ലാങ്കുഴല്‍ വാദകനുമായ രാകേഷ് ചൗരസ്യ വ്യക്തമാക്കി.

രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ 73-കാരനായ സാക്കിര്‍ ഹുസൈനെ അലട്ടുന്നുണ്ടെന്നും കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.

https://x.com/pervaizalam/status/1868249455960391890

സാക്കിര്‍ ഹുസൈന്റെ തിരിച്ചുവരവിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്ന്‌ കുടുംബം അറിയിച്ചു. സാക്കിര്‍ ഹുസൈന്റെ സഹോദരീ ഭര്‍ത്താവ് അയ്യൂബ് ഔലിയ വാര്‍ത്ത സ്ഥിരീകരിച്ചതായി മാധ്യമപ്രവര്‍ത്തകന്‍ പര്‍വേസ് ആലം എക്‌സില്‍ കുറിച്ചു.

'അദ്ദേഹം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കാര്യം അദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവ് അയ്യൂബ് ഔലിയ എന്നോട് ഫോണില്‍ സ്ഥിരീകരിച്ചു. അയ്യൂബ് ഔലിയ ലണ്ടനിലാണുള്ളത്. സാക്കിറിന്റെ ആരാധകരോട് പ്രാര്‍ഥിക്കണമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.'-പര്‍വേസ് എക്‌സില്‍ കുറിച്ചു.





#Ustad #ZakirHussain #critical #condition #family #pray

Next TV

Top Stories