#Aishwaryalakshmi | ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണിയ്ക്ക് വന്നൊരാള്‍ വൈകിട്ട് ഒരു കൂട്ടം ആളുകളേയും കൂട്ടി വന്നു -ഐശ്വര്യ ലക്ഷ്മി

#Aishwaryalakshmi | ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണിയ്ക്ക് വന്നൊരാള്‍ വൈകിട്ട് ഒരു കൂട്ടം ആളുകളേയും കൂട്ടി വന്നു -ഐശ്വര്യ ലക്ഷ്മി
Dec 14, 2024 01:40 PM | By Jain Rosviya

പേരും പ്രശസ്തിയും എവിടെ ചെന്നാലും ചുറ്റിനും ആള്‍ക്കൂട്ടം കൂടുന്നതുമൊക്കെ താര ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ താരമാകുന്നതോടെ നഷ്ടമാകുന്നത് സ്വകാര്യതയാണ്.

പൊതു ഇടങ്ങളില്‍ സ്വതന്ത്ര്യമായി നടക്കാനോ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം യാത്ര ചെയ്യാനോ താരങ്ങള്‍ക്ക് സാധിച്ചെന്ന് വരില്ല. താരങ്ങള്‍ പൊതു മുതലാണെന്ന ധാരണയോടെ അവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നവരുമുണ്ട്.

ഇപ്പോഴിതാ താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

പൊതു ഇടങ്ങളില്‍ സ്വകാര്യത കിട്ടില്ല എന്നത് തന്റെ ജോലിയുടെ ഭാഗമാണെന്ന തിരിച്ചറിവുണ്ട് ഐശ്വര്യ ലക്ഷ്മിയ്ക്ക്. സിനിമയുടെ ഭാഗമാകുന്നതോടെ സുഖവും സന്തോഷങ്ങളും അനുഭവിച്ചിട്ടുണ്ട്. അതുപോലെ തന്നെ മറുവശങ്ങളും അനുഭവിക്കേണ്ടി വരുമെന്നാണ് ഐശ്വര്യ പറയുന്നത്.

അതേസമയം പൊതു ഇടങ്ങളില്‍ കൂടുതല്‍ സ്വകാര്യത കിട്ടിയിരുന്നുവെങ്കില്‍ എന്നും പുറത്തുള്ളവര്‍ തന്നെ ഒരു അഭിനേത്രി എന്ന നിലിയല്‍ മാത്രം കണ്ടിരുന്നവെങ്കില്‍ എന്നും തോന്നിയിട്ടുണ്ടെന്നാണ് ഐശ്വര്യ പറയുന്നത്. എന്നാല്‍ ഇന്ന് അതെല്ലാം തന്റെ ജീവിതത്തിന്റെ ഭാഗമായെന്നും താരം പറയുന്നു.

അതേസമയം കുടുംബത്തോടൊപ്പമുള്ള യാത്രങ്ങളിലും മറ്റും ചിലപ്പോഴൊക്കെ ആളുകളുടെ കടന്നു കയറ്റും ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടെന്നാണ് താരം പറയുന്നത്.

കുടുംബത്തോടൊപ്പം വളരെ കുറച്ച് സമയം മാത്രമേ ചെലവിടാന്‍ കിട്ടാറുള്ളൂവെന്ന പരിഭവവും ഐശ്വര്യ പങ്കുവെക്കുന്നുണ്ട്. ആളുകള്‍ തന്നോടും തന്റെ കഥാപാത്രങ്ങളോടുമുള്ള തങ്ങളുടെ ഇഷ്ടം പ്രകടിപ്പിക്കുന്നതാണ്.

ആ ഇഷ്ടം കൊണ്ടാണ് അവര്‍ കാണാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും ശ്രമിക്കുന്നതെന്നും ഐശ്വര്യ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ ആളുകളാണ് സിനിമകള്‍ കാണുകയും വിജയിപ്പിക്കുകയും ചെയ്യുന്നതെന്ന ബോധ്യവും ഐശ്വര്യയ്ക്കുണ്ട്.

അതേസമയം തനിക്ക് പ്രതികരിക്കേണ്ടി വന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. അത്തരം ചില സന്ദര്‍ഭങ്ങളും ഐശ്വര്യ ലക്ഷ്മി പങ്കുവെക്കുന്നുണ്ട്.

''ഈയ്യിടെ രണ്ടു പേര്‍ എന്റെ ഫ്‌ളാറ്റ് കണ്ടുപിടിച്ച് ഫോട്ടോയെടുക്കാന്‍ വന്നു. വേറേയും സംഭവങ്ങളുണ്ടായിട്ടുണ്ട്. കൊറിയര്‍ എന്റെ വീട്ടിലേക്കാണെന്ന് അറിഞ്ഞ് അതു ഡെലിവര്‍ ചെയ്യാന്‍ സുഹൃത്തുക്കളേയും കൂട്ടി വന്നു.

ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണിയ്ക്ക് വന്നൊരാള്‍ വൈകിട്ട് ഒരു കൂട്ടം ആളുകളേയും കൂട്ടി എന്നെ കാണാന്‍ വന്നു. അതൊക്കെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണ്. അതൊന്നും പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല.

എനിക്ക് എന്റേയും കുടുംബത്തിന്റേയും സുരക്ഷയും സമാധാനവും നോക്കണം'' എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.

അതേസമയം ഹലോ മമ്മിയാണ് ഐശ്വര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷറഫുദ്ദീന്‍ ആണ് ചിത്രത്തിലെ നായകന്‍. ചിത്രം മികച്ച പ്രതികരണങ്ങളുമായി ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്.

ജഗദീഷും പ്രധാന വേഷത്തിലെത്തുന്ന സിനിമ ഹൊറര്‍ കോമഡിയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം കയ്യടി നേടിയിട്ടുണ്ട് ഐശ്വര്യ ലക്ഷ്മി.

ണിരത്‌നം സംവിധാനം ചെയ്യുന്ന കമല്‍ ഹാസന്‍ ചിത്രം തഗ്ഗ് ലൈഫ് ആണ് ഐശ്വര്യയുടെ പുതിയ സിനിമ.



#person #came #repair #flat #came #group #people #evening #Aishwaryalakshmi

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-