(moviemax.in) അല്ലു അര്‍ജുനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ തുടങ്ങിയ ആഘോഷങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.
നിരവധി താരങ്ങള്‍ അല്ലുവിനെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.
അല്ലു അര്‍ജുനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ തുടങ്ങിയ ആഘോഷങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.
റാണ ദഗ്ഗുബതി, സുരേഖ, സുകുമാര്‍ തുടങ്ങി നിരവധി പേർ അല്ലുവിനെ കാണാനെത്തിയിരുന്നു. ഇതില്‍ നടന്‍ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ചിരിച്ചുല്ലസിക്കുന്ന അല്ലുവിന്റെ ചിത്രവും പുറത്തുവന്നിരുന്നു.
കൂടാതെ അല്ലുവും ഭാര്യയും മക്കളും നടനും അമ്മാവനുമായ ചിരഞ്ജീവിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
ചിരഞ്ജീവിക്കൊപ്പം നില്‍ക്കുന്ന അല്ലുവിന്റേയും ഭാര്യയുടേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
പുഷ്പ-2 പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുന്‍ തിയേറ്ററിലെത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഒരു യുവതി മരിച്ചിരുന്നു.
ഇവരുടെ മകന്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ തുടരുകയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ വിമര്‍ശനം.
#baby #critical #condition #Allus #celebration #released #jail #criticized #fans