#Santosvarki | 'ബാല രണ്ട് തവണ വീട്ടിൽ വിളിച്ച് വരുത്തി അടിച്ചു; കേസില്ലെന്ന് പറഞ്ഞതിന് കാരണം' -സന്തോഷ് വർക്കി

#Santosvarki | 'ബാല രണ്ട് തവണ വീട്ടിൽ വിളിച്ച് വരുത്തി അടിച്ചു; കേസില്ലെന്ന് പറഞ്ഞതിന് കാരണം' -സന്തോഷ് വർക്കി
2024-12-15T16:17:00 | By Jain Rosviya

(moviemax.in) സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാകുന്നയാഴാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. അടുത്ത കാലത്ത് ഇയാളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലായി.

സന്തോഷ് വർക്കിയെ വിമർശിച്ച് കൊണ്ട് നിരവധി പേർ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ താരങ്ങൾക്കൊപ്പമുള്ള തന്റെ അനുഭവവും താരങ്ങളെക്കുറിച്ചുള്ള അഭിപ്രായവും പങ്കുവെക്കുകയാണ് സന്തോഷ് വർക്കി.

നടൻ ബാല തന്നെ മർദ്ദിച്ചിട്ടുണ്ടെന്ന് സന്തോഷ് വർക്കി പറയുന്നു. 

ബാല രണ്ട് തവണ എന്നെ വീട്ടിൽ വിളിച്ച് വരുത്തി അടിച്ചിട്ടുണ്ട്. കേസില്ലെന്ന് പറഞ്ഞതിന് കാരണം പുള്ളി വളരെ ഇമോഷണലായ ആളാണ്. ദേഷ്യം വന്നാൽ ഭയങ്കര ദേഷ്യം. സ്നേഹം വന്നാൽ സ്നേഹം. വൈരാ​ഗ്യം വന്നാൽ ഭയങ്കര വൈരാ​ഗ്യം.

ചെകുത്താനും (സോഷ്യൽ മീഡിയ പേഴ്സണാലിറ്റി) ബാലയും അയ്യപ്പനും കോശിയും പോലെയാണ്. രണ്ട് പേരെയും ഒന്നിപ്പിക്കാനാണ് ഞാൻ നോക്കിയത്. രണ്ട് പേർക്കും രണ്ട് പേരുടേതായ പോസിറ്റീവും നെ​ഗറ്റീവുമുണ്ട്.

ഞാൻ ചെകുത്താന് അടുത്ത് പോകുന്നത് ബാലയ്ക്കും ബാലയ്ക്ക് അടുത്ത് പോകുന്നത് ചെകുത്താനും ഇഷ്ട‌മല്ല. പക്ഷെ രണ്ട് പേരും തന്റെ സുഹൃത്തുക്കളാണെന്നും സന്തോഷ് വർക്കി പറഞ്ഞു. താൻ താരങ്ങൾക്ക് കൈ കൊടുക്കുന്നത് നല്ല അർത്ഥത്തിലാണെന്ന് സന്തോഷ് വർക്കി പറയുന്നു.

നിഷ്കളങ്കമായി തന്നെയാണ് ഞാൻ കൈ കൊടുത്തത്. പക്ഷെ അന്ന് എനിക്ക് കൈ തരാതെ പോയതിന് ഒരുപാട് പേർ ഒരു ആർട്ടിസ്റ്റിനെ അറ്റാക്ക് ചെയ്തു.

അവർ ജാഡയല്ല കാണിച്ചത്. അവർ പോകാനുള്ള തിരക്കിലായിരുന്നു. അതിനെ വളച്ചൊടിച്ച് സോഷ്യൽ ഭയങ്കര പ്രശ്നമുണ്ടാക്കിയെന്നും സന്തോഷ് വർക്കി പറഞ്ഞു.

നടി നിത്യ മേനോനെക്കുറിച്ചും സന്തോഷ് വർക്കി സംസാരിച്ചു. വളരെ ടഫ് ആയ വ്യക്തിത്വമുള്ളയാളാണ്. ഐശ്വര്യ ലക്ഷ്മി നല്ല നടിയാണ്. കുറേക്കൂടി നല്ല വ്യക്തിയാണെന്ന് തോന്നിയിട്ടുണ്ട്. നിഖില വിമൽ ബോൾഡാണ്, പക്ഷെ ചളി കുറച്ച് കൂടുന്നുണ്ട്.



Content Highlight: #Bala #called #home #twice #beaten #Reason #saying #there #no #case #SantoshVarki

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup